ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം!
പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മേഖലയിൽ വലിയ നയതന്ത്ര നീക്കങ്ങളും സൈനിക ജാഗ്രതയും തുടരുകയാണ്. സംഘർഷങ്ങൾക്കിടയിൽ നിലപാട് കടുപ്പിച്ച് സൗദി അറേബ്യ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നു. സൗദി അറേബ്യയുടെ സുപ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്കോ ഭൂപ്രദേശങ്ങൾക്കോ നേരെയുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് സൗദി ഭരണ നേതൃത്വം ഇറാന് നൽകിയിരിക്കുന്ന താക്കീത്.
സൗദി നിലപാട് വ്യക്തമാക്കുന്നു
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇറാനിയൻ വിദേശകാര്യ മന്ത്രിയായ അബ്ബാസ് അരഘ്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദി അറേബ്യയുടെ ഔദ്യോഗിക നിലപാട് അറിയിച്ചത്. പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കാനാണ് റിയാദ് ആഗ്രഹിക്കുന്നതെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി പ്രദേശങ്ങളെയോ എണ്ണ ശുദ്ധീകരണ ശാലകളെയോ ലക്ഷ്യമിട്ടുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ് സൈനിക താവളങ്ങളുടെ ഉപയോഗം
ആക്രമണങ്ങൾ തുടർന്നാൽ ഇറാന്റെ സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ സൗദി മണ്ണിലെ യുഎസ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകേണ്ടി വരുമെന്ന സൂചനയും റിപ്പോർട്ടുകൾ നൽകുന്നുണ്ട്. നിലവിൽ സൗദിയോ മറ്റ് ഗൾഫ് രാജ്യങ്ങളോ തങ്ങളുടെ വ്യോമ വ്യോമ മേഖലയോ ഭൂപ്രദേശങ്ങളോ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് വിട്ടുനൽകിയിട്ടില്ല. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടർന്നാൽ ഈ നിലപാടിൽ മാറ്റമുണ്ടാകുമെന്ന് സൗദി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 28-ന് തുടങ്ങിയ സംഘർഷത്തിനിടയിൽ ഇതിനകം തന്നെ നിരവധി ഇറാനിയൻ ഡ്രോണുകളും മിസൈലുകളും സൗദി സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്.
നേരെത്തെ അയൽരാജ്യങ്ങളിൽ ഇറാൻ നടത്തിയ സൈനിക നടപടി മൂലമുണ്ടായ നാശനഷ്ടങ്ങളിൽ ഇറാൻ പ്രസിഡന്റ മസൂദ് പെഷേഷ്കിയാൻ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. മേഖലയിലെ ഇതര രാജ്യങ്ങൾ ഇറാനെ ആക്രമിക്കാൻ മുതിരാത്തിടത്തോളം അവർക്ക് നേരെയുള്ള ആക്രമണങ്ങൾ നിർത്താൻ ഇറാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസിഡന്റിന്റെ ഈ പ്രസ്താവന ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇറാൻ സൈന്യം എതിർത്തതിനെ തുടർന്ന് പെഷേഷ്കിയാന് തന്റെ വാക്കുകൾ പിന്നീട് പിൻവലിക്കേണ്ടി വന്നതായും സൂചനയുണ്ട്.
ഊർജ്ജ വിപണിയിലെ ആശങ്ക
സൗദിയുടെ റാസ് തനൂറ (Ras Tanura) എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുള്ള ആക്രമണ ശ്രമങ്ങൾ ആഗോള ഊർജ്ജ വിപണിയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ലോകത്തെ എണ്ണ വിതരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന സൗദി അറേബ്യ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾക്കായിരിക്കും സൗദിയുടെ തുടർന്നുള്ള പ്രതികരണം.
-
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം












Click it and Unblock the Notifications