Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നേ രണ്ടേ മൂന്ന്... സംശയ നിഴലില്‍ പിണറായി സര്‍ക്കാരിന്റെ മന്ത്രിമാര്‍???

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സിന്റെ ത്വരതി പരിശോധന. തോട്ടണ്ടി ഇടപാടില്‍ അഴിമതി നടന്നെന്ന് കാണിച്ച് അഡ്വക്കറ്റ് പി റഹീം നല്‍കിയ പരാതിയിലാണ് നടപടി.

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറി ഏഴുമാസം പിന്നിടുമ്പോള്‍ മൂന്നാമത്തെ മന്ത്രിയാണ ആരോപണത്തിന്റെ നിഴലില്‍ ആകുന്നത്. തോട്ടണ്ടി ഇറക്കുമതിയില്‍ അവിമതി നടന്നുവെന്ന ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഒടുവില്‍ വെട്ടിലായിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മന്ത്രിക്കെതിരായ വിജിലന്‍സിന്റെ ത്വരിത പരിശോധനയ്ക്ക് ഉത്തരവിരിട്ടിരിക്കുകയാണ്. മന്ത്രിയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പിനെതിരെയും അന്വേഷണം നടത്തും.

സര്‍ക്കാരിനെ വെട്ടിലാക്കിയ ആദ്യ മന്ത്രി ഇപി ജയരാജനായിരുന്നു. തൊട്ടു പിന്നാലെ എംഎം മണി. എംഎം മണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കി മുന്നോട്ടു പോകുമ്പോഴാണ് അടുത്ത വിവാദവും.

ബന്ധു നിയമനം

പാര്‍ട്ടി അധികാരത്തിലെത്തി ആറ് മാസം പിന്നിടുന്നതിനു മുമ്പായി ബന്ധു നിയമന വിവാദത്തിലാണ് ആദ്യ മന്ത്രി രാജി വയ്ക്കുന്നത്. കണ്ണൂര്‍ ലോബി, പിണറായി വിജയന്റെ വലംകൈ എന്നുവരെ അറിയപ്പെട്ട ഇപി ജയരാജനാണ് ആദ്യം സ്ഥാന ഭൃഷ്ടനായത്.

വണ്‍ ടൂ ത്രീ മണി...

ഇപി ജയരാജനു പകരക്കാരനായി എത്തിയ എംഎം മണിയാണ് അടുത്തതായി വെട്ടിലായത്. അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് മണിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തില്‍ നിന്നും മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്നും മണിയുടെ രാജിക്കായി ശബ്ദമുയര്‍ന്നു. വിഎസ് അച്യുതാനന്ദനാണ് പാര്‍ട്ടിയെ വെട്ടിലാക്കിയ നടപടിയുമായി രംഗത്ത് വന്നത്. എന്നാല്‍ വിഎസിന്റെ ആവശ്യം പാര്‍ട്ടി തള്ളുകയായിരുന്നു.

മേഴ്‌സിക്കുട്ടിയമ്മ വീഴുമോ?

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഇറക്കു മതിയില്‍ പത്തരക്കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. പരാതിക്കാരനായ അഡ്വക്കറ്റ് പ റഹീമില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.

വിഡി സതീശന്‍ തൊടുത്ത അമ്പ്

വിഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പേരില്‍ സഭയില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വാക് പോരംും നടന്നു. ിതിനു പിന്നാലെയാണ് വിഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് റഹീം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. അന്വേഷണം സത്യസന്ധമായി നടന്നാല്‍ മേഴ്‌സിക്കുട്ടിയമ്മ കുടുങ്ങുമെന്ന് വിടി സതീശന്‍ പറഞ്ഞു.

തൊട്ടു പിന്നാലെ കോടതിയിലേക്ക്

വിജിലന്‍സ് ഡയറക്ടര്‍ പരാതി നല്‍കിയതിന് തൊട്ടു പിന്നാലെ പി റഹീം തിരുവനന്തപുരം വിജിലന്‍സ് കോടതിയേയും സമീപിച്ചു. ഈ പരാതി കോടതി ചെവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറക്ടര്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.

എന്താണ് തോട്ടണ്ടി അഴിമതി?

കാപെക്‌സ് വിലക്കിയ കമ്പനിയില്‍ നിന്നും കൂടിയ വിലയ്ക്ക് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി വാങ്ങിയെന്നാണ് മന്ത്രിക്കെതിരായുള്ള പ്രധാന ആരോപണം. 105 രൂപ വിലയുള്ള കശുവണ്ടി 124 രൂപയ്ക്കും 132 രൂപയുടേത് 142 രൂപയ്ക്കും വാങ്ങിയെന്നാണ് ആരോപണം. കാപെക്‌സിന്റെ മുന്‍ ചെയര്മാനാണ് മേഴ്‌സിക്കുട്ടിയമ്മയമ്മയുടെ ഭര്‍ത്താവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+