കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിവാഗ്ദാനംചെയ്ത് പറ്റിച്ചു, ഒടുവില്‍ കൊലപാതകവും?

  • By Meera Balan
Google Oneindia Malayalam News

സഹരന്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ ജോലിവാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിയെടുക്കുകയും വിഷം കലര്‍ന്ന ലഡു നല്‍കി അവരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയാണ് നിര്‍ഭയമഹിളാ സാക്ഷാക്തീകരണ്‍ യോജന എന്ന് വിശ്വസിപ്പിച്ചാണ് 55 പേരെ സൂരജ് സിംഗ് എന്ന ഹര്‍ചന്ദ് പൂര്‍ സ്വദേശി പറ്റിച്ചത്. തൊഴിലിന്റെ ട്രെയിനിംഗിനായി സഹരന്‍പൂരിലേക്ക് കൊണ്ട് പോയ ആളുകള്‍ക്ക് ബസില്‍ വച്ച് വിഷം കലര്‍ന്ന ലഡുനല്‍കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. ഇവരില്‍ 45 പേരുടെ പക്കല്‍ നിന്നും 50,000രൂപ വീതം ഇയാള്‍ വാങ്ങി. ലഡു കഴിച്ച് 20 പേരുടെ നില ഗുരുതരമാണ്. 2013 ജൂലൈ 2 ചൊവ്വാഴ്ചയാണ് സംഭവം.

Ladu
സര്‍ക്കാര്‍ വനിതകള്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ആളുകളെ പറ്റിച്ചത്. 22 സത്രീകളും 23 പുരുഷന്‍മാരുമാണ് തട്ടിപ്പിനിരയയാത്. സിസംബര്‍ 16 ലെ ദില്ലി കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആയിരം കോടി രൂപയുടെ തൊഴില്‍ ദാന പദ്ധതിയാണ് നിര്‍ഭയ മഹിളാ സാക്ഷാക്തീകരണ്‍ യോജന എന്നാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. പണം വാങ്ങിയ ശേഷം ഒരു മാസത്തെ ട്രെയിനിംഗിനായി ഇവരെ സഹരന്‍പൂരിലേക്ക് കൊണ്ട് പോവുകയായിരുന്നു.

യാത്രാമദ്ധ്യേ ബസ് നിര്‍ത്തി ഷെരോജ് സിംഗിന്റെ കൂട്ടാളിയായ ദേവ് കുമാര്‍ ഷര്‍മ്മ ബസിലുണ്ടായിരുന്നവര്‍ക്ക് ലഡുവാങ്ങി നല്‍കി. ലഡു കഴിച്ചശേഷം ആളുകള്‍ തലകറങ്ങി വീണു. മുതിര്‍ന്ന ആളുകളെ കൂടാതെ സ്ത്രീകളോടൊപ്പം വന്ന 10 കുട്ടികളും ബസില്‍ ഉണ്ടായിരുന്നു.

ബസ് ഡ്രൈവറാണ് ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. ലഡുവില്‍ വിഷം കലര്‍ത്തിയിരുന്നതായി പരിശോധനയില്‍ തെളിഞ്ഞു. ഷരോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ശര്‍മ്മ ഇപ്പോഴും ഒളിവിലാണ്.ഇതിനു പിന്നില്‍ ഒരു ഗ്യാങ് ഉണ്ടെന്നും യാഥാര്‍ത്ഥ സൂത്രധാരന്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

English summary
In a shocking incident that took place on Tuesday morning, around 55 persons, including 22 women and 10 children, were rendered unconscious on a private bus when they consumed laddoos laced with sedatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X