Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ വിട്ട് തുര്‍ക്കി പിടിക്കുമോ ഹമാസ്; നാറ്റോ രാജ്യത്തിന്റെ പ്രതികരണം... ഇസ്രായേല്‍ ബന്ധം മതിയാക്കി

ദോഹ/അങ്കാറ: പലസ്തീന് പുറമെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഏക രാജ്യമാണ് ഖത്തര്‍. ഇസ്രായേല്‍-ഹമാസ് തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങിയ ഖത്തര്‍ അടുത്തിടെ നിലപാട് കടുപ്പിച്ചു എന്നായിരുന്നു വാര്‍ത്ത. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് പൂട്ടാന്‍ ഖത്തര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത പക്ഷേ, ഖത്തര്‍ ഭരണകൂടം നിഷേധിച്ചു.

അതിനിടെ, ഖത്തറില്‍ കഴിയുന്ന ഹമാസ് നേതാക്കള്‍ തുര്‍ക്കിയിലേക്ക് മാറിത്താമസിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്ര പ്രതിനിധി. ഖത്തറില്‍ നിന്ന് തുര്‍ക്കിയിലേക്ക് ഹമാസിന്റെ ഓഫീസ് മാറ്റുമെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങള്‍ അറിയാം...

qatar-turkey-hamas-office

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹമാസ്-ഇസ്രായേല്‍ യുദ്ധ പരമ്പരയിലെ ഏറ്റവും ഒടുവിലെ സംഭവങ്ങളുടെ തുടക്കം. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഇസ്രായേലിന് സാധിച്ചില്ലെങ്കിലും ഇസ്മാഈല്‍ ഹനിയ്യ, യഹ്‌യ സിന്‍വാര്‍ ഉള്‍പ്പെടെയുള്ള പ്രധാന ഹമാസ് നേതാക്കളെ അവര്‍ കൊലപ്പെടുത്തി. ലബനാനിലെ ഹിസ്ബുല്ലയുടെ തലവന്‍ ഹസന്‍ നസറുല്ലയെ വധിച്ചതും സൈനികമായി ഇസ്രായേലിന് നേട്ടമായി.

പലസ്തീനെതിരെ തുടങ്ങിയ ഇസ്രായേല്‍ ആക്രമണം നിലവില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇറാഖ്, ഇറാന്‍, യമന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ സിറിയയിലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയാണ്. ഗാസയില്‍ മാത്രം 43000 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. നിരവധി ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം ശക്തമാണ്.

യുദ്ധം അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ രാജ്യങ്ങളാണ് ഖത്തറും ഈജിപ്തും. നിരന്തരമായ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ഖത്തര്‍ തീരുമാനിച്ചു എന്ന പ്രചാരണവുമുണ്ടായി. ഇത് നിഷേധിച്ച് ഖത്തര്‍ തന്നെ രംഗത്തുവന്നു. ഹമാസ് നേതാക്കള്‍ തുര്‍ക്കിയിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ തുര്‍ക്കിയും ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്.

നാറ്റോ സൈനിക സഖ്യത്തിലെ അംഗ രാജ്യമാണ് തുര്‍ക്കി. ഹമാസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ ഇസ്രായേലിനെ ശക്തമായി വിമര്‍ശിക്കാറുണ്ട്. ഹമാസ് നേതാക്കള്‍ തുര്‍ക്കിയില്‍ വരാറുണ്ടെങ്കിലും അവരുടെ ഓഫീസ് ഖത്തറില്‍ നിന്ന് മാറ്റുമെന്ന വാര്‍ത്ത ശരിയല്ലെന്ന് തുര്‍ക്കിയുടെ നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേല്‍ ഉണ്ടാക്കുന്ന വ്യാജ വാര്‍ത്തയാണിതെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. പലസ്തീനിലും ലബനാനിലും ആക്രമണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രായേലുമായി ബന്ധം തുടരില്ല എന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞാഴ്ച സൗദി അറേബ്യയില്‍ നടന്ന ഒഐസി ഉച്ചകോടിയില്‍ ഉര്‍ദുഗാനും പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+