Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രം പാളിയാല്‍ സൗദി അറേബ്യ വീഴും; സാഹചര്യങ്ങള്‍ പ്രതികൂലം: കൂട്ടാളികളും ഒപ്പം നിന്നേക്കില്ല

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ രാജ്യം എന്ന നിലയില്‍ ആഗോള എണ്ണ വിപയിലെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന പ്രധാന രാജ്യമാണ് സൗദി അറേബ്യ. ക്രൂഡ് ഓയില്‍ വില വളരെ കുറഞ്ഞിരിക്കുന്ന ഈ സമയത്തും എണ്ണ വിതരണം നിയന്ത്രിക്കുന്നതിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും, ആഗോള ഡിമാൻഡിലെ അനിശ്ചിതത്വം സൗദിയുടെ നീക്കങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് റോയിട്ടേഴ്സ് കോളമിസ്റ്റ് റോൺ ബൗസോ വിലയിരുത്തുന്നത്.

സൗദി നേതൃത്വത്തിലുള്ള OPEC+ (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് പ്ലസ് റഷ്യ, കസാഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ) 2025 ജൂണോടെ എണ്ണ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ, യുഎസ്-ചൈന വ്യാപാര യുദ്ധം, ആഗോള സാമ്പത്തിക മാന്ദ്യം, ഡോണൾഡ് ട്രംപിന്റെ ടാരിഫ് നയങ്ങൾ എന്നിവ മൂലം എണ്ണ ഡിമാൻഡ് കുറയാനാണ് സാധ്യത. ഇതോടെ വിതരണം വർധിപ്പിച്ച് വിപണിയിലെ ആധിപത്യം നിലനിർത്താമെന്ന സൗദിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

saudi

2025 നവംബറോടെ 22 ലക്ഷം ബി പി ഡി വരെ ഉൽപ്പാദന വർദ്ധനവാണ് ഒപെക് ലക്ഷ്യമിടുന്നത്. അമേരിക്കയും വലിയ തോതില്‍ ഉത്പാദനത്തിലേക്ക് ഇറങ്ങുമ്പോള്‍ എണ്ണ വില കുത്തനെ കുറയുന്ന സാഹചര്യമുണ്ട്. ഒരു പരിധിക്ക് അപ്പുറം വില കുറഞ്ഞാല്‍ അമേരിക്കയ്ക്ക് ആ നിരക്കില്‍ ക്രൂഡ് ഓയില്‍ ഉത്പാദനം ലാഭകരമാകില്ല. എന്നാല്‍ സൗദിയെ സംബന്ധിച്ച് ലാഭത്തില്‍ നഷ്ടം ഉണ്ടാകുമെങ്കിലും മൊത്തത്തിലുള്ള പ്രവർത്തനങ്ങള്‍ ലാഭകരമായി തന്നെ തുടരും.

ഈ നീക്കം 2014-ലെ വില യുദ്ധത്തെ ഓർമ്മിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്ന് യുഎസ് എണ്ണ ഉൽപ്പാദനം തടയാനായി സൗദി വലിയ തോതില്‍ എണ്ണ വിപണിയില്‍ എത്തിച്ചിരുന്നു. എന്നാൽ, ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. ആഗോള എണ്ണ ഡിമാൻഡ് ദുർബലമാകുന്നതിന്റെ സൂചനകളും ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് എണ്ണ വില ഏപ്രിൽ 3 മുതൽ 16% ഇടിഞ്ഞ് ബാരലിന് 63-ൽ താഴെ എത്തിയത് സൗദിയുടെ തന്ത്രം എത്രത്തോളം വിജയിക്കും എന്ന ആശങ്ക ഉയർത്തുന്നു.

ലോകത്തിലെ ഏറ്റവും കുറഞ്ഞ എണ്ണ ഉൽപ്പാദന ചെലവുള്ള രാഷ്ട്രങ്ങളിലൊന്നാണ് സൗദി അറേബ്യ. ഇത് വില യുദ്ധത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് രാജ്യത്തിന് വലിയ മുൻതൂക്കം നൽകുന്നു. എന്നാൽ, ദേശീയ ബജറ്റ് സന്തുലിതമാക്കാൻ ബാരലിന് 90 ഡോളറിന് വില സൗദി അറേബ്യക്ക് ആവശ്യമാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) വിലയിരുത്തല്‍. തുടർച്ചയായ വില ഇടിവ് സൗദിയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും.

സൗദിയുടെ ഓയിൽ കമ്പനിയായ അരാംകോ, ഏഷ്യൻ വിതരണക്കാർക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ചിരുന്നു. മെയ് മാസത്തില്‍ അറബ് ലൈറ്റ് ഗ്രേഡിന്റെ വില 2.30 കുറച്ചാണ് ഇന്ത്യ ഉള്‍പ്പെടേയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സൗദി അരാംകോ നല്‍കുന്നത്. ഇത് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. മറ്റ് ഉൽപ്പാദകരെ വെല്ലുവിളിച്ചുകൊണ്ട് വിപണി വിഹിതം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഇത്തരമൊരു നീക്കം.

2014-ലെ സമാന നീക്കം യുഎസ് ഷെയ്‌ൽ ഉൽപ്പാദനം കുറച്ച് സൗദിയുടെ വിപണി നിയന്ത്രണം വർദ്ധിപ്പിച്ചു. 2020-ൽ റഷ്യയുമായുള്ള സംഘർഷം ഉൽപ്പാദന കുറവിലേക്കും ഏകോപനത്തിലേക്കും നയിച്ചു. എന്നാൽ, ഇപ്പോൾ യുഎസ് ആണ് ഡിമാൻഡിന്റെ പ്രധാന ഘടകം. അതാകട്ടെ സൗദിയുടെ നിയന്ത്രണത്തിന് പുറത്തും.

സൗദി അറേബ്യ വില കുറച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ അതിന് ഒപ്പെക്കില്‍ നിന്നും പഴയത് പോലുള്ള പിന്തുണ കിട്ടാനും സാധ്യതയില്ല. ട്രംപിന്റെ വ്യാപാര യുദ്ധം ആഗോള വിപണികളെ തകിടം മറിച്ചത് സൗദി അറേബ്യയേയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. 2025-ന്റെ ആദ്യ പാദത്തിൽ സൗദി സമ്പദ്‌വ്യവസ്ഥ എണ്ണ വിലയിലെ ഇടിവ് മൂലം മന്ദഗതിയിലായതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+