Get Updates
Get notified of breaking news, exclusive insights, and must-see stories!

37 വർഷം: സുകുമാരക്കുറുപ്പ് എവിടെ? ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ; ഉത്തരം കണ്ടെത്താനാകാതെ ഇന്നും പൊലീസ്!

നീണ്ട 37 വർഷത്തെ കേരള പൊലീസിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇനിയും പിടികൂടാൻ കഴിയാത്ത കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയെ കുറിച്ചാണ് ഇനി പറയുന്നത്. പേര് സുകുമാരക്കുറുപ്പ് കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി. ചെങ്ങന്നൂർ താണുവേലിൽ ശിവരാമക്കുറുപ്പിന്റെ മകന്റെ യഥാർഥ പേര് ഗോപാലകൃഷ്ണക്കുറുപ്പ് എന്നായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് എയർഫോഴ്സിൽ ചേരുമ്പോഴും അയാളുടെ പേര് അതായിരുന്നു. ഗോപാലകൃഷ്ണക്കുറുപ്പിൽ നിന്ന് സുകുമാരക്കുറുപ്പിലേക്കുള്ള കഥയെ അടയാളപ്പെടുത്തുന്നത് ഇങ്ങനെ...

1

എയർഫോഴ്സിൽ നിന്ന് ലീവെടുത്ത് കുറുപ്പ് ഒരു നാൾ മുങ്ങി. സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് താൻ മരിച്ചതായി തൻ്റെ വകുപ്പിലേക്ക് റിപ്പോർട്ട് അയപ്പിച്ചതോടെയാണ് സുകുമാരക്കുറുപ്പ് എന്ന പേരിലേക്കു മാറിയത്. അബുദാബിയിലേക്കു പോകാൻ പാസ്പോർട്ടെടുക്കുന്നത് സുകുമാരപിള്ള എന്ന പേരിലാണ്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന കാലത്ത് മുംബൈയിൽ കണ്ടുമുട്ടിയ സരസമ്മ എന്ന നഴ്സിനെ വീട്ടുകാരുടെ എതിർപ്പു മറികടന്ന് വിവാഹം കഴിച്ചു. തുടർന്ന് ഒരുമിച്ച് ജീവിച്ചു. കുറുപ്പിൻ്റെ സ്വന്തം നാട്ടുകാരി തന്നെയായിരുന്നു ഇവർ.

2

അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ അദ്ദേഹം ജോലി ചെയ്യുമ്പോൾ ഭാര്യ സരസമ്മയെയും അവിടേക്കു കൊണ്ടുപോയി. നാട്ടിലെത്തുമ്പോൾ ബന്ധുക്കളിൽ നിന്ന് അകന്നു ജീവിക്കണമെന്ന ആഗ്രഹം ഇരുവരെയും കൊണ്ടെത്തിച്ചത് അമ്പലപ്പുഴയിലേക്കായിരുന്നു. ഇതിനിടെ, അവിടെ വീടിൻ്റെ നിർമ്മാണവും ആരംഭിച്ചു. ആഘോഷങ്ങൾക്ക് പണം ചെലവഴിക്കാൻ മടിയില്ലാത്ത കുറുപ്പിന് നാട്ടിലും അബുദാബിയിലും ധാരാളം ആരാധകരുണ്ടായിരുന്നു. അവധിക്ക് കുറുപ്പ് നാട്ടിലെത്തിയാൽ പിന്നെ ആഘോഷ ലഹരിയിലാകും ആ പ്രദേശം.

3

അമ്പലപ്പുഴയിൽ വീടു പണി തുടങ്ങിയതോടെ അവിടേക്കുള്ള യാത്രയ്ക്കും മറ്റ് ഉല്ലാസ യാത്രകൾക്കുമായി ഒരു ടൂറിസ്റ്റ് കാർ വാങ്ങി. ആലപ്പുഴയിൽ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനുള്ള സുഹൃത്തുക്കളുടെ പ്രേരണ ശക്തമായതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തുന്നതിനുള്ള വഴികൾ തേടിയായിരുന്നു പിന്നീട് അലഞ്ഞത് . കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് അബുദാബിയിൽ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നെന്നാണ് വിവരം. ഇരുവരുടെയും ആഡംബര ജീവിതത്തിന് മുന്നിൽ ഈ പണം തികയാതെ വന്നു.

4

കുറുപ്പ് ജോലി ചെയ്തിരുന്ന അബുദാബിയിലെ കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നു. വരുമാന മാർഗം ഇല്ലാതാകുമെന്ന ചിന്തയിൽ പുതിയ മാർഗങ്ങൾ തേടുമ്പോഴാണ് ഒരു ഇംഗ്ല‍ിഷ് കുറ്റാന്വേഷണ മാഗസിൻ ലഭിക്കുന്നത്. ആ മാഗസിനിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് കത്തിച്ച സംഭവമുണ്ടായിരുന്നു. കാറിലിരുത്തി കത്തിച്ച് കൊലപ്പെടുത്തിയ സംഭവം അക്കാലത്ത് വലിയ വിവാദമായിരുന്നു. അബുദാബിയിൽ ഈ മാതൃകയിൽ കൊലപാതകം നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത കണ്ടാണ് കുറുപ്പ് നാട്ടിലെത്തുന്നത്.

5

ആലപ്പുഴയ്ക്കു പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോ എന്നയാളെ ലിഫ്റ്റ് നൽകാമെന്നു പറഞ്ഞ് സുകുമാരക്കുറുപ്പിൻ്റെ കാറിൽക്കയറ്റി. യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ഈ മൃതദേഹം സുകുമാരക്കുറുപ്പിൻ്റെ വീട്ടിലെത്തിച്ച് മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തുകയായിരുന്നു. ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം നടക്കുന്നത്. കൊല്ലകടവ് - പൈനുമ്മൂട് റോഡിനരികിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനുള്ളിൽ കത്തിയെരിഞ്ഞ നിലയിൽ ചാക്കോയെ കണ്ടെത്തുന്നത്.

6

മാവേലിക്കരയ്ക്കു സമീപം തണ്ണിമുക്കം വയലിനടുത്ത് ഒരു കാർ കത്തുന്നുണ്ടെന്നും അതിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ കാണുന്നുണ്ടെന്നും മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു ഫോൺ സന്ദേശമെത്തിയത് 1984 ജനുവരി 22നു പുലർച്ചെയാണ്. വയലിനു സമീപം താമസിക്കുന്ന രാധാകൃഷ്ണൻ ആശാരിയാണ് വിവരമറിയിച്ചത്. സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഉടൻ ചെങ്ങന്നൂർ ഡിവൈഎസ്പി പി.എം.ഹരിദാസിനെ വിവരമറിയിച്ചു. പുലർച്ചെ അഞ്ചരയോടെ ഡിവൈഎസ്പി സ്ഥലത്തെത്തി.

7

എസ്ഐയും സംഘവും അവിടെയുണ്ടായിരുന്നു. അപ്പോഴും കാർ കത്തുന്നുണ്ടായിരുന്നു. റോഡിന്റെ വടക്കേവശത്തെ പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. അവിടെനിന്നു പൊലീസിന് കൊള്ളികൾ നിറച്ച തീപ്പെട്ടിയും റബർ ഗ്ലൗസും ഒരു ജോഡി ചെരിപ്പും ലഭിച്ചു. വയലിൽ ആരോ ഓടിപ്പോയതു പോലെ കാൽപ്പാടുകളുണ്ടായിരുന്നു. ഗ്ലൗസിൽനിന്ന് ഒരു മുടിനാര് ലഭിച്ചു. ഭാഗികമായി കത്തിയ നിലയിൽ മൃതദേഹത്തിന്റെ അടിവസ്ത്രവും പൊലീസ് സാമ്പിളായി ശേഖരിച്ചു.

8

മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണ് പൊലീസ് തിരിച്ചറിഞ്ഞ്. ആ കാർ കത്തിയെരിഞ്ഞ സ്ഥലം ഇപ്പോൾ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോൾ പുലിയൂരിലെ വീട്ടിലുണ്ട്. ഇൻഷുറൻസ് തട്ടിപ്പ് നടത്തി വണ്ടാനത്തെ ബംഗ്ലാവ് നിർമാണം പൂർത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ജീവിച്ചിരിപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് ഇപ്പോൾ ഏകദേശം 74 വയസ്സ് പ്രായമുണ്ടാകും.

സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഭാസ്കരപിള്ളയുടെയും പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നപ്പനെയും ഭാസ്കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി.

9

പൊന്നപ്പൻ ശിക്ഷാകാലാവധി കഴിഞ്ഞ് വൈകാതെ മരിച്ചു. സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ അടുത്തകാലത്ത് വിദേശത്തുനിന്നു നാട്ടിലെത്തി. കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയതിനു ശേഷമുള്ള വിലപിടിപ്പുള്ള ആദ്യ മൂന്നു ദിവസങ്ങൾ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാകാൻ സഹായിച്ചതെന്ന ആരോപണം ശക്തമാണ്. ആ മൂന്നു ദിവസത്തിനിടയിൽ ഒരു തവണയും പിന്നീട് ഒരു മാസത്തിനുള്ളിലും സുകുമാരക്കുറുപ്പ് മാവേലിക്കരയിലെ ബന്ധുവീടുകളിലെത്തിയിരുന്നു.

10

സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പൊലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. തിരുവല്ലയിൽ വന്ന് കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലിൽ പൊലീസിൻ്റെ വൻ സാന്നിധ്യമുണ്ടായിരുന്നു.

കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് നാട്ടുകാരുൾപ്പെടെ വിശ്വസിക്കുന്നത്. പക്ഷേ, കേരള പൊലീസ് എത്ര പരിശ്രമിച്ചിട്ടും കുറുപ്പിനെ സംബന്ധിച്ച് ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് ഈ കേസിന് പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

11

സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് 'കുറുപ്പ്'. വീണ്ടും പഴയ കാല സംഭവങ്ങൾ ഈ ചലച്ചിത്രത്തിലൂടെ വാർത്തകളിൽ സജീവമാകുകയാണ്. ചിത്രത്തിൽ ദുൽഖർ സൽമാനാണ് സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 എന്ന സിനിമയുടെ പ്രമേയവും സുകുമാര കുറുപ്പിന്റെ കഥയായിരുന്നു. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടി ജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.

എന്നാൽ, ഇതിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ദിലീപ്- കാവ്യാ മാധവൻ ചിത്രമാണ് 'പിന്നെയും' ഈ സംഭവത്തോട് സാദൃശ്യമുള്ള കഥയാണ് പറഞ്ഞത്. യുവനടൻ ടോവിനോ തോമസും ചിത്രത്തിൽ ക്കുറുപ്പിൽ പ്രധാനവേഷമവതരിപ്പിക്കുന്നുണ്ട്. ചിത്രം 2021 നവംബർ 12നു തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും.

യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Dulquer Salmaan’s Kurup visuals to light up Burj Khalifa in Dubai

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+