Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികൾക്ക് ഉൾപ്പെടെ വൻ തിരിച്ചടി; ഇനി ആ മോഹവുമായി വണ്ടി കയറണ്ട, സൗദിയിൽ ജിമ്മുകളിലും സ്വദേശിവത്കരണം!

റിയാദ്: മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിൽ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. സ്വകാര്യ മേഖലയിലെ സ്‌പോർട്‌സ് സെന്ററുകളിലും ജിമ്മുകളിലും സൗദി അറേബ്യ 12 തസ്‌തികകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹിജ്റ 1448 ജുമാദ അൽ-സാനി 8 മുതൽ, അതായത് 2026 നവംബർ 18 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 15 ശതമാനം ജോലികളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ കായിക മന്ത്രാലയവുമായി സഹകരിച്ച് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പൗരന്മാർക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് അറിയിച്ചിരിക്കുന്നത്.

saudiarabiagyms

പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്പോർട്‌സ് സെന്ററുകളിലെയും ജിമ്മുകളിലെയും സ്പോർർട്‌സ് കോച്ച്, പ്രൊഫഷണൽ ഫുട്ബോൾ കോച്ച്, സ്പോർട്‌സ് സൂപ്പർവൈസർ, പേഴ്‌സണൽ ട്രെയിനർ, പ്രൊഫഷണൽ അത്‌ലറ്റിക്‌സ് കോച്ച് എന്നിവയുൾപ്പെടെ 12 തസ്‌തികകളിൽ സ്വദേശിവൽക്കരണം നിലവിൽ വന്നേക്കും. ഇത് സ്വകാര്യ മേഖലയിൽ നൽകുന്ന കായിക സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുകയും, കായിക സൗകര്യങ്ങളിൽ കൂടുതൽ പ്രൊഫഷണൽ അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്യുമെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുന്നതിനാവശ്യമായ പിന്തുണ പരിപാടികൾ മന്ത്രാലയം തന്നെ നൽകുന്നുണ്ട്. നിയമനം, പരിശീലനം, യോഗ്യത നേടൽ, തൊഴിൽ, തൊഴിൽ നിലനിർത്തൽ എന്നിവയ്ക്കുള്ള പിന്തുണ, കൂടാതെ സ്വദേശിവൽക്കരണ പിന്തുണാ പരിപാടികൾക്കും ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടിനും മുൻഗണനാ പ്രവേശനം എന്നിവയും പിന്തുണ പരിപാടികളിൽ ഉൾപ്പെടുന്നു.

സ്വദേശിവൽക്കരണ തീരുമാനത്തിന്റെ വിശദാംശങ്ങൾ, സ്വദേശിവൽക്കരണത്തിന്റെ ശതമാനം, ലക്ഷ്യമിടുന്ന ജോലികൾ എന്നിവ അടങ്ങിയ ഒരു നടപടിക്രമ ഗൈഡ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്‌തുത വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

തൊഴിൽ കമ്പോളത്തിന്റെ ആവശ്യങ്ങളുമായി ഇത് യോജിക്കുന്നുവെന്ന് ഉറപ്പാക്കാൻ തീരുമാനത്തിന്റെ നടപ്പാക്കൽ മാനവികസന ശേഷി വകുപ്പും കായിക മന്ത്രാലയവും നിരീക്ഷിക്കും. സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വാഗ്‌ദാനം ചെയ്യുന്ന പിന്തുണാ പരിപാടികളിൽ നിന്നും പ്രോത്സാഹനങ്ങളിൽ നിന്നും പ്രയോജനം ലഭിക്കുമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

മലയാളികൾക്ക് ഉൾപ്പെടെ തൊഴിൽ നഷ്‌ടമാവും

സൗദി അറേബ്യയുടെ പുതിയ നീക്കം സ്വദേശികൾക്ക് വലിയ രീതിയിൽ സന്തോഷം പകരുന്നതാണെങ്കിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. നിലവിൽ രാജ്യത്ത് ഫിറ്റ്നസ് സെന്ററിൽ ജോലിചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ നഷ്‌ടമായേക്കാം എന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ കൂടുതലായി പ്രവർത്തിക്കുന്നവർ മലയാളികളാണ് എന്നതാണ് ഇതിന്റെ കാരണം.

ഏറെനാളായി രാജ്യത്ത് വിവിധ മേഖലകളിൽ സ്വദേശികൾക്ക് അവസരം നൽകാനായി പലതരത്തിലുള്ള നിയമങ്ങളാണ് സൗദി ഭരണകൂടം അവതരിപ്പിക്കുന്നത്. അതിൽ ഏറ്റവും അവസാനത്തേതാണ് ഇത്. ഒരു വർഷത്തിനുള്ളിൽ ജിം, മറ്റ് സ്‌പോർട്‌സ് സെന്ററുകൾ എന്നിവയിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുമ്പോൾ നിരവധി മലയാളികളുടെ ജോലിയാണ് ഇല്ലാതെയാവുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+