സൗദി അറേബ്യ വെട്ടിത്തിളങ്ങും; പുതിയ കണ്ടെത്തല്‍ ഇരട്ടി പ്രതീക്ഷ... വെളിപ്പെടുത്തി ഭരണകൂടം
റിയാദ്: എണ്ണയടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ കണ്ടെടുത്ത ശേഷമാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വികസന കുതിപ്പ് നടത്തിയത്. ഖനനത്തിന് വേണ്ടി അറബ് രാജ്യങ്ങളെ സഹായിക്കാന്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും സാങ്കേതിക സഹായമെത്തിയതോടെ ഖനനം വേഗത്തിലായി. ഇന്ന് ലോകത്തെ സമ്പത്ത് നിയന്ത്രിക്കുന്നതില്‍ പ്രധാനികളാണ് ജിസിസി രാജ്യങ്ങള്‍. പ്രത്യേകിച്ച് സൗദി അറേബ്യ.
എണ്ണ വിഭവത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യ മറ്റു ജിസിസി രാജ്യങ്ങളേക്കാള്‍ ഒരടി മുന്നിലാണ്. എന്നാല്‍ പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ഖത്തര്‍ ആണ് ജിസിസി രാജ്യങ്ങളില്‍ മുന്നിലുള്ളത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത ഖത്തര്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ക്കും ആവേശമുണ്ടാക്കുന്നതാണ്. സൗദി അറേബ്യയില്‍ വന്‍തോതില്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തിയിരിക്കുന്നു. കൂടുതലറിയാം...

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതക ശേഖരമുള്ള രാജ്യം റഷ്യയാണ്. മൊത്തം ലോകത്ത് കണ്ടെത്തിയതില്‍ 24 ശതമാനം വാതകവും റഷ്യയിലാണ്. തൊട്ടുപിന്നിലാണ് ഇറാന്. പക്ഷേ, അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധമടക്കമുള്ള വെല്ലുവിളി ഇറാനെ പ്രതിസന്ധിയിലാക്കുന്നു. ഖത്തര്‍ ആണ് വാതകത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 12.5 ശതമാനം വാതകം ഖത്തറിലാണ്.
അമേരിക്ക, സൗദി അറേബ്യ, തുര്ക്ക്മെനിസ്താന്, യുഎഇ, വെനസ്വേല, നൈജീരിയ, ചൈന എന്നിങ്ങെയാണ് പട്ടികയിലെ ആദ്യ പത്ത് രാജ്യങ്ങള്‍. എന്നാല്‍ ഇന്ന് പുറത്തുവന്നിരിക്കുന്ന വിവരം സൗദി അറേബ്യയ്ക്കും ജിസിസി രാജ്യങ്ങള്‍ക്കും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. സൗദി അറേബ്യയുടെ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരനാണ് ഇക്കാര്യം പുറത്തുവിട്ടത്.
സൗദി അറേബ്യയുടെ ഓയില്‍ കമ്പനിയായ അരാംകോയുടെ നിയന്ത്രണത്തിലുള്ള ജഫുറ പാടത്താണ് പുതിയ വാതക ശേഖരം. 229 ലക്ഷം കോടി ക്യുബിക് അടി വാതകമാണ് ഇവിടെയുള്ളതത്രെ. കൂടാതെ 7500 കോടി ബാരല്‍ ദ്രവ്യ വാതകവും. ഇവ ഖനനം ചെയ്യാനും സംസ്കരിച്ച് ഉപയോഗപ്രദമാക്കാനുമുള്ള ശ്രമത്തിലാണ് സൗദി അറേബ്യ.
ഷെയില്‍ വാതക മേഖലയിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാലേ ഇവ സംസ്കരിക്കാന്‍ സാധിക്കൂ. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഷെയില്‍ വാതകമുള്ളത്. അമേരിക്കക്ക് പുറത്ത് സൗദി അറേബ്യയിലെ ജാഫുറയിലും. ഷെയില്‍ പാറയെ തെര്‍മല്‍ ഡിസൊലൂഷന്‍ ഉള്‍പ്പെടെയുള്ള പ്രകൃയകള്‍ക്ക് വിധേയമാക്കി നിര്‍മിക്കുന്നതാണ് ഷെയില്‍ വാതകവും ഷെയില്‍ എണ്ണയും. ഇവയിലെ മാലിന്യം നീക്കം ചെയ്താല്‍ വേഗം ഉപയോഗപ്രദമാകും.
ജാഫുറയിലെ വാതക ഖനനത്തിനും മറ്റുമായി 11000 കോടി ഡോളര്‍ ആവശ്യമാണെന്ന് സൗദി അറേബ്യ 2020ല്‍ അറിയിച്ചിരുന്നു. 2030 ആകുമ്പോഴേക്കും രാജ്യത്തെ ഇഥൈന്‍ ഉല്‍പ്പാദനം പ്രതിദിനം 420 ദശലക്ഷം ക്യുബിക് അടിയായി ഉയര്‍ത്താനാണ് സൗദി അരാംകോ ലക്ഷ്യമിടുന്നത്. ജാഫൂറയില്‍ നിന്ന് പ്രതിദിനം 6.3 ലക്ഷം ബാരല്‍ ദ്രവ്യ വാതകം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ? -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ?











Click it and Unblock the Notifications