കുമാര്‍ ബിശ്വാസ് കവിത ചൊല്ലി,ബച്ചന്‍ നോട്ടീസ് അയച്ചു..ഇത്ര ചീപ്പാകരുത് ബച്ചന്‍ജീ..

Subscribe to Oneindia Malayalam

മുംബൈ: പകര്‍ക്കവകാശം നേടാതെ പിതാവിന്റെ കവിത ചൊല്ലിയ ആം ആംദ്മി നേതാവ് കുമാര്‍ ബിശ്വാസിന് അമിതാബ് ബച്ചന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ബിഗ് ബിയുടെ പിതാവ് ഹരിവന്‍ശ് റായ് ബച്ചന്റെ കവിത കുമാര്‍ ബിശ്വാസ് പകര്‍പ്പവകാശം കൂടാതെ ചൊല്ലിയതിനാണ് ബച്ചന്‍ നോട്ടീസ് അയച്ചത്.

നോട്ടീസ് അയച്ചതിനും പുറമേ കവിത ചൊല്ലുന്ന വീഡിയോയില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ കണക്ക് അറിയണമെന്ന ആവശ്യവും ബച്ചന്‍ ഉന്നയിച്ചു. വീഡിയോ 24 മണിക്കൂറിനുള്ളില്‍ യൂ ട്യൂബില്‍ നിന്നും നീക്കം ചെയ്യണമെന്നും ബിഗ് ബി ആവശ്യപ്പെട്ടു.

അമിതാബ് ബച്ചന്റെ പിതാവായ ഹരിവന്‍ശ് റായ് ബച്ചന്‍ ഹിന്ദിയിലെ അറിയപ്പെടുന്ന കവിയാണ്. പിതാവിന്റെ കവിത അനുവാദമില്ലാതെ ചൊല്ലിയെന്നാരോപിച്ചാണ് ബച്ചന്‍ നോട്ടീസ് അയച്ചത്. ബച്ചന്റെ ഈ നടപടി വിമര്‍ശനങ്ങളും വരുത്തി വെച്ചിട്ടുണ്ട്.

സംഭവിച്ചത്..

സംഭവിച്ചത്..

ഹിന്ദി കവികള്‍ക്ക് ഒരു ട്രിബ്യൂട്ട് എന്ന രീതിയിലാണ് കുമാര്‍ ബിശ്വാസ് യുട്യബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതില്‍ അമിതാബ് ബച്ചന്റ പിതാവ് ഹരിവന്‍ശ് റായ് ബച്ചന്റെ കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിശ്വാസിനെതിരെ ബച്ചന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തത്.

കുമാര്‍ ബിശ്വാസിന്റെ മറുപടി

കുമാര്‍ ബിശ്വാസിന്റെ മറുപടി

ബച്ചനുള്ള മറുപടിയും ഉടന്‍ തന്നെ ട്വിറ്ററിലൂടെ തന്നെ കുമാര്‍ ബിശ്വാസ് നല്‍കി. മറ്റു കവികളുടെ കുടുംബങ്ങളില്‍ നിന്നും അഭിനന്ദനങ്ങളാണ് ലഭിച്ചത്. എന്നാല്‍ ബച്ചന്റെ കയ്യില്‍ നിന്നും ലഭിച്ചത് നോട്ടീസ് ആണെന്നും കുമാര്‍ ബിശ്വാസ് പറയുന്നു.

 യൂട്യൂബില്‍ നിന്നും ലഭിച്ചത് 32 രൂപ

യൂട്യൂബില്‍ നിന്നും ലഭിച്ചത് 32 രൂപ

ബാബുജിക്ക് ട്രിബ്യൂട്ട് നല്‍കിക്കൊണ്ടുള്ള വീഡിയോ ഡിലീറ്റ് ചെയ്യുന്നു. യൂട്യൂബില്‍ നിന്നും ലഭിച്ചത് 32 രൂപയാണെന്നും പറഞ്ഞതു പോലെ അത് ബച്ചന് അയക്കുന്നുവെന്നും കുമാര്‍ ബിശ്വാസ് ട്വീറ്റ് ചെയ്തു.

 ബച്ചനെതിരെ വിമര്‍ശനം

ബച്ചനെതിരെ വിമര്‍ശനം

ബച്ചന്റെ ഈ നടപടി വിമര്‍ശനങ്ങളും വരുത്തി വെച്ചിട്ടുണ്ട്. ബച്ചന്‍ജി ഇത്ര ചീപ്പ് ആകരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വാര്‍ത്തയോട് പ്രതികരിക്കുന്നത്. ബച്ചന് ഇത്രയും നാണമില്ലേ എന്നും ചിലര്‍ ചോദിക്കുന്നു.

ഹരിവന്‍ശ് റായ് ബച്ചന്‍

ഹരിവന്‍ശ് റായ് ബച്ചന്‍

അമിതാബ് ബച്ചന്റെ പിതാവായ ഹരിവന്‍ശ് റായ് ബച്ചന്‍ 20 നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ ഒട്ടേറെ കവിതകള്‍ രചിച്ചിട്ടുള്ള വ്യക്തയാണ്. അറിയപ്പെടുന്ന കവിയായിരുന്ന ഹരിവന്‍ശ് റായ് 2003 ജനുവരിയിയിലാണ് മരിക്കുന്നത്. ഹരിവന്‍ശ് റായ് ബച്ചന്റെ രണ്ടാം വിവാഹത്തിലുള്ള മകനാണ് അമിതാബ് ബച്ചന്‍.

കവിത പാടി ആപ്പിലായി ബിശ്വാസ്

കവിത പാടി ആപ്പിലായി ബിശ്വാസ്

ഹരിവന്‍ശ് റായ് ബച്ചന്റെ 'നീത് കാ നിര്‍മ്മാണ്‍ ഫിര്‍ ഫിര്‍..' എന്നു തുടങ്ങുന്ന കവിതയാണ് കുമാര്‍ ബിശ്വാസ് ആലപിച്ചത്. 'തര്‍പ്പണ്‍' എന്നു പേരിട്ട പരിപാടിയിലാണ് അമിതാബ്ജിയുടെ പിതാവിന്റെ കവിത പാടി കുമാര്‍ ബിശ്വാസ് ആപ്പിലായത്.

English summary
Amitabh Bachchan sends legal notice to Kumar Vishwas over use of father’s poem
Please Wait while comments are loading...