പത്താം ക്ലാസുകാരനെ സഹപാഠികള്‍ കുത്തിക്കൊന്നു; അഞ്ച് പേര്‍ അറസ്റ്റില്‍
ന്യൂഡൽഹി: ഡൽഹിയിൽ പത്താം ക്ലാസുകാരനെ സഹപാഠികൾ കുത്തിക്കൊന്നു. അഞ്ച് സഹപാഠികൾ ചേർന്നാണ് കുട്ടിയെ കുത്തിക്കൊന്നത്. ബുരാരി സ്വദേശിയായ ദിപാൻശുവാണ് കൊല്ലപ്പെട്ടത്. ആദർശ് നഗരിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് അറിയിച്ചു.
ദിപാൻശുവും സഹപാഠികളും തമ്മിൽ സ്കൂളിൽ വെച്ച് തർക്കമുണ്ടായിരുന്നു. തർക്കത്തെ തുടർന്ന് പ്രകോപിതരായ സഹപാഠികൾ ദിപാൻശുവിനോട് പകരം വീട്ടാൻ തീരുമാനിച്ചു. വീട്ടിലേക്ക് പോവുന്നതിനിടെ ദിപാൻശുവിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുറ്റക്കാരായ അഞ്ച് സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു...
അതേസമയം, ബംഗളൂരുവില്‍ ഐടി കമ്പിനി ഉടമയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം രൂപ മോചന ദ്രവ്യം വാങ്ങിയ ഞെട്ടിക്കുന്ന വാര്‍ത്തയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സംഭവത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു പ്രതി
അതേസമയം, മുംബൈയിൽ ഇന്ന് ഒരു മോഡൽ ആത്മഹത്യ ചെയ്തിരുന്നു. പ്രമുഖ മോഡലിനെ മുംബൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ആണ് 30 കാരിയായ മോഡലിനെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മോഡൽ എഴുതിയതാണെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം പൊലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. പൊലീസ് കേസെടുത്തിട്ടുണ്ട്. ബുധാനാഴ്ച രാത്രി എട്ടുമണിക്കാണ് മുംബൈ അന്ധേരിയിലുള്ള ഹോട്ടലിൽ യുവതി മുറി എടുത്തത്. രാത്രി ഭക്ഷണവും ഓർഡർ ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മുറി വൃത്തിയാക്കാൻ ജീവനക്കാരനെത്തിയപ്പോൾ ആണ് മരിച്ച വിവരം അറിയുന്നത്. ഹോട്ടൽ ജീവനക്കാരൻ പലതവണ വിളിച്ചിട്ടും മുറി തുറന്നില്ല.
തുടർന്ന് ഹോട്ടൽ മാനേജർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ' എന്നോട് ക്ഷമിക്കണം. എന്റെ മരണത്തിന് ആരും ഉത്തരവാദികകൾ അല്ല. ഞാൻ ഒട്ടും സന്തോഷവതിയല്ല. എനിക്ക് സമാധാനം വേണം. അതുകൊണ്ട് ഞാൻ പോകുന്നു' എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.












Click it and Unblock the Notifications