Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാര്‍ഹിക തൊഴില്‍നയത്തില്‍ പരിഷ്‌കാരവുമായി സൗദി അറേബ്യ; എപ്പോള്‍ നടപ്പാകും?

കെയ്‌റോ: തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ഗാര്‍ഹിക തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌കാരവുമായി സൗദി അറേബ്യ. ഇരുകക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉതകുന്നതാണ് പുതിയ പരിഷ്‌കാരം. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്.

തൊഴിലിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഗാര്‍ഹിക തൊഴിലാകളികള്‍ക്ക് സൗദി വിടാന്‍ രണ്ടു മാസത്തെ സാവകാശം അനുവദിക്കുകയോ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ അനുവദിക്കുകയോ ചെയ്യുന്നതാണ് നിയമ ഭേദഗതി. നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വിഭാഗം വീട്ടുജോലിക്കാര്‍ക്കും ഇത് ബാധകമാണ്. തൊഴില്‍ദാതാവ് രാജ്യത്ത് എത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് വിസയില്‍ പോകേണ്ടിവരും.

Saudi Arabia

അല്ലാത്തപക്ഷം അയാള്‍ രാജ്യത്തിന്റെ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നയാളായി കണക്കാക്കും. എന്നാല്‍ രാജ്യത്ത് എത്തി രണ്ട് വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍, വീട്ടുജോലിക്കാരന് ഫൈനല്‍ എക്‌സിറ്റ് വിസയില്‍ പോകാനോ മുന്‍ ജോലിയില്‍ നിന്ന് 60 ദിവസത്തിനുള്ളില്‍ പുതിയ തൊഴിലുടമയിലേക്ക് മാറാനോ ഉള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും.

തൊഴില്‍ വിപണി ആകര്‍ഷണീയമാക്കുന്നതിനും റിക്രൂട്ട്‌മെന്റ് മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണ് പുതിയ പരിഷ്‌കാരം. ഇതിനോടൊപ്പം ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍ കുറയ്ക്കുന്നതിനും തൊഴില്‍ കരാറിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പരിഷ്‌കാരം ഊന്നല്‍ നല്‍കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

തൊഴിലാളിയുടെ ഒളിച്ചോടല്‍ തടയാന്‍ മന്ത്രാലയം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വന്നാല്‍ 15 ദിവസത്തിനുള്ളില്‍ ഇത് റദ്ദാക്കാന്‍ തൊഴിലുടമക്ക് സാധിക്കും. ഒരു സേവന കൈമാറ്റത്തിനായി തൊഴിലാളി ഔദ്യോഗികമായി അപേക്ഷിച്ചിട്ടില്ലെങ്കിലോ ഫൈനല്‍ എക്‌സിറ്റ് അഭ്യര്‍ത്ഥിച്ചിട്ടില്ലെങ്കിലോ റിപ്പോര്‍ട്ട് മാറ്റാനാകില്ലെന്ന് കണക്കാക്കും. മാര്‍ച്ച് 28 ന് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

നാല് മാസത്തിനുള്ളില്‍ പരിഷ്‌കാരം പ്രാബല്യത്തില്‍ വരും.സൗദി അറേബ്യയിലെ ഗാര്‍ഹിക തൊഴിലാളികളില്‍ വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, പാചകക്കാര്‍, ഗാര്‍ഡുകള്‍, കര്‍ഷകര്‍, നഴ്സുമാര്‍, ട്യൂട്ടര്‍മാര്‍, നാനിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായതിനാല്‍ മന്ത്രാലയം കരാര്‍ പ്രക്രിയ മുസാനെഡ് വഴി നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+