Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിക്ക് സൗദിയില്‍ വേറിട്ട സ്വീകരണം; യുദ്ധവിമാനങ്ങളുടെ അകമ്പടി, 21 ഗണ്‍ സല്യൂട്ട്

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയില്‍ വ്യത്യസ്തമായ സ്വീകരണം. പതിവില്‍ നിന്ന് വ്യത്യസ്തമായ യാത്രയാണ് മോദി ഇത്തവണ സൗദിയിലേക്ക് നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സൗദി അറേബ്യ നല്‍കിയ സ്വീകരണവും വ്യത്യസ്തമായിരുന്നു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വൈദ്യുതി ഗ്രിഡ് സ്ഥാപിക്കുന്നതില്‍ പഠനം നടക്കുകയാണ്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള മോദിയുടെ ചര്‍ച്ചയാണ് ഏറെ ശ്രദ്ധേയം.

ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്കുള്ള പാത ഒരുക്കുന്നതും മോദിയുടെ സന്ദര്‍ശനത്തിനിടെയുള്ള മുഖ്യ ചര്‍ച്ചയാകും. 42 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയില്‍ വിമാനം ഇറങ്ങുന്നത്. സാധാരണ റിയാദിലേക്കാണ് വിദേശ നേതാക്കള്‍ എത്താറുള്ളത്. ഇത്തവണ മോദിയുടെ വിമാനം സൗദി അതിര്‍ത്തിയില്‍ കടന്നപ്പോള്‍ മുതല്‍ ആകാശത്ത് യുദ്ധ വിമാനങ്ങളുടെ അകമ്പടി സൗദി ഒരുക്കിയിരുന്നു.

modi saudi visit

ജിദ്ദയിലാണ് മോദി ഇറങ്ങിയത് എന്നത് വ്യത്യസ്തമായ ഒന്നാണെങ്കില്‍ അപൂര്‍വമായി മാത്രം സൗദി ഒരുക്കുന്ന ആകാശ അകമ്പടി മോദിക്ക് നല്‍കി എന്നതും വേറിട്ട കാഴ്ചയായി. ജിദ്ദയില്‍ എത്തിയ ഉടനെ 21 ഗണ്‍ സല്യൂട്ട് ചെയ്താണ് സൗദി അറേബ്യ മോദിയെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് മോദിക്ക് ലഭിച്ച സ്വീകരണം.

ഇന്ദിരയുടെ വഴിയില്‍ മോദി

ഇതിന് മുമ്പ് ഇന്ദിരാഗാന്ധിയാണ് ജിദ്ദയില്‍ വിമാനം ഇറങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രി. 1982ലായിരുന്നു ഇന്ദിര ഗാന്ധി ജിദ്ദയില്‍ വിമാനമിറങ്ങി ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഈ ഗണത്തിലേക്ക് ഇപ്പോള്‍ നരേന്ദ്ര മോദി കൂടി എത്തുകയാണ്. ബുധനാഴ്ചയാണ് മോദി സൗദിയില്‍ നിന്ന് മടങ്ങുക. അതിനിടയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടക്കും. മാത്രമല്ല, കരാറുകള്‍ ഒപ്പുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയും സൗദി അറേബ്യയും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളാണ്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളുടെ ഒന്നിച്ചുള്ള നീക്കങ്ങളും ഏറെ ശ്രദ്ധിക്കപ്പെടും. ഇന്ത്യയും സൗദി അറേബ്യയും സംയുക്ത പ്രവര്‍ത്തക സമിതി നേരത്തെ രൂപീകരിച്ചിരുന്നു. മോദിയും ബിന്‍ സല്‍മാനും അധ്യക്ഷത വഹിക്കുന്ന സമിതിയുടെ യോഗം ഉടന്‍ നടക്കും.

മോദി പറഞ്ഞത് ഇങ്ങനെ

ഇരുരാജ്യങ്ങളും ചേര്‍ന്ന് എണ്ണ ശുദ്ധീകരണ ശാലകളും പെട്രോ കെമിക്കല്‍സ് പദ്ധതികളും ആലോചിക്കുന്നുണ്ടെന്ന് മോദി അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല, ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചുള്ള വൈദ്യുതി ഗ്രിഡ് സ്ഥാപിക്കുന്ന സാധ്യത പഠനവും നടത്തിവരികയാണ്. ഈ പദ്ധതി പശ്ചിമേഷ്യയ്ക്ക് മൊത്തം ഗുണം ചെയ്യുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

സൗദിയും ഇന്ത്യയും തമ്മില്‍ ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വം ബാക്കിയാണ്. ഇക്കാര്യത്തില്‍ മോദിയുടെ സന്ദര്‍ശനത്തിനിടെ പുതിയ ധാരണയുണ്ടാക്കിയേക്കും. ഹജ്ജിന് കൂടുതല്‍ പേര്‍ എത്തുന്ന രാജ്യം കൂടിയാണ് ഇന്ത്യ. അപേക്ഷകര്‍ കൂടുതലായതിനാല്‍ ഉയര്‍ന്ന ക്വാട്ട അനുവദിക്കണം എന്ന് മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മോദി-ബിന്‍ സല്‍മാന്‍ ചര്‍ച്ചയില്‍ വിഷയമാകും.

പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതിക വിദ്യ, സംസ്‌കാരം എന്നീ രംഗങ്ങളിലെല്ലാം ഇന്ത്യയും സൗദിയും തമ്മില്‍ ബന്ധം ദൃഢമാക്കിയിട്ടുണ്ട്. ഇത് വിപുലീകരിക്കുന്ന ചര്‍ച്ചകള്‍ മോദി നടത്തിയേക്കും. മാത്രമല്ല, ഇന്ത്യയില്‍ നിന്ന് ആരംഭിച്ച് ജിസിസിയിലൂടെ ഇസ്രായേലിലേക്കും ശേഷം യൂറോപ്പിലേക്കുമുള്ള ചരക്കുപാത സംബന്ധിച്ച വിശദമായ ചര്‍ച്ചയും പ്രധാനമാണ്. ആറ് ധാരണകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് വിവരം. പലസ്തീന്‍ വിഷയവും ചര്‍ച്ചയാകുമെന്ന് കരുതുന്നു. ഇന്ത്യന്‍ പ്രവാസികളുമായി മോദി സംവദിക്കും. 27 ലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+