Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടുമുന്നില്‍ എത്യോപ്യന്‍ വിമാനം; കൂട്ടിയിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഖത്തര്‍ എയര്‍വേസ്!

എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനവുമായുള്ള കൂട്ടിയിടിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഖത്തര്‍ എയര്‍വേയ്സ്. കിഴക്കന്‍ ആഫ്രിക്കക്ക് മുകളില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് സൊമാലിലാന്‍ഡ് സിവില്‍ ഏവിയേഷന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവന ഇറക്കിയിട്ടുണ്ട്. 38,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയായിരുന്നു സംഭവം. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്‍ നിന്ന് തെറ്റായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതാണ് അപകടമുനമ്പിലേക്ക് വിമാനങ്ങള്‍ എത്താന്‍ കാരണം.

ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. 38000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് ഫ്‌ലൈറ്റ് 6യുവിന് 40,000 അടിയിലേക്ക് കയറാന്‍ മൊഗാദിഷുവിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്‍ നിന്ന് തെറ്റായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയായിരുന്നു. അതേസമയം, എത്യോപ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 602, 39,000 അടി ഉയരത്തില്‍ ഇതേ റൂട്ടിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു.

Qatar Airways

''ഉച്ചയ്ക്ക് 12:32 ന് കിഴക്കന്‍ ആഫ്രിക്കന്‍ താഴ്വരയില്‍ നിന്ന് എന്റബെയിലേക്ക് വരികയും 38000 അടി ഉയരത്തില്‍ പറക്കുകയുമായിരുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനം അഡിസില്‍ നിന്ന് ദുബായിലേക്ക് പറക്കുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സുമായി മുഖാമുഖം വരികയായിരുന്നു,' സൊമാലിലാന്‍ഡ് സിവില്‍ ഏവിയേഷന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ഭാഗ്യവശാല്‍ വിമാനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ടിസിഎഎസ് (ട്രാഫിക് അവോയിഡന്‍സ് കൊളിഷന്‍ സിസ്റ്റം) ഉപകരണം അടിയന്തര മുന്നറിയിപ്പ് നല്‍കുകയും മറ്റ് വിമാനത്തിന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഈ സമയം വിമാനങ്ങള്‍ പരസ്പരം അപകടകരമായ അകലത്തിലായിരുന്നു. എന്നാല്‍ കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിച്ചതാണ് അപകടം ഒഴിവാക്കിയത്. അതേസമയം സംഭവത്തെക്കുറിച്ച് ഖത്തര്‍ എയര്‍വേയ്സും എത്യോപ്യന്‍ എയര്‍ലൈന്‍സും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് എഎഎല്‍ 28 ഉം ട്രേഡ്വിന്‍ഡ് ഏവിയേഷന്‍ ഫ്‌ലൈറ്റ് ജിപിഡി 235 ഉം ഒരേ പാതയില്‍ സഞ്ചരിച്ച് അപകടത്തെ അഭിമുഖീകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് സംഭവം. നവംബര്‍ പത്തിനായിരുന്നു ഈ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+