Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫില്‍ തിരക്കിട്ട നീക്കങ്ങള്‍; ഖത്തര്‍ അമീര്‍ ജോര്‍ദാനില്‍, പാകിസ്താന്‍-ഇറാന്‍ നേതാക്കള്‍ സൗദിയില്‍

ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതിനെതിരെ ദോഹ ഉച്ചകോടി നടന്ന പിന്നാലെ ഗള്‍ഫില്‍ തിരക്കിട്ട നീക്കങ്ങള്‍. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് പോയ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് സൗദി അറേബ്യയിലെത്തി. ഒരാഴ്ച്ചയ്ക്കിടെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗള്‍ഫ് സന്ദര്‍ശനമാണിത്. അസാധാരണമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍.

അതിനിടെ, ഇറാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനി സൗദി അറേബ്യയിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി. സൗദിയുടെയും ഇറാന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തുന്നത് പതിവുള്ള കാര്യമല്ല. അടുത്ത കാലത്തായി ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശനത്തിന് വലിയ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നു.

qatar saudi pakistan-

ദോഹ സമ്മേളനത്തിന് പിന്നാലെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി വിേേദശത്തേക്ക് പുറപ്പെട്ടു. ഇന്ന് അദ്ദേഹം ജോര്‍ദാന്‍ സന്ദര്‍ശിച്ച് അബ്ദുല്ലാ രാജാവുമായി ചര്‍ച്ച നടത്തി. പലസ്തീന്‍-ഇസ്രായേല്‍ വിഷയവും അറബ് സഖ്യസേനയും ഗാസയിലേക്കുള്ള സഹായവുമാണ് പ്രധാന ചര്‍ച്ചയാകാന്‍ സാധ്യത എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനില്‍ നിന്ന് വന്‍ സംഘം

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേല്‍ ഖത്തറില്‍ ബോംബിട്ടത്. വ്യാഴാഴ്ച പാകിസ്താന്‍ പ്രധാനമന്ത്രി ഖത്തറില്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച അദ്ദേഹം ദോഹ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വീണ്ടുമെത്തി. ഇന്ന് ഷഹ്ബാസ് ഷരീഫിനൊപ്പം മന്ത്രിമാരുടെ വലിയ പട തന്നെ സൗദിയില്‍ എത്തിയിട്ടുണ്ട്. പാകിസ്താനിലെ റെയില്‍വെ പദ്ധതിക്ക് സൗദിയുടെ സഹായം അവര്‍ തേടുമെന്നാണ് വിവരം. കൂടാതെ മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചയാകും.

വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദര്‍, പ്രതിരോധമന്ത്രി ഖവജ ആസിഫ്, ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്, വാര്‍ത്താ വിതരണ മന്ത്രി അത്താഉല്ല തരാര്‍, പരിസ്ഥിതി മന്ത്രി മുസദിഖ് മാലിക്, സ്‌പെഷ്യല്‍ അസിസ്റ്റന്റ് താരിഖ് ഫാതിമി എന്നിവരും പാകിസ്താന്‍ പ്രധാനമന്ത്രിക്കൊപ്പം സൗദിയിലെത്തിയിട്ടുണ്ട്. പാകിസ്താനിലെ വലിയ പദ്ധതികള്‍ക്ക് സൗദിയുടെ സാമ്പത്തിക സഹായം തേടലാണ് പ്രധാന ലക്ഷ്യമെന്നും കരുതുന്നു.

'അറബ് നാറ്റോ' സഖ്യം

ദോഹയിലെ യോഗത്തില്‍ ഇസ്രായേലിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട രാജ്യങ്ങളാണ് പാകിസ്താനും ഇറാനും തുര്‍ക്കിയും. അറബ് മേഖലയില്‍ നാറ്റോ മോഡല്‍ സൈനിക സഖ്യം വേണമെന്ന് പാകിസ്താനും തുര്‍ക്കിയും ആവശ്യപ്പെട്ടിരുന്നുവത്രെ. ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഇറാനെയും ഐസിസിനെയും മുന്‍നിര്‍ത്തി അറബ് സഖ്യസേനയ്ക്ക് അമേരിക്ക നിര്‍ദേശിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ ഇസ്രായേലിനെ ചൂണ്ടിക്കാട്ടിയാണ് സൈനിക സഖ്യത്തിന്റെ ചര്‍ച്ച നടക്കുന്നത്.

സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ സമിതി സെക്രട്ടറി കൂടിയായ അലി ലാരിജാനി റിയാദില്‍ വന്നിരിക്കുന്നത്. ഇസ്രായേലിനെതിരെ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമം ഖത്തറും നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+