ഒമാന്‍ അടിപൊളി വൈബാണ്; ഇന്ത്യക്കാര്‍ക്ക് സ്വത്ത് വാങ്ങി താമസം മാറാം, ഈ യോഗ്യത വേണം
മസ്കത്ത്: ജിസിസി രാജ്യമായ ഒമാനിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. അതിലൊന്നാണ് വിദേശികള്‍ക്ക് സ്വത്ത് വാങ്ങി വീട് വയ്ക്കാനും ബിസിനസ് ആരംഭിക്കാനും അനുമതി നല്കുന്ന നിയമം. 99 വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല പാട്ടത്തിന് തുല്യമായ അവകാശമാണ് ലഭിക്കുക.
ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സസ് (ഐടിസി) ആയി നിശ്ചയിച്ച മേഖല, ഭവന മന്ത്രിലായം അംഗീകരിച്ച കെട്ടിടങ്ങള്‍ എന്നിവയാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വാങ്ങാന്‍ സാധിക്കുക. അല്‍ മൗജ് മസ്കത്ത്, മസ്കത്ത് ഹില്‍സ്, സരയ ബാന്തര്‍ ജിസ്സ, ജബല്‍ സിഫ, സലാല ബീച്ച് തുടങ്ങിയ ഇടങ്ങളില്‍ വീട് വാങ്ങാന്‍ അവസരമുണ്ട്.

ഐടിസിയിലെ ഒഴിഞ്ഞ സ്ഥലമാണ് വാങ്ങുന്നതെങ്കില്‍ നല് വര്‍ഷത്തിനകം നിര്‍മാണം തുടങ്ങണം എന്ന വ്യവസ്ഥയുണ്ട്. ഭവന മന്ത്രാലയത്തിന് ഈ കാലാവധി നീട്ടാന്‍ അധികാരമുണ്ടാകും. നിശ്ചിത പരിധിക്ക് ശേഷവും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചില്ല എങ്കില്‍ സ്ഥലം ലേലം ചെയ്യപ്പെടുകയും മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യും.
സ്വത്തുക്കള്‍ വാങ്ങാന്‍ ഇതാണ് യോഗ്യതകള്‍
2006ലാണ് വിദേശികള്‍ക്ക് സ്വത്തുക്കള്‍ വാങ്ങാന്‍ അനുമതി നല്കുന്ന നയം ആദ്യമായി ഒമാന്‍ നടപ്പാക്കിയത്. 2020ല്‍ ഇതില്‍ ചില ഭേദഗതി വരുത്തി വിപുലപ്പെടുത്തി. 23 വയസ് തികഞ്ഞിരിക്കണം എന്നാണ് സ്വത്ത് വാങ്ങുന്ന വ്യക്തിക്കുള്ള ഒരു യോഗ്യത. 2 വര്‍ഷം ഒമാനില്‍ താമസിച്ചിരിക്കണം. നാലോ അതിലധികമോ നിലകളുള്ള ഫ്ളാറ്റുകളിലെ വീടുകളാണ് വാങ്ങേണ്ടത്. ഭവന മന്ത്രാലയം അനുമതി നല്കുന്ന സ്ഥലത്ത് നിര്‍മിച്ച കെട്ടിടം മാത്രമേ വാങ്ങാവൂ.
ഒരാള്‍ക്ക് ഒരു വീട് മാത്രമേ വാങ്ങാന്‍ സാധിക്കൂ. ഒരു കെട്ടിടത്തിലെ 40 ശതമാനത്തിലധികം വീടുകള്‍ വിദേശികള്‍ക്ക് വാങ്ങാന്‍ സാധിക്കില്ല. ഒരു രാജ്യത്ത് നിന്ന് വന്നവര്‍ക്ക് ഒരു കെട്ടിടത്തില്‍ 20 ശതമാനത്തിലധികം ഉടമസ്ഥാവകാശം നല്‍കില്ല. മസ്കത്തില് വാങ്ങുന്ന വീടിന്റെ കുറഞ്ഞ മൂല്യം 45000 ഒമാന്‍ റിയാല്‍ ആയിരിക്കണം. മറ്റു ഗവര്‍ണറേറ്റുകളില്‍ 35000 റിയാലും.
ബാങ്കുകള്‍ വായ്പ അനുവദിക്കും
വാങ്ങിയ വീട് വില്ക്കാന് അവകാശമുണ്ടായിരിക്കും. അനന്തരാവകാശികള്‍ക്ക് നല്‍കുകയും ചെയ്യാം. അല്ലെങ്കില്‍ പാട്ട കാലാവധി പുതുക്കി 99 വര്‍ഷം വരെ കൊണ്ടുപോകുകയും ചെയ്യാം. വാങ്ങുന്നത് കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഭവന മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം, ഒമാനില്‍ താമസിക്കുന്നതിനുള്ള രേഖ വേണം. പാസ്പോര്‍ട്ട്, സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖ, കെട്ടിട പെര്‍മിറ്റ് എന്നീ രേഖകളും ആവശ്യമാണ്.
വസ്തുക്കള്‍ വാങ്ങുന്നതിന് ചില ബാങ്കുകള്‍ വായ്പ അനുവദിക്കും. ബാങ്ക് മസ്ക്കത്ത്, നാണഷല് ബാങ്ക് ഓഫ് ഒമാന്‍, ബാങ്ക് ദോഫാര്‍ തുടങ്ങിയ ബാങ്കുകളെല്ലാം വായ്പ നല്‍കും. വായ്പ ലഭിക്കുന്നതിനും മാനദണ്ഡങ്ങളുണ്ട്. അതേസമയം, വിദേശികള്‍ ഒരിക്കലും വസ്തു വാങ്ങാന്‍ പാടില്ലാത്ത സ്ഥലങ്ങളും ഒമാനിലുണ്ട്. അതുകൊണ്ടുതന്നെ ഒമാനിലെ നിയമ വിദഗ്ധരുടെ സഹായം തേടിയ ശേഷം മാത്രം ഇടപാട് നടത്തുന്നതാണ് നല്ലത്.
-
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications