Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചു; മിനിമം 6000 ദിര്‍ഹം, സ്വകാര്യ സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമോ

ദുബായ്: സ്വകാര്യ മേഖലയിലെ ശമ്പളത്തില്‍ കാതലായ മാറ്റം വരുത്തി യുഎഇ. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന പൗരന്മാര്‍ക്ക് കുറഞ്ഞ ശമ്പളം 6000 ദിര്‍ഹമാക്കി ഉയര്‍ത്തി. നേരത്തെ 5000 ദിര്‍ഹം ആയിരുന്നു. ജനുവരി ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 30നകം എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഉത്തരവ് നടപ്പാക്കണം. അല്ലെങ്കില്‍ പിഴ ചുമത്തും.

സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുക, സ്വദേശികളെ സ്വകാര്യ മേഖളയില്‍ ജോലി ചെയ്യുന്നത് പ്രേരിപ്പിക്കുക, തൊഴില്‍ മേഖല ശക്തിപ്പെടുത്തുക തുടങ്ങി ഒരുപിടി ലക്ഷ്യങ്ങളുമായിട്ടാണ് മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കിയത്. തീരുമാനം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജൂലൈ 1 മുതല്‍ നടപടിയെടുക്കും. സ്വദേശിവല്‍ക്കരണ ക്വാട്ടയില്‍ നിന്ന് പുറത്താക്കും, പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ല എന്നീ നടപടികളും നേരിടേണ്ടി വരും.

uae salary hike updates

യുഎഇയിലെ തൊഴില്‍ മേഖലയില്‍ കുറഞ്ഞ കൂലി സമ്പ്രദായം നിലവിലില്ല. എങ്കിലും ചില മേഖലയില്‍ ഭരണകൂടം പുതിയ നയം കൊണ്ടുവരികയാണ്. യൂണിവേഴ്‌സിറ്റി ബിരുദധാരികളായ ജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 12000 ദിര്‍ഹം നല്‍കണം എന്നാണ് നിര്‍ദേശം. ഡിപ്ലോമ ബിരുദമുള്ള ടെക്‌നീഷ്യന്‍സിന് 7000 ദിര്‍ഹമാണ് കുറഞ്ഞ കൂലി. സെക്കണ്ടറി സ്‌കൂള്‍ യോഗ്യതയുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് 5000 രൂപ നല്‍കണം.

പ്രവാസികള്‍ക്ക് മിനിമം ശമ്പളം ഇല്ല

ജനുവരി ഒന്ന് മുതലാണ് സ്വദേശികളുടെ പുതിയ ശമ്പള പരിധി നിലവില്‍ വന്നത്. 5000ത്തില്‍ നിന്ന് 6000 ആക്കി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. 6000 ദിര്‍ഹത്തിന് താഴെ ശമ്പളം നല്‍കുന്ന കമ്പനികള്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ല. ജൂണ്‍ 30 വരെ നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ നടപടി നേരിടേണ്ടി വരും. അതേസമയം, പ്രവാസികള്‍ക്ക് മിനിമം ശമ്പളത്തില്‍ പ്രത്യേക വ്യവസ്ഥ ഇല്ല.

ഐടി, ബാങ്കിങ്, ആരോഗ്യം, എണ്ണ, എഞ്ചിനിയറിങ്, മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളമാണ് യുഎഇയില്‍ ലഭിക്കുന്നത്. എന്നാല്‍ സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം നല്‍കണമെന്ന നിര്‍ദേശം കമ്പനികളെ പ്രതിസന്ധിയിലാക്കാനുള്ള സാധ്യതയുണ്ട്. കാരണം നിശ്ചിത എണ്ണം സ്വദേശികളെ ജോലിയില്‍ നിയമിക്കണം എന്നത് നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കണം എന്നതുകൂടി നിര്‍ബന്ധമാകുകയാണ്.

സ്വദേശികളുടെ എണ്ണം ഘട്ടങ്ങളായി ഉയര്‍ത്താനാണ് ശ്രമം. അങ്ങനെ വരുമ്പോള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരുടെ എണ്ണം കൂടും. ഇത് നല്‍കാന്‍ കമ്പനികള്‍ക്ക് സാധിക്കേണ്ടതുണ്ട്. അതേസമയം, വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായേക്കും. പ്രവാസികള്‍ക്ക് ജോലി അവസരം കുറയാന്‍ ഇത് വഴിയൊരുക്കും. അതുകൊണ്ടുതന്നെ യുഎഇയില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+