Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശിക്കും; തിയ്യതി പുറത്ത്, 43 വര്‍ഷത്തിനിടെ ആദ്യം, ശേഷം സൗദി അറേബ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാജ്യമായ കുവൈത്തിലേക്ക്. ഡിസംബര്‍ 21, 22 തിയ്യതികളിലാകും മോദി കുവൈത്തിലുണ്ടാകുക. അധികം വൈകാതെ അദ്ദേഹം സൗദി അറേബ്യയും സന്ദര്‍ശിക്കും. കുവൈത്തുമായി അടുത്ത ബന്ധവും സഹകരണവുമുണ്ടെങ്കിലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ ഗള്‍ഫ് രാജ്യം സന്ദര്‍ശിച്ചിട്ട് 43 വര്‍ഷമായി. അതുകൊണ്ടുതന്നെ മോദിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.

ഇന്ത്യ വന്‍തോതില്‍ ക്രൂഡ് ഓയിലും പ്രകൃതി വാതകവും വാങ്ങുന്ന രാജ്യമാണ് കുവൈത്ത്. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സംയുക്ത സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മോദിയുടെ സന്ദര്‍ശനത്തിനിടെ സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്യും. സൗദിയില്‍ മോദി എപ്പോഴാണ് എത്തുക എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

modi kuwait visit

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം നിലവില്‍ കുവൈത്തിനാണ്. ഈ മാസം ആദ്യത്തില്‍ ജിസിസി ഉച്ചകോടി കുവൈത്ത് സിറ്റിയില്‍ നടന്നിരുന്നു. പലസ്തീനിലും ലബനാനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അപലിപ്പിച്ച ഉച്ചകോടി, എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്ന നിലപാടുള്ള രാജ്യമാണ് ഇന്ത്യയും. മേഖല സമാധാന അന്തരീക്ഷത്തിലേക്ക് എത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഎന്നില്‍ ഇന്ത്യ സ്വീകരിക്കുന്ന ചില നിലപാടുകള്‍ വിവാദമാകുകയും ചെയ്തിരുന്നു. 43 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നതിലേക്ക് നയിച്ചത് കുവൈത്ത് വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനമാണ്.

ഈ മാസം ആദ്യത്തിലാണ് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹിയ ന്യൂഡല്‍ഹിയിലെത്തിയതും സുപ്രധാന ചര്‍ച്ചകള്‍ നടത്തിയതും. പ്രധാനമന്ത്രി മോദിയെ കുവൈത്തിലേക്ക് ക്ഷണിച്ച് അദ്ദേഹം കത്ത് നല്‍കുകയും ചെയ്തിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്താന്‍ പോകുന്നത്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന കുവൈത്തില്‍ മോദിയുടെ സന്ദര്‍ശന ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചേക്കും.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കുവൈത്ത് സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംയുക്ത സമിതി രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ അദ്ദേഹം ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, കാര്‍ഷികം, സാങ്കേതിക വിദ്യ, സുരക്ഷ, സംസ്‌കാരം എന്നീ കാര്യങ്ങളിലെ സഹകരണമാണ് ഈ വിദേശകാര്യ മന്ത്രിമാരുടെ അധ്യക്ഷതയിലുള്ള ഈ സമിതി പരിശോധിക്കുക.

അതേസമയം, മോദി സൗദി അറേബ്യയില്‍ എത്തുന്ന തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. ഡിസംബര്‍ അവസാനത്തില്‍ മോദി റിയാദിലെത്തുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. എന്നാല്‍ പിന്നീട് തിയ്യതി മാറ്റി. ജനുവരിയില്‍ മോദി സൗദിയിലെത്തുമെന്നാണ് പുതിയ വിവരം. കുവൈത്ത് സന്ദര്‍ശനത്തിന് പിന്നാലെ തന്നെ സൗദി സന്ദര്‍ശനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+