Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് കോടികൾ ഒഴുകും; അമീറിന്റെ വരവിൽ വൻ നേട്ടം, വ്യാപാരം ഇരട്ടിയാകും

ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും നേതാക്കൾ തമ്മിൽ ചർച്ച നടത്തി. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു.

ഇന്ത്യയും ഖത്തറും തമ്മിൽ പ്രതിവർഷം 14 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. എന്നാൽ അടുത്ത 5 വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായി. 28 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യം വെയ്ക്കുന്നത്', വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഊർജമേഖലയിലെ ബന്ധം വിശാലമാക്കാനുള്ള ചർച്ചകൾ നടന്നതായും മന്ത്രാലയം അറിയിച്ചു.

qatar2-

വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ഊന്നിക്കൊണ്ട് തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള വിപുലമായ ചർച്ചകൾ നടന്നു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. ഇന്ത്യയുമായി സാമ്പത്തിക സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത അൽതാനി ഊന്നി പറഞ്ഞു.
ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന കരാർ വേഗത്തിലാക്കണമെന്നും വേഗത്തിലുള്ള പുരോഗതിക്കും ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം ഖത്തറിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യ തീരുാനിച്ചിട്ടുണ്ട്. ഇന്ത്യയാണ് ഖത്തറിൽ നിന്നും എൽഎൻജി വാങ്ങിയ ആദ്യ രാജ്യം. ഇപ്പോഴും ഏകദേശം 10 ബില്യൺ ഡോളറിന്റെ എൽഎൻജി ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഖത്തറിൽ നിന്നുള്ള എൽഎൻജിക്കൊപ്പം തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിംഗ്, സൈബർ സുരക്ഷ എന്നിവയിലും ഖത്തറിന് സഹകരിക്കാമെന്ന് അമീറുമായുള്ള കൂടിക്കാഴ്ചയിൽ വാണിജ്യ മന്ത്രി പിയൂഷ് ഖോയൽ അറിയിച്ചു. ഖത്തറിൻ്റെ സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ, കുറഞ്ഞ ചെലവിലുല്ള ഊർജം, സർക്കാർ പിന്തുണ, ശക്തമായ കണക്റ്റിവിറ്റി എന്നിവ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) വാണിജ്യ മന്ത്രാലയവും സംയുക്തമായി നടത്തുന്ന ബിസിനസ് ഫോറത്തിലും ഖത്തർ അമീർ
പങ്കെടുത്തു. സർക്കാരുകൾക്കപ്പുറം സാമ്പത്തിക ബന്ധങ്ങൾ വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ലുലു ഗ്രൂപ്പിലെ ഡോ മുഹമ്മദ് അൽത്താഫ് ഫോറത്തിൽ ഊന്നിപ്പറഞ്ഞു. എൽഎൻജിക്ക് പുറമെ, ഡിജിറ്റൽ ടെക്നോളജി, വെർട്ടിക്കൽ ഫാമിംഗ്, ഫിൻടെക്, സ്പോർട്സ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് സംഭാവന ചെയ്യാൻ കഴിയും. മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷമാണ് ഖത്തർ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം കരുത്താർജിക്കും'-ഇന്ത്യ ഖത്തർ ബിസിനസ് ഫോറം

ഡൽഹി: ഇന്ത്യയുമായുള്ള പുതിയ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഖത്തർ അമീർ ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനി.ഡൽഹി ഐ ടി സി മൗര്യയിൽ നടന്ന ഇന്ത്യ ഖത്തർ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറിയെന്നും നിക്ഷേപ, വ്യാവസായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും ബിസിനസുകൾ അതിരുകൾ കടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"നമ്മുടെ നിക്ഷേപ ആവാസവ്യവസ്ഥയെ ആധുനികവൽക്കരിച്ചു. ഖത്തർ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഇന്ത്യൻ നിക്ഷേപകരെയും അദ്ദേഹം ഖത്തറിലേക്ക് ക്ഷണിച്ചു. പുതിയ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ തയ്യാറാണെന്ന കാര്യവും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.," സിഐഐ സംഘടിപ്പിച്ച ഇന്ത്യ-ഖത്തർ ബിസിനസ് ഫോറം യോഗത്തിൽ വ്യവസായ മന്ത്രി പിയൂഷ് ഗോയലും സംസാരിച്ചു.

qatar2

യോഗത്തിൽ ഖത്തറിൽനിന്നുള്ള അറബ് വ്യവസായികളും ഇന്ത്യൻ വ്യവസായികളായ എം എ യൂസഫ് അലി, ജെ കെ മേനോൻ, രവി പിള്ള,മുഹമ്മദ് അൽത്താഫ്, ഡോ മോഹൻ തോമസ്, താഹ, മൻസൂർ പള്ളൂർ എന്നിവരും ബിസിനസ് ഫോറത്തിൽ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+