Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ വെട്ടിത്തിളങ്ങും; പണം വാരാന്‍ പുതിയ വഴി... വന്‍ പ്രഖ്യാപനവുമായി രാജകുമാരന്‍

റിയാദ്: എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ നിരവധിയുണ്ടെങ്കിലും തലയെടുപ്പ് സൗദി അറേബ്യയ്ക്കാണ്. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിലെ അവസാന വാക്കും സൗദിയുടേത് തന്നെ. ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു എന്നതാണ് സൗദിയെ ഇക്കാര്യത്തില്‍ മുന്നില്‍ നിര്‍ത്തുന്നത്. ലോക വിപണിയില്‍ എണ്ണ വില നിശ്ചയിക്കുന്നതിലും സൗദിയുടെ പങ്ക് മുഖ്യമാണ്.

ഒരു കാലത്ത് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത് സൗദി അറേബ്യയില്‍ നിന്നായിരുന്നു. പിന്നീട് ഇറാഖും ഇപ്പോള്‍ റഷ്യയും ആയി മാറിയെന്നത് മറ്റൊരു കാര്യം. എങ്കിലും സൗദിയുമായുള്ള എണ്ണ ഇടപാട് ഇന്ത്യ പ്രാധാന്യത്തോടെയാണ് കാണുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഈ ഗള്‍ഫ് രാജ്യത്തിന്റെ ശക്തി വൈകാതെ ചോരുമെന്ന് ചില കോണുകളില്‍ നിന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ലോകത്ത് അടുത്തെങ്ങും സൗദി വീഴില്ല എന്ന് വ്യക്തമാക്കുന്നതാണ് രാജകുമാരന്റെ പുതിയ പ്രഖ്യാപനം...

saudi arabia discover new oil gas field

എണ്ണയാണ് സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ കിരീടവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റ ശേഷം മറ്റു ആദായ മാര്‍ഗങ്ങളും സൗദി തേടുന്നുണ്ട്. ടൂറിസം ഇതില്‍ പ്രധാനമാണ്. ജനങ്ങളെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എങ്കിലും എണ്ണ തന്നെയാകും സൗദിയുടെ പ്രധാന ധന മാര്‍ഗം എന്ന് ശരിവെക്കുന്നതാണ് പുതിയ വിവരം.

സൗദി അറേബ്യയില്‍ ഏഴ് എണ്ണ, വാതക നിക്ഷേപങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. കിഴക്കന്‍ പ്രവിശ്യയിലും എംറ്റി ക്വാര്‍ട്ടറിലുമാണ് ഇവ കണ്ടെത്തിയതെന്ന് ഊര്‍ജ മന്ത്രി കൂടിയായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദിയുടെ ഔദ്യോഗിക എണ്ണ കമ്പനിയായ അരാംകോ നടത്തിയ പരിശോധനയിലാണ് എണ്ണ നിക്ഷേപം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പ്രതിദിനം 11000 ബാരല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് കണ്ടെത്തിയത്. എട്ട് ദശലക്ഷം വാതക നിക്ഷേപവും ഇവിടെയുണ്ട്. എംറ്റി ക്വാര്‍ട്ടറില്‍ പ്രധാനമായും വാതക നിക്ഷേപമാണുള്ളത്. വിഷന്‍ 2030 എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന സൗദിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. വരുമാന മാര്‍ഗം തെളിഞ്ഞതോടെ പദ്ധതികളുടെ വേഗത കൂടും.

ലോകത്തെ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക് അഥവാ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌പോര്‍ട്ടിങ് കണ്‍ട്രീസ്. ഈ കൂട്ടായ്മയില്‍ അംഗമല്ലാത്ത രാജ്യങ്ങളും എണ്ണ ഖനനം ചെയ്യുന്നുണ്ട്. ഇരു വിഭാഗത്തെയും ചേര്‍ത്ത് ഒപെക് പ്ലസ് എന്നാണ് പൊതുവെ പറയാറുള്ളത്. സൗദി അറേബ്യയാണ് ഒപെകിലെ പ്രധാനി. മറ്റു രാജ്യങ്ങളുടെത് റഷ്യയും. സൗദിയും റഷ്യയുമാണ് ആഗോള എണ്ണവില നിശ്ചയിക്കുന്ന നിര്‍ണായക ശക്തികള്‍.

ചെങ്കടല്‍ തീരത്തെ നിയോം ഉള്‍പ്പെടെ കോടികളുടെ പദ്ധതികളാണ് സൗദി അറേബ്യ നടപ്പാക്കി വരുന്നത്. വരുമാന മാര്‍ഗങ്ങള്‍ വര്‍ധിച്ചു വരുന്നതിനാല്‍ പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാകും. ഇന്ത്യക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന വിദേശ രാജ്യം എന്ന നിലയില്‍ സൗദിയുടെ വളര്‍ച്ച പ്രവാസികള്‍ക്ക് മുന്നില്‍ പുതിയ അവരങ്ങള്‍ തുറന്നേക്കും. അമേരിക്കയുമായുള്ള പെട്രോഡോളര്‍ കരാര്‍ പുതുക്കാത്തതിനാന്‍ സൗദി വൈകാതെ തളരുമെന്ന പ്രചാരണത്തിനിടെയാണ് ഊര്‍ജ മന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+