കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎഫ്.7 വകഭേദം: ആശങ്കപ്പെടേണ്ടതില്ല, ബൂസ്റ്റർ ഡോസുകള്‍ എങ്ങനെ ബുക്ക് ചെയ്യാം-അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ചൈനയില്‍ വലിയ രീതിയില്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയുള്‍പ്പടേയുള്ള രാജ്യങ്ങള്‍ വലിയ കരുതലോടെയാണ് മുമ്പോട്ട് പോവുന്നത്. എല്ലാവരും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് അനുസൃതശീലങ്ങൾ പാലിക്കണമെന്നാണ് കഴിഞ്ഞ ദിവസത്തെ ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. 2022 ഡിസംബർ 22ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തു ശരാശരി പ്രതിദിന കേസുകൾ 153 ആയി കുറഞ്ഞതായും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.14% ആയി കുറഞ്ഞതായും പ്രധാനമന്ത്രിയെ അറിയിച്ചു. എങ്കിലും, കഴിഞ്ഞ ആറാഴ്ചയായി, ആഗോളതലത്തിൽ ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ അലംഭാവം അരുതെന്നു മുന്നറിയിപ്പു നൽകി‌യ പ്രധാനമന്ത്രി കർശനമായ ജാഗ്രത പാലിക്കണമെന്നു നിർദേശിക്കുകയും ചെയ്തു.

അച്ഛന്റെ ജോലി ആ സുഹൃത്തിന് കുറച്ചിലായിപ്പോയി; അവരോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്; ശാലിനിഅച്ഛന്റെ ജോലി ആ സുഹൃത്തിന് കുറച്ചിലായിപ്പോയി; അവരോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ്; ശാലിനി

കൊറോണ വൈറസിന്റെ ബിഎഫ്.7 വകഭേദം ഒമൈക്രോൺ സ്‌ട്രെയിനിന്റെ ഉപ വകഭേദമാണെന്നാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്‌സ് ആൻഡ് സൊസൈറ്റി (ടിഐജിഎസ്) ഡയറക്ടർ രാകേഷ് മിശ്ര വ്യക്തമാക്കുന്നത്. പുതിയ വകഭേദങ്ങളുടെ തീവ്രതയെക്കുറിച്ച് ഇന്ത്യ വളരെയധികം ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

v

കോവിഡ് കേസുകളുടെ മറ്റൊരു തരംഗം തടയുന്നതിനായി, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെ റാൻഡം ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വാക്സിന്റെ ബൂസ്റ്റർ ഡോസുകള്‍ എടുക്കുന്നതിനും ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രധാന്യമുണ്ട്. നേരത്തെ രണ്ട് ഡോസ് വാക്സിനേഷൻ എടുത്തവർക്കാണ് കോവിഡ്-19 ബൂസ്റ്റർ ഷോട്ടിന് അർഹതയുള്ളത്. Co-WIN വഴി കോവിഡ്-19 ബൂസ്റ്റർ ഡോസിനായി സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.

Co-WIN-ൽ ബൂസ്റ്റർ ഷോട്ടിനുള്ള സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം:

1-Co-WIN വെബ്സൈറ്റ് തുറന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

2- വെബ്സൈറ്റില്‍ നിങ്ങളുടെ വാക്സിനേഷൻ നിലയുടെ വിശദാംശങ്ങൾ കാണാന്‍ സാധിക്കും

3-വാക്സിനേഷന്റെ രണ്ടാം ഡാോസ് എടുത്തതിന് ശേഷം നിങ്ങൾ ഒമ്പത് മാസം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് മൂന്നാം ഡോസിന് അർഹതയുണ്ട്

4-ഇതിനുശേഷം, "ഷെഡ്യൂൾ ഓപ്ഷൻ" ക്ലിക്ക് ചെയ്യുക

5-നിങ്ങളുടെ പിൻകോഡോ ജില്ലയുടെ പേരോ നൽകുക

6- ഇതിന് ശേഷം ബൂസ്റ്റർ ഷോട്ടുകൾ നൽകുന്ന കേന്ദ്രങ്ങളുടെ ഒരു ലിസ്റ്റ് പ്രദർശിപ്പിക്കും

7-തീയതിയും സമയവും തിരഞ്ഞെടുക്കുക

8-പേയ്മെന്റ് നടത്തി കോവിഡ്-19 ബൂസ്റ്റർ ഷോട്ടിനായി നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്യുക

അതേസമം, കോവിഡ‌ിന് ഇതുവരെ അന്ത്യമായിട്ടില്ലെന്ന് ആവർത്തിച്ച അദ്ദേഹം, നിലവിലുള്ള നിരീക്ഷണ നടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി, പ്രത്യേകിച്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ. പരിശോധനകളുടെയും ജനിതകശ്രേണീകരണ പ്രയത്നങ്ങളുടെയും വേഗത വർധ‌ിപ്പിക്കുക. എല്ലായ്പ്പോഴും കോവിഡ് മാർഗ്ഗ നിർദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി ഏവരോടും അഭ്യർഥിച്ചു. വിശേഷിച്ച്, വരാനിരിക്കുന്ന ആഘോഷവേള കണക്കിലെടുത്ത്, തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രായമായവർക്കും ദുർബലരായ മറ്റുള്ളവർക്കും മുൻകരുതൽ ഡോസ് നൽകുന്നതു പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

English summary
BF.7 Variant: No Worries, How to Book Booster Doses—All You Need to Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X