Get Updates
Get notified of breaking news, exclusive insights, and must-see stories!

മങ്കിപ്പോക്‌സ് കേസുകളില്‍ ആശങ്കപ്പെടേണ്ട, സൗദിയില്‍ ഒരു കേസ് പോലും ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ മങ്കിപ്പോക്‌സിന്റെ പുതിയ വകഭേദത്തിലുള്ള കേസുകളില്ലെന്ന് ആരോഗ്യ മന്ത്രാലയം. നേരത്തെ ലോകാരോഗ്യ സംഘടന മങ്കിപ്പോക്‌സിന്റെ പുതിയ വകഭേദം പടരുന്നതില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗോള തലതത്തില്‍ തന്നെ ഇവ പടരാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

വ്യാഴാഴ്ച്ചയാണ് പുതിയ വേരിയന്റില്‍ ഒരു കേസ് സ്വീഡനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കയിലാകെ മങ്കിപ്പോക്‌സ് പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് പുറത്ത് ആദ്യ കേസ് സ്വീഡനിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താനില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയയാള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

saudi-monkeypox

അതേസമയം ആഗോള തലത്തില്‍ ഭീതി പടര്‍ത്തുന്നുണ്ടെങ്കില്‍ കുരങ്ങുപനി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യ മേഖലയിലെ കരുത്താണ് ഇതിന് കാരണം. വിവിധ തരത്തിലുള്ള മഹാമാരികളെ നേരിടാന്‍ സൗദിയിലെ ആരോഗ്യ മന്ത്രാലയം എപ്പോഴും തയ്യാറാണ്. രോഗനിര്‍ണയവും, പരിശോധനകളുമെല്ലാം രോഗവ്യാപനത്തെ തടയാനായി നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുരങ്ങുപനിയെ നേരിടാന്‍ വിവിധ തരത്തിലുള്ള ബോധവത്കരണ ക്യാമ്പയിനുകള്‍ അടക്കം സൗദി ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു. എല്ലാ മേഖലയും സഹകരിച്ച് കൊണ്ടുള്ള പ്രതിരോധമാണ് സ്വീകരിച്ചത്. അതിലൂടെ മഹാമാരികള്‍ ഏത് തരത്തില്‍ വന്നാലും നേരിടാനാവുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+