സൗദിയിലുടനീളം വ്യോമഗതാഗതം നിലച്ചു! റദ്ദാക്കിയത് 154 സര്‍വീസുകള്‍

യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ താറുമാറായി വിമാന സര്‍വീസുകള്‍. സൗദിയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അടക്കം നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരെയാണ് ഇത് ബാധിച്ചത്.

സൗദിയിലുടനീളം 154 സര്‍വീസുകള്‍ റദ്ദാക്കുകയും 189 സര്‍വീസുകള്‍ വൈകുകയും ചെയ്തു. റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ ആണ് സര്‍വീസ് റദ്ദാക്കല്‍ വഴി ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട വിമാനത്താവളം. അതേസമയം സൗദിയയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട എയര്‍ലൈന്‍. ഇന്ന് മാത്രം അബഹയില്‍ നിന്നുള്ള പത്തിലേറെ സര്‍വീസുകളാണ് മുടങ്ങിയത്.

Saudi Arabia

മേഖലയിലുണ്ടായ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് വിമാന കമ്പനികള്‍ അടിയന്തര നടപടിയെന്ന നിലയിലാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഫ്ലൈനാസ്, ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഫ്രാന്‍സ് എന്നീ വിമാന കമ്പനികളുടെ സര്‍വീസും തടസപ്പെട്ടു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ 88 കാലതാമസങ്ങളും 42 റദ്ദാക്കലുകളും റിപ്പോര്‍ട്ട് ചെയ്തു.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് 78 കാലതാമസങ്ങളും 35 റദ്ദാക്കലുകളും രേഖപ്പെടുത്തി. 134 റദ്ദാക്കലുകളുമായി സൗദിയ ഏറ്റവും കൂടുതല്‍ ബാധിച്ച എയര്‍ലൈന്‍ ആയി തുടരുന്നു. അതേസമയം സന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നടന്ന ആക്രമണത്തിന് ശേഷം യെമനില്‍ സംഘര്‍ഷം രൂക്ഷമായി. ഇറാനിയന്‍ വിമാനം ലാന്‍ഡിംഗ് തടയുന്നതിനാണ് ആക്രമണം നടത്തിയതെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ ആക്രമണത്തിന് സൗദി അറേബ്യയെ കുറ്റപ്പെടുത്തി. ഇതിന് മറുപടിയായി സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ പിന്നീട് പ്രഖ്യാപിച്ചു. യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് അബഹ വിമാനത്താവളം.

യെമന്‍ സംഘര്‍ഷത്തിനിടയില്‍ 2019, 2021, 2022 വര്‍ഷങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഈ വിമാനത്താവളത്തിന് നേരെയുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ പ്രതീക്ഷകള്‍ക്കിടെ ഇറാന്‍-യുഎസ് സംഘര്‍ഷം വീണ്ടും സജീവമായിരിക്കുന്നതിന് പിന്നാലെയാണ് ഹൂതി-സൗദി സംഘര്‍ഷവും ഉടലെടുത്തിരിക്കുന്നത്. ഇതോടെ മിഡില്‍ ഈസ്റ്റിലാകെ ആശങ്ക പരന്നിട്ടുണ്ട്. ഇതോടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+