Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ പ്രധാനമന്ത്രിയുടെ താക്കീത്; മൂന്നാം ദിനം കുടിവെള്ളം കിട്ടാതാകും, വന്‍ ദുരന്തം വരും

ദോഹ: ഇറാനും ഇസ്രായേലും തമ്മിലുള്ള പോര് ഗള്‍ഫ് മേഖലയെ തീരാ ദുരതിത്തിലേക്ക് തള്ളിയിടുമോ എന്ന ആശങ്ക വ്യാപകം. ഖത്തര്‍ പ്രധാനമന്ത്രി അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇസ്രായേലിന് പിന്നാലെ അമേരിക്കയും ഇറാനെ ആക്രമിച്ചതോടെ ഈ ആശങ്ക ഇരട്ടിയായി. യുദ്ധ രംഗത്ത് നിന്ന് എല്ലാവരും പിന്തിരിയണം എന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം.

ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേലാണ്. ഇസ്രായേലിന്റേത് ഇറാന്റെ പരാമാധികാരത്തിനെതിരായ ആക്രമണം ആണ് എന്ന് ജിസിസി രാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. മാത്രമല്ല, യുദ്ധം അവസാനിക്കാന്‍ വേണ്ടിയുള്ള നീക്കങ്ങളും ജിസിസി രാജ്യങ്ങള്‍ നടത്തുന്നുണ്ട്. ഗള്‍ഫിന്റെ വ്യാപാര രംഗം മാത്രമല്ല യുദ്ധം കാരണം തകര്‍ന്നടിയുക...

qatar pm water scarcity warning-

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആദ്യ ദിനം തന്നെ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യവും ആക്രമിച്ചു. തൊട്ടുപിന്നാലെ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തി. ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അണുവികിരണത്തിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുവൈത്തും ഖത്തറുമെല്ലാം അന്തരീക്ഷ-പരിസ്ഥിതി പരിശോധന തുടര്‍ച്ചയായി നടത്തുന്നുണ്ട്.

ഇറാന്റെ ബുഷ്ഹര്‍ ആണവ നിലയത്തിനെതിരെ ആക്രമണം നടന്നാല്‍ ഗള്‍ഫ് മേഖല മൊത്തം കുടിവെള്ളം കിട്ടാതെ പ്രയാസമപ്പെടുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ത്താനി പറയുന്നു. അടുത്തിടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പുതിയ സാഹചര്യത്തില്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുകയാണ്.

കുടിവെള്ള ശേഖരമില്ലാത്ത മേഖലയാണ് ഗള്‍ഫ്. പേര്‍ഷ്യന്‍ കടലില്‍ നിന്ന് ശുദ്ധീകരിച്ചാണ് കുടിവെള്ളം കണ്ടെത്തുന്നത്. ഇറാന്റെ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തും. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ദിവസത്തിനകം സംഭരിച്ച കുടിവെള്ളം തീരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറയുന്നു.

ഹോര്‍മുസ് മുഖ്യം

''വെള്ളത്തില്‍ ആണവ വികിരണം ഉണ്ടായാല്‍ ഗള്‍ഫ് മേഖലയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥ വരും. മല്‍സ്യം കിട്ടില്ല, ജീവിതം തകിടം മറിയും. കടല്‍ ജലം ശുദ്ധീകരിച്ചാണ് ജനങ്ങള്‍ക്കുള്ള കുടിവെള്ളം കണ്ടെത്തുന്നത്. നമുക്ക് നദികളോ ജലസംഭരണികളോ ഇല്ല. മൂന്ന് ദിവസം കൊണ്ടുതന്നെ കുടിവെള്ളം തീരും. ഇത് ഖത്തറിന്റെ മാത്രം അവസ്ഥയല്ല. കുവൈത്തിലും യുഎഇയിലുമെല്ലാം ഇതുതന്നെയാകും അവസ്ഥ'' എന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് പാത അടയ്ക്കാന്‍ ഇറാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഇത് പ്രധാനമായും ബാധിക്കുക ഗള്‍ഫ് രാജ്യങ്ങളെയാണ്. പശ്ചിമേഷ്യയില്‍ നിന്ന് ഏഷ്യയിലേക്കും മറ്റുമുള്ള ചരക്കുകള്‍ വരുന്നത് ഹോര്‍മുസിലൂടെയാണ്. ചരക്കുകടത്ത് സാധ്യമായില്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+