Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ സ്വീകരിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു; അതിന് മുമ്പ് ശൈഖ് ഹംദാന്‍ ഡല്‍ഹിയില്‍

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിക്കും. ഈ മാസം അവസാന വാരത്തിലാകും സന്ദര്‍ശനം. ഇന്ത്യ പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ ഈ വേളയില്‍ നടക്കും. മാത്രമല്ല, ഇതിന് മുമ്പ് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ഇന്ത്യയിലെത്തും. യുഎഇയും സൗദി അറേബ്യയും സാമ്പത്തിക ഇടനാഴിയില്‍ ഭാഗമാണ്.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പോകുന്നത്. ഇതിന് മുമ്പ് 2019ല്‍ മോദി നടത്തിയ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചിരുന്നു. 2023ല്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ സമിതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയും എട്ട് കരാറുകള്‍ സംബന്ധിച്ച് ധാരണയാകുകയും ചെയ്തു.

narendra modi saudi arabia visit

ഇതിന്റെ തുടര്‍ ചര്‍ച്ചകളും കരാര്‍ ഒപ്പുവയ്ക്കലും മോദിയുടെ ഈ മാസത്തെ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇസ്രായേല്‍-പലസ്തീന്‍ വിഷയം, ചെങ്കടല്‍ സുരക്ഷ, പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴി, വ്യാപാര ചര്‍ച്ചകള്‍ എന്നിവയും മോദിയുടെ സന്ദര്‍ശന വേളയില്‍ പ്രതീക്ഷിക്കുന്നു. 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ.

സൗദി അറേബ്യയുടെ പ്രധാനമന്ത്രി കൂടിയായ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മോദിയും തമ്മിലുള്ള ചര്‍ച്ചയായിരിക്കും സന്ദര്‍ശനത്തിനിടെ പ്രധാനം. ഇന്ത്യയും സൗദിയും തമ്മിലുള്ള സംയുക്ത സമിതിയുടെ അധ്യക്ഷത വഹിക്കുക മോദിയും ബിന്‍ സല്‍മാനും ഒരുമിച്ചാണ്. ഐടി, ഊര്‍ജം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ പുതിയ കരാര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

ഇന്ത്യ സൗദി അറേബ്യ വ്യാപാരം

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം അടുത്ത കാലത്ത് ശക്തിപ്പെട്ടുവരികയാണ്. 314 കോടി ഡോളറിന്റെ വസ്തുക്കളാണ് സൗദിയില്‍ നിന്ന് ഇന്ത്യ 2024ല്‍ ഇറക്കുമതി ചെയ്തത്. 115 കോടിയുടെ വസ്തുക്കളാണ് ഇന്ത്യ സൗദിയിലേക്ക് കയറ്റുമതി ചെയ്തത്. 2024ല്‍ ഇന്ത്യ നടത്തിയ മൊത്തം വ്യാപാരത്തിന്റെ 4.5 ശതമാനം സൗദി അറേബ്യയുമായിട്ടായിരുന്നു.

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം സൗദി അറേബ്യയാണ്. ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുള്ള രാജ്യങ്ങൡ 19ാം സ്ഥാനമാണ് സൗദി അറേബ്യയ്ക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടുകളും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയുടെയും സൗദിയുടെയും സൈനികര്‍ സംയുക്ത നാവിക അഭ്യാസം നടത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്.

ഇന്ത്യയില്‍ നിന്ന് തുടങ്ങി ഗള്‍ഫ്-പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക്... എന്ന സാമ്പത്തിക ഇടനാഴി 2023ലാണ് ഒപ്പുവച്ചത്. സൗദിയും യുഎഇയുമാണ് ഗള്‍ഫില്‍ ഇതിന്റെ ഭാഗമാകുന്നത്. കടല്‍ വഴി ചരക്കുകള്‍ യുഎഇയിലെത്തിച്ച ശേഷം റെയില്‍ മാര്‍ഗം പശ്ചിമേഷ്യയിലൂടെ ഇസ്രായേലിലെ ഹൈഫ തുറമുഖത്തും ശേഷം യൂറോപ്പിലേക്ക് എത്തിക്കുന്നതാണ് കരാര്‍. ഫുജൈറ, ഹൈഫ, ഹറദ, റിയാദ് എന്നീ പശ്ചിമേഷ്യന്‍ നഗരങ്ങള്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+