ഒരു മാസംകൊണ്ട് കൊന്നത് 250 ഓളം നായക്കുട്ടികളെ, പരിഭ്രാന്തരായി നാട്ടുകാര്‍; കുരങ്ങുകളുടെ പ്രതികാര കഥ
മുംബൈ: സ്വന്തം കുഞ്ഞിനെതൊട്ടാല് ആരും നോക്കി നില്‍ക്കില്ല. മൃഗങ്ങളായാലും അങ്ങനെ തന്നെ. തന്റെ കുഞ്ഞിനെ കടിച്ചുകീറിയ നായക്കൂട്ടത്തിനെതിരെ
പ്രതികാരം ചെയ്തിരിക്കുകയാണ് ഈ വാനരകൂട്ടം. മഹാരാഷ്ട്രയിലം ബീഡ് ജില്ലയിലാണ് സംഭവം. സ്വന്തം കുഞ്ഞിനെ നായകൂട്ടം കൊന്നതിന് വാനരന്മാര് പ്രതികാരം ചെയ്തത് 250 നായ്ക്കളെ കൊലപ്പെടുത്തിയാണ്.
'ഇനി ഇസ്ലാമിന്റെ പരിസരത്ത് ഉണ്ടാവില്ല'; ഇസ്ലാം മതം ഉപേക്ഷിച്ചതായി എഴുത്തുകാരന് കമല്‍ സി നജ്മല്‍
കഴിഞ്ഞ ഒരുമാസമായി 250 ഓളം നായ്ക്കുഞ്ഞുങ്ങളെയാണ് ഇവിടത്തെ വാനരകൂട്ടം മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

മഹാരാഷ്ട്ര ബീഡ് ജില്ലയിലെ മജല്‍ഗാവിലാണ് ഈ പ്രതികാര കഥ അരങ്ങേറിയത്. പ്രദേശത്തെ ഒരു കൂട്ടം കുരങ്ങന്മാര് നായക്കുട്ടിയെ കാണുമ്പോള്‍ അതിനെഎടുത്ത് ഉയരമുള്ള സ്ഥലത്തേക്ക് പോയി താഴേക്ക് എറിഞ്ഞ് കൊല്ലുകരയാണ് ചെയ്യുന്നതെന്നാണ് പറയുന്നത്. ഇത്തരത്തില്‍ ഒരു മാസം കൊണ്ട് 250ഓളം കുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തിയത്. മജല്‍ഗാവില്‍ നിന്നും ഏകദേശം 1ദ കിലോമീറ്റര്‍ അകലെ ലവൂല്‍ എന്ന ഗ്രാമത്തില്‍ അയ്യായിരത്തോളം പേര് പാര്‍ക്കുന്ന സ്ഥലമാണത്. ആ ഗ്രാമത്തില്‍ നിലവില്‍ ഒരു നായക്കുട്ടിപോലുമില്ലെന്നാണ് ഇവിടത്തെ നാട്ടുകാര്‍ പറയുന്നത്.
പ്രതിയെ തിരയുന്നതിനിടെ വളളം മുങ്ങി പൊലീസുകാരൻ മരിച്ചു; സി.ഐ. ഉൾപ്പടെ രണ്ട് പേർ രക്ഷപ്പെട്ടു

എല്ലാത്തിനേയും കുരങ്ങന്മാര് ഈ രീതിയില്‍ താഴേക്കെറിഞ്ഞ്കൊലപ്പെടുത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വര്‍ധിച്ചുവരുന്ന കുരങ്ങ് ശല്യം മൂലം നാട്ടുകാര്‍ വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും സ്ഥലം സന്ദര്‍ശിച്ച വനം വകുപ്പധികൃതര്‍ക്ക് ഒരു കുരങ്ങനെപോലും പിടികൂടാന്‍ സാധിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുരങ്ങുകള്‍ പ്രതികാരം ചെയ്യുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഒരു കൂട്ടം നായകള്‍ ഒരു കുരുങ്ങന് കുഞ്ഞിനെ കൊലപ്പെടുത്തിയിരുന്നു.

അതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് ശേഷം പ്രദേശത്തെ ഒരു നായ്ക്കുട്ടിയെപോലും കുരങ്ങന്മാര് വെറുടെ വിട്ടിരുന്നില്ല. കയ്യില്‍ കിട്ടുന്നതും കാണുന്നതുമായ എല്ലാ നായകുട്ടികളേയും ഉയരത്തില്‍ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മരത്തിന്റെ മുകളില്‍ നിന്നോ കെട്ടിടത്തിന്റെ മുകളില്‍ നിന്നോ ആണ് കുരങ്ങന്മാര് നായകുട്ടികളെ താഴേക്ക് എറിയുന്നത്.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്; 80 സീറ്റിൽ മത്സരിക്കാനൊരുങ്ങി ബിജെപി

വനം വകുപ്പ് അധികൃതകര്‍ കുരുങ്ങന്മാരെ പിടികൂടുന്നതില്‍ പരാജയപ്പെടുകയും കുരങ്ങന്മാര് നായ്ക്കുട്ടികളെ അക്രമിക്കുന്നത് തുടര്‍ന്നതോടെ സ്വന്തം നായ്കുട്ടികളെ രക്ഷിക്കാന്‍ ഗ്രാമവാസികള്‍ തന്നെ രംഗത്തെത്തി. എന്നാല്‍ കുരുങ്ങന്മാരുടെ പ്രതികാരം തുടരുക തന്നെ ചെയ്തു. ഒരു കുട്ടിയപോലും വിടാതെ എല്ലാത്തിനേയും കൊല്ലാന്‍ ആരംഭിച്ചു. സ്വന്തം നായ് കുട്ടിയെ രക്ഷിക്കുന്നതിനായി മരത്തിന് മുകളിലും, കെട്ടടത്തിന് മുകളിലും കയറിയ നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഗ്രാമത്തിലെ മിക്കവാറും എല്ലാ നായ്ക്കുട്ടികളെയും കുരങ്ങുകള്‍ കൊന്നൊടുക്കി, ഇപ്പോള്‍ തങ്ങളുടെ ഗ്രാമത്തില്‍ നായ കുഞ്ഞുങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. അതേസമയം നിലവില്‍ കുട്ടികളുടെ നേര്‍ക്കും കുരങ്ങന്മാര് അക്രമം തുടങ്ങിയിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നേരെയും കുരങ്ങന്മാര് അക്രമം നടത്തുന്നുണ്ടെന്നും ഇത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കുന്നണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
ദത്ത് വിവാദം; 'രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി കൂട്ട്നിന്നു', ആരോപണങ്ങളുമായി അനുപമ