പെറു പറയുന്നു.. സൗദി അറേബ്യയുടെ പണം ഞങ്ങള്‍ക്ക് വേണം: ലൂയിസ് മോണ്ടറോ നേരിട്ട് റിയാദിലെത്തും
ലിമ: ലോകത്തിലെ മൂന്നാമത്തെ വലിയ ചെമ്പ് ഉൽപ്പാദകരാജ്യമായ പെറു, എനർജി മേഖലയിലെ പിന്നോക്കാവസ്ഥയെ മറികടക്കാൻ സൗദി അറേബ്യയുടെ സഹായം തേടുന്നു.അമേരിക്കൻ ഭീമനായ ചെവ്രോൺ, പരമ്പരാഗത സുഹൃത്ത് ഏക്വഡോർ എന്നിവരുമായുള്ള സഹകരണങ്ങളും ശക്തമാക്കാന്‍ ഇക്വഡേറിന് പദ്ധതിയുണ്ട്
ലിഥിയം പോലുള്ള നിർണായക ധാതുക്കള്‍, ഓഫ്‌ഷോർ ഡ്രില്ലിംഗ്, ഓയിൽ പൈപ്പ്‌ലൈൻ ബന്ധിപ്പിക്കൽ എന്നിവയിലൂടെ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ശ്രമങ്ങാണ് നടക്കുന്നതെന്ന് ഊർജ്ജ ഖനവകുപ്പ് മന്ത്രി ജോർജ് ലൂയിസ് മോണ്ടറോ വ്യക്തമാക്കി.
രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപം കുറഞ്ഞ പെറുവിന്റെ എനർജി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കങ്ങൾ. 2025-ൽ 4.2 ബില്യൺ ഡോളർ വിദേശ നിക്ഷേപം (എഫ്ഡിഐ) ആകർഷിക്കാൻ ലക്ഷ്യമിടുന്ന പെറു, ഓയിൽ ഇറക്കുമതി കുറയ്ക്കുകയും വാർഷികം 5 ബില്യൺ ഡോളർ ലാഭിക്കുകയും ചെയ്യാനും ഉദ്ദേശിക്കുന്നു.

നവംബറിൽ സൗദി അറേബ്യയുമായി ഒരു കരാർ ഒപ്പിടാൻ പോകുന്നതായും ജോർജ് ലൂയിസ് മോണ്ടറോ പ്രഖ്യാപിച്ചു. ഈ കരാർ, ലിഥിയം, കോപ്പർ, മറ്റു നിർണായക ധാത്തുകള്‍ എന്നിവയുടെ പദ്ധതികളിൽ സഹകരണത്തിന് വഴിയൊരുക്കും. "സൗദി അറേബ്യ പെറുവിനെ 'വിശ്വസനീയമായ സ്ട്രാറ്റജിക് പാർട്ട്നർ' ആയി കാണുന്നു." എന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തില്‍ മോണ്ടറോ പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വലിയ ചെമ്പ് റിസർവിന്റെ (20% ഗ്ലോബൽ റിസർവ്) ഉടമയാണ് പെറു. എന്നാല്‍ വാർഷിക ഉൽപ്പാദനം ആകട്ടെ 2.2 മില്യൺ ടൺ. പൂനോ പ്രദേശത്തെ 5 മില്യൺ ടൺ ലിഥിയം റിസർവുകൾ വികസിപ്പിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഇതിനകം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂലൈയിൽ നടന്ന വെർച്വൽ ചർച്ചകളിൽ സൗദി ഡെപ്യൂട്ടി മിനിസ്റ്റർ അബ്ദുൽറഹ്മാൻ അൽബെലുഷിയും മോണ്ടറോയും പങ്കെടുത്തു. ഈ സഹകരണം, സൗദിയുടെ പോസ്റ്റ്-പെട്രോളിയം സമ്പദ്‌വ്യവസ്ഥയ്ക്കും പെറുവിന്റെ ഗ്രീൻ എനർജി ലക്ഷ്യങ്ങൾക്കും സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
പെറുവിന്റെ വിദേശകാര്യ മന്ത്രിയോടൊപ്പം അടുത്ത മാസം സൗദി സന്ദർശിക്കാൻ പോകുമെന്നും, ഗൾഫ് രാജ്യങ്ങളുമായുള്ള വിശാലമായ സാമ്പത്തിക കരാറുകളുടെ സാധ്യതകള്‍ തേടുമെന്നും മോണ്ടറോ വ്യക്തമാക്കി. ഈ നീക്കം പെറുവിന്റെ 2022-2025 നാഷണൽ സസ്റ്റെയ്നബിൾ ഇൻഫ്രാസ്ട്രക്ച്ചർ പ്ലാൻ (പിഎൻഐഎസ്‌സി)യുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications