സ്വര്‍ണവും എണ്ണയും വിലക്കുറവില്‍ കിട്ടുമോ? ഇന്ത്യയുമായുള്ള സെപ അംഗീകരിച്ച് ഒമാന്‍ ശൂറാ കൗണ്‍സില്‍
മസ്കത്ത്: യുഎഇയുമായി ഒപ്പുവച്ച സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ (സെപ) ഒമാനുമായും വരുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാറിന് ഒമാന്റെ ശൂറാ കൗണ്‍സില്‍ അംഗീകാരം നല്കി. നാളെ കേന്ദ്ര മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്യും. മന്ത്രിസഭ അംഗീകരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിനിടെ കരാര്‍ ഒപ്പുവച്ചേക്കും.
2022ല്‍ ഇന്ത്യയും യുഎഇയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. 2023ലാണ് ഒമാനുമായി സമാന കരാര്‍ ചര്‍ച്ച തുടങ്ങിയത്. ഈ വര്‍ഷം ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ഒമാന്റെ അധോസഭ അംഗീകാരവും നല്കി. ഇനി കേന്ദ്രമന്ത്രി സഭ കൂടി അംഗീകരിച്ചാല്‍ തടസങ്ങള്‍ നീങ്ങും. ഇരുരാജ്യങ്ങളും താരിഫ് ഒഴിവാക്കിയോ ഇളവ് ചെയ്തോ ആണ് ഇനി മുതല്‍ വ്യാപാരം നടത്തുക.

വ്യാപാര രംഗത്തെ സഹകരണം ആണ് കരാറിന്റെ ലക്ഷ്യം. കസ്റ്റംസ് നികുതിയില്‍ ഇളവ് നല്‍കുന്നതോടെ വ്യാപാരം സുഗമമാകും. വ്യാപാരം ശക്തിപ്പെടുകയും ചെയ്യും. വിദേശ നിക്ഷേപം ലഭിക്കാന്‍ ഇത് വഴിയൊരുക്കും. ഏതൊക്കെ വസ്തുക്കള്‍ക്ക് നികുതി ഇളവ് ലഭിക്കില്ല എന്ന് കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അറിയാന്‍ സാധിക്കും.
ഒമാനില്‍ നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ക്രൂഡ് ഓയില്‍ ആണ്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളുടെ ജിസിസിയിലെ മൂന്നാമത്തെ കേന്ദ്രമാണ് ഒമാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1050 കോടി ഡോളറിന്റെതാണ്. ഇത് ഇരട്ടിയാക്കണം എന്നാണ് ഇന്ത്യയുടെ ലക്ഷ്യം. യുറിയ, ഇരുമ്പ്, സ്റ്റീല്‍ എന്നിവയും ഒമാനില്‍ നിന്ന് ഇന്ത്യ ഇറക്കുന്നുണ്ട്. അതേസമയം, യുഎഇയില്‍ നിന്ന വരുന്ന അത്ര സ്വര്‍ണം ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നില്ല.
അതുകൊണ്ടുതന്നെ പുതിയ കരാര്‍ സ്വര്‍ണ ഇറക്കുമതിയില്‍ കാര്യമായ നേട്ടമുണ്ടാക്കില്ല. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ഭക്ഷ്യവസ്തുക്കള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, യന്ത്രങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യ ഒമാനിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. മിക്കതിനും 5 ശതമാനമാണ് ഇറക്കുമതി ചുങ്കം. ഇത് ഒഴിവാക്കിയാല്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്ക് നേട്ടമാകും.
നരേന്ദ്ര മോദിയുടെ പര്യടനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ഒമാനിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ഈ വേളയില്‍ കരാര്‍ ഒപ്പുവച്ചേക്കുമെന്നാണ് വിവരം. എത്യോപ്യ, ജോര്‍ദാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് മോദി പോകുന്നത്. മൂന്ന് രാജ്യങ്ങളുമായും സുപ്രധാന കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് മോദി ഡിസംബര്‍ 15ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
15, 16 തിയ്യതികളില്‍ മോദി ജോര്‍ദാനില്‍ ആയിരിക്കും. 16, 17 തിയ്യതികളില്‍ എത്യോപ്യയിലാകും. 17, 18 തിയ്യതികളില്‍ ഒമാനിലാകുമെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോര്‍ദാന്‍ എണ്ണ രാജ്യമല്ലെങ്കിലും ഇന്ത്യയുമായി മികച്ച വ്യാപാര ബന്ധം സ്ഥാപിക്കാന്‍ പോകുന്ന രാജ്യമാണ്. ഇന്ത്യയില്‍ നിന്നുള്ള മരുന്നും തുണിത്തരങ്ങളും കൂടുതലായി ജോര്‍ദാനിലേക്ക് അയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
-
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ -
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
ആരും ജ്വല്ലറിയിലേക്ക് പോകുന്നില്ല.. ആഭരണവും വേണ്ട; പക്ഷെ സ്വര്‍ണത്തിന് ഇപ്പോഴും ഡിമാന്‍ഡ് തന്നെ -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന്












Click it and Unblock the Notifications