Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ തീരുമാനം മാറ്റുന്നു; പ്രതിനിധികള്‍ ദമസ്‌കസില്‍... അയര്‍ലന്‍ഡ് എംബസി പൂട്ടാന്‍ ഇസ്രായേല്‍

ദോഹ/ഡബ്ലിന്‍: പശ്ചിമേഷ്യയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ തുടരുന്നു. സിറിയയിലെ പുതിയ സര്‍ക്കാരുമായി അടുക്കാന്‍ ഖത്തര്‍. ബശ്ശാറുല്‍ അസദിനെ വീഴ്ത്തി അധികാരം പിടിച്ച വിമത സംഘമായ ഹയാത്ത് തഹ്രീര്‍ അല്‍ ശാം പ്രതിനിധികളുമായി അമേരിക്ക ചര്‍ച്ച നടത്തിയെന്ന വിവരം വന്ന പിന്നാലെയാണ് ഖത്തറിന്റെ നീക്കം. അതിനിടെ, സിറിയയിലെ എംബസിയിലുള്ള ഉദ്യോഗസ്ഥരില്‍ ചിലരെ റഷ്യ നാട്ടിലേക്ക് വിളിപ്പിച്ചു.

സിറിയയുടെ ഭാഗമായ ഗൊലാന്‍ കുന്നുകള്‍ കൈയ്യേറിയ ഇസ്രായേല്‍, മേഖലയില്‍ കുടിയേറ്റ താമസക്കാരെ നിറയ്ക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ അറബ് രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്തിരിയണമെന്ന് യുഎന്‍ ആവശ്യപ്പെട്ടെങ്കിലും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുഖവിലക്കെടുത്തിട്ടില്ല. അയര്‍ലാന്‍ഡിലെ എംബസി അടച്ചുപൂട്ടാനും ഇസ്രായേല്‍ തീരുമാനിച്ചു. അറിയാം പശ്ചിമേഷ്യയിലെ രസകരമായ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍...

qatar-open-srria-embassy-israel-close-ireland-embassy-1

സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലുണ്ടായിരുന്ന എംബസി ഖത്തര്‍ അടച്ചുപൂട്ടിയത് 2011ലാണ്. അസദ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയ കാലത്ത് സംഘര്‍ഷം മൂര്‍ച്ചിക്കുമെന്ന് മനസിലാക്കിയായിരുന്നു എംബസി പൂട്ടിയത്. പിന്നീട് സിറിയ ആഭ്യന്തര യുദ്ധത്തിലേക്ക് വീണതോടെ ഉദ്യോഗസ്ഥരെ ഖത്തര്‍ തിരിച്ചയച്ചില്ല. പുതിയ രാഷ്ട്രീയ മാറ്റത്തെ തുടര്‍ന്ന് എംബസി വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍.

ദമസ്‌കസിലെ എംബസി വീണ്ടും തുറക്കുമെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഖത്തര്‍ അറിയിച്ചത്. ഇന്ന് ഖത്തര്‍ ഉദ്യോഗസ്ഥ സംഘം ദമസ്‌കസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. വിമത നേതാക്കളുമായി അവര്‍ ചര്‍ച്ച നടത്തും. വൈകാതെ എംബസി തുറക്കുകയും ചെയ്യും. അതേസമയം, നേരത്തെ വിമതരെ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന അമേരിക്ക ഇപ്പോള്‍ അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

സിറിയയുടെ പുനരുദ്ധാരണത്തിനും ദമസ്‌കസിലേക്ക് സഹായം എത്തിക്കുന്നതിനും മുന്നിലുണ്ടാകുമെന്ന സൂചനയും ഖത്തര്‍ നല്‍കി. സിറിയ സമാധാനമായിരിക്കണമെന്നാണ് ആഗ്രഹം എന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. അതിനിടെ സിറിയയിലെ ഉദ്യോഗസ്ഥരില്‍ ചിലരെ റഷ്യ നാട്ടിലേക്ക് തിരിച്ചുവിളിച്ചു. വ്യോമസേനാ വിമാനത്തിലാണ് ഇവര്‍ മടങ്ങിയത്. ദമസ്‌കസിലെ എംബസി പൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, അയര്‍ലാന്‍ഡുമായി ഉടക്കുകയാണ് ഇസ്രായേല്‍. ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അയര്‍ലാന്‍ഡ് അംഗീകരിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നടത്തുന്ന കേസിന് അയല്‍ലാന്‍ഡ് പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതാണ് അയര്‍ലാന്‍ഡുമായി ഇസ്രായേല്‍ അകലാന്‍ കാരണം.

അയല്‍ലാന്‍ഡ് ഉള്‍പ്പെടെ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ചിരുന്നു. ഇസ്രായേലിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു നടപടി. പലസ്തീനില്‍ ഇസ്രായേല്‍ വംശഹത്യയാണ് നടത്തുന്നത് എന്ന് അയല്‍ലാന്‍ഡ് തുറന്നടിക്കുയും ചെയ്തു. ഇസ്രായേല്‍ വിരുദ്ധ നയമാണ് അയര്‍ലാന്‍ഡ് തുടരുന്നതെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ഇസ്രായേലിലെ തങ്ങളുടെ എംബസി പൂട്ടില്ലെന്ന് അയര്‍ലാന്‍ഡ് പ്രതികരിച്ചു. ഇസ്രായേല്‍ ജനതയ്ക്ക് തങ്ങള്‍ എതിരല്ലെന്നും ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+