റെക്കോഡ് ചൂടിനൊപ്പം ഈര്‍പ്പമുള്ള അന്തരീക്ഷം; യുഎഇയിലെ ഈ കാലാവസ്ഥ അത്ര നല്ലതല്ല
ദുബായ്: യു എ ഇയില്‍ ഉടനീളം ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ചില സമയങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷം ഈര്‍പ്പമുള്ളതായിരിക്കും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഈര്‍പ്പം 15 ശതമാനം വരെയും ആന്തരിക പ്രദേശങ്ങളില്‍ 85 ശതമാനം വരെയും പോകാം. തീരപ്രദേശങ്ങളിലും ദ്വീപുകളിലും, ഈര്‍പ്പം 90 ശതമാനമാണ് പ്രവചിക്കുന്നത് എങ്കിലും ഇതിലും ഉയര്‍ന്നേക്കാം എന്നും എന്‍ എം സി കൂട്ടിച്ചേര്‍ത്തു. രാവിലെയോടെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. കിഴക്കും തെക്കും ദിശയില്‍ ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

പര്‍വതങ്ങളില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസും ആന്തരിക പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസും വരെ ഉയരാം. ദുബായിലും അബുദാബിയിലും താപനില 33 ഡിഗ്രി സെല്‍ഷ്യസിനും 41 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. യു എ ഇയില്‍ ഉടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ പൊടിക്കാറ്റ് വീശാനും കാരണമാകും എന്ന് എന്‍ എം സി കൂട്ടിച്ചേര്‍ത്തു.
അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായിലെ താപനില ജീവന് ഭീഷണിയായ നിലയിലേക്ക് ഉയര്‍ന്നിരുന്നു. ജൂലൈ 17 ന് ദുബായിലെ താപനില 62 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നിരുന്നു. ഉയര്‍ന്ന ചൂടും ഈര്‍പ്പവും ഒരേ സമയം ഉണ്ടാകുന്ന കാലാവസ്ഥാ സാഹചര്യങ്ങള്‍ പ്രത്യേകിച്ച് മാരകമാണ്.
ആര്‍ദ്ര-ബള്‍ബ് താപനില എന്ന് വിളിക്കപ്പെടുന്ന ഈ താപനില ചൂടും ഈര്‍പ്പവും കണക്കിലെടുക്കുന്നു. കൂടാതെ 35 ഡിഗ്രി സെല്‍ഷ്യസിലോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ഉള്ള റീഡിംഗ് മനുഷ്യര്‍ക്ക് ആറ് മണിക്കൂറില്‍ കൂടുതല്‍ മാരകമായി കണക്കാക്കപ്പെടുന്നു. ഈര്‍പ്പം 100 ശതമാനത്തില്‍ എത്തുമ്പോള്‍, വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടുന്നത് നിര്‍ത്തുന്നു. അതായത് ശരീരത്തിന് സ്വയം തണുപ്പിക്കാന്‍ കഴിയില്ല.
ഒരു വ്യക്തി ദീര്‍ഘകാലത്തേക്ക് ഈ അവസ്ഥകള്‍ക്ക് വിധേയനായാല്‍ അത് മാരകമായേക്കാം. അന്തരീക്ഷ ഊഷ്മാവ് വെറ്റ് ബള്‍ബിന്റെ പരിധിയിലേക്ക് അടുക്കുകയും അതിന് ശേഷം പുറത്തേക്ക് പോകുന്നത് ജീവന് ഭീഷണിയാകുമെന്ന് ദുബായിലെ കാലാവസ്ഥാ സേവനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications