സൗദിയിൽ കുടുങ്ങിയ യുഎഇ പൗരന്മാർക്കും വിസയുള്ളവർക്കും ആശ്വാസം; എത്തിഹാദ് റെയിൽ സർവീസ് നടത്തും!
ദുബായ്: ഇറാൻ-യുഎസ് സംഘർഷത്തിന് പിന്നാലെ ഉടലെടുത്ത പ്രാദേശിക സാഹചര്യങ്ങളെയും യാത്രാതടസങ്ങളെയും തുടർന്ന്, സുരക്ഷാ അധികാരികളുമായി ചേർന്ന് എത്തിഹാദ് റെയിൽ പ്രത്യേക ട്രെയിൻ സർവീസുകൾക്ക് തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. യുഎഇ പൗരന്മാർക്കും വിസയുള്ള ആളുകൾക്കും ആശ്വാസം നൽകുന്ന വാർത്തയാണ് ഇത്. സൗദി അതിർത്തിയിലെ അൽ ഗുവൈഫാത്തിൽ നിന്ന് അബുദാബിയിലെ അൽ ഫായാ സ്‌റ്റേഷനിലേക്കാണ് സർവീസുകൾ.
സൗദി അറേബ്യയിലോ അയൽരാജ്യങ്ങളിലോ കുടുങ്ങിയ യുഎഇ പൗരന്മാരെയും, സാധുവായ വിസയോ താമസാനുമതിയോ ഉള്ളവരെയും നാട്ടിലെത്തിക്കുകയാണ് ഈ സർവീസുകളുടെ ലക്ഷ്യം. നിലവിലെ പ്രത്യേക സാഹചര്യങ്ങളോടുള്ള പ്രതികരണമായാണ് ഈ തീരുമാനം. സൗദിയിൽ ഉൾപ്പെടെ പലയിടത്തും ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് തീരുമാനം.

എത്തിഹാദ് റെയിൽ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക സ്ഥാപനങ്ങളുമായും ദേശീയ അടിയന്തര അതോറിറ്റിയുമായും ഉന്നതതല ഏകോപനം നടക്കുന്നുണ്ടെന്നാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനസർവീസുകൾ തടസപ്പെടുന്ന സാഹചര്യത്തിൽ സൗദിയിലോ സമീപരാജ്യങ്ങളിലോ നിരവധി പേർ കുടുങ്ങുമ്പോൾ ഈ പ്രത്യേക സർവീസുകൾ സജീവമാക്കും.
അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ മേൽനോട്ടത്തിൽ, അൽ ഗുവൈഫാത്ത് - അൽ ഫായാ സ്‌റ്റേഷനുകൾക്കിടയിൽ എത്തിഹാദ് റെയിൽ മുൻപ് അസാധാരണ സർവീസുകൾ നടത്തിയിരുന്നു. ഔദ്യോഗിക പാസഞ്ചർ സർവീസുകൾക്ക് മുമ്പേ 350-ലധികം യാത്രക്കാരെ സുരക്ഷിതമായി എത്തിച്ചുവെന്ന് റെയിൽ അധികൃതർ അറിയിച്ചു.
വിമാനസർവീസുകൾ നിർത്തിവെച്ചപ്പോൾ ഏകോപിപ്പിച്ച യാത്ര സുഗമമാക്കുകയാണ് ഇതിലൂടെ ചെയ്‌തത്. സൗദി അധികൃതരുമായി സഹകരിച്ച്, ഉയർന്ന സുരക്ഷയും പ്രവർത്തന നിലവാരവും ഉറപ്പാക്കി, നടപടിക്രമങ്ങൾ വേഗത്തിലാക്കിയായിരുന്നു ഇതിന്റെ നടത്തിപ്പ്. ഇത് പ്രാദേശിക സാഹചര്യങ്ങളോടുള്ള ദേശീയ പ്രതികരണത്തിന്റെ ഭാഗമായിരുന്നു.
ചിട്ടയായും വളരെയധികം ശ്രദ്ധാപൂർവവുമാണ് സർവീസുകൾ നടന്നത്. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകളും അടിയന്തര പദ്ധതികളും ഉടനടി സജീവമാക്കി സുരക്ഷിതവും തടസരഹിതവുമായ പ്രവർത്തനം ഉറപ്പാക്കിയാണ് ഇത് ചെയ്‌തത്. ആവശ്യമായ മനുഷ്യ-സാങ്കേതിക വിഭവങ്ങൾ വിനിയോഗിച്ചപ്പോഴും, ചരക്ക് സേവനങ്ങൾ സാധാരണ നിലയിൽ തടസമില്ലാതെ തന്നെ തുടരുകയും ചെയ്‌തിരുന്നു.
അതിനിടെ സൗദി അറേബ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ ഒമ്പത് ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചിരുന്നു. അൽ ഖർജ് ഗവർണറേറ്റിൽ രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായും അൽ മാലികി അറിയിച്ചു.
-
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്?












Click it and Unblock the Notifications