കടല്‍ക്കൊല കേസ്, പിടികിട്ടാപ്പുള്ളികളുടെ പേടിസ്വപ്‌നം; ആരാണ് അജിത് കുമാര്‍ ഐപിഎസ്
കൊച്ചി: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് എം.ആര്‍.അജിത് കുമാറിനെ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ഷാജ് കിരണിനെതിരെ നടത്തിയെ വെളിപ്പെടുത്തലിനിടെയാണ് അജിത് കുമാറിനെതിരേയും സ്വപ്‌ന ആരോപണം ഉന്നയിച്ചത്.
രഹസ്യമൊഴി പിന്‍വലിപ്പിക്കണമെന്ന് ഭീഷണിപ്പെടുത്താന്‍ എത്തിയ ഷാജ് കിരണിനെ ഇദ്ദേഹം ഒരുപാട് തവണ വാട്സാപ്പില്‍ വിളിച്ചുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് അജിത്കുമാര്‍ പറഞ്ഞാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഇതിനൊക്കെ പിന്നാലെയായിരുന്നു അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്.

ചിന്നൂ...സാക്ഷാൽ ലക്ഷ്മിയോ അതോ നക്ഷത്രമോ.... ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

എന്നാല്‍ അജിത് കുമാറിന്റെ മുന്‍കാലം സംഭവബഹുലമായിരുന്നു. കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കപ്പലില്‍ എത്തി പിടികൂടി, കൊല്ലത്ത് എസ്പിയായിരിക്കെ കളക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട്. അങ്ങനെ ആരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ തലയുയര്‍ത്തി ചെയ്ത ഉദ്യോഗസ്ഥന്‍ ഇതായിരുന്നു അജിത് കുമാര്‍.
കൃത്യമായ നിലപാടുകളുടെ പേരില്‍ പ്രശസ്തി നേടിയ അതേ ഉദ്യോഗസ്ഥനാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇറങ്ങി നടക്കേണ്ടിവന്നത്.

അജിത്കുമാര്‍ കൊല്ലം എസ്പിയായിരിക്കെയാണ് ജില്ലയില്‍ ഏറ്റവും അധികം പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തത്. അജിത് കുമാര്‍ കൊല്ലത്ത് എസ്പിയായിരിക്കെയാണ് ഒരു ജില്ലാ കളക്ടര്‍ പോലീസിനെതിരേ പരാതി ഉന്നയിച്ചത്. കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷനില്‍ സിഗ്‌നല്‍ നല്‍കാതെ റോഡില്‍ കുടുക്കി ആക്ഷേപിച്ചെന്നായിരുന്നു കളക്ടറുടെ പരാതി. ഡി.ജി.പി.യ്ക്കും മുഖ്യമന്ത്രിക്കും അടക്കം ഈ പരാതി പോയി. ഇതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എസ്പിയായ അജിത്കുമാറിനോട് റിപ്പോര്‍ട്ട് തേടുകയും സംഭവത്തില്‍ കളക്ടറാണ് കുറ്റക്കാരനെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

പിന്നീട് അദ്ദേഹത്തിന്റെ പേര് ഏറ്റവും കൂടുതല്‍ ചര്‍ച്ചയില്‍ വന്നത് കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കുമ്പോഴാണ്. എംആര്‍ അജിത്കുമാറായിരുന്നു കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയില്‍ എടുത്തത്. അന്തര്‍ ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ കേസായിരുന്നു അത്. കപ്പല്‍ സ്ഥലംവിടുന്നതിന് മുമ്പ് ഉചിതമായി പ്രവര്‍ത്തിച്ച് കപ്പിലിനെ തടഞ്ഞുനിര്‍ത്തി. നാവികരുടെ അറസ്റ്റ് വൈകുന്നുവെന്ന ആക്ഷേപം ഉയരുന്നത സമയത്തുതന്നെ കൊച്ചി പോലീസ് കപ്പലിലെത്തി രണ്ട് നാവികരെയും കസ്റ്റഡിയിലെടുത്തു.

2012 ഫെബ്രുവരി 19-ാം തീയതിയാണ് കപ്പലിലെത്തി എംആര്‍ അജിത്കുമറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ട് നാവികരെയും കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 19ന് രാവിലെ എട്ട് മണിയോടെ കപ്പലിലെത്തിയ പോലീസ് സംഘം വൈകിട്ട് നാലുമണിയോടെയാണ് രണ്ട് നാവികരുമായി കരയിലെത്തിയത്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന അജിത്കുമാര്‍ അടുത്തിടെയാണ് വിജിലന്‍സ് ഡയറക്ടറായി ചുമതല ഏറ്റത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍, തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി, തെക്കന്‍മേഖല ഐ.ജി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ തുടങ്ങിയ പദവികളും അജിത് കുമാര്‍ വഹിച്ചിരുന്നു.
Recommended Video

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഷാജ് കിരണുമായി ബന്ധമുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് എം.ആര്‍.അജിത് കുമാറിനെ സര്‍ക്കാര്‍ അതിവേഗം മാറ്റിയത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ച് ഇന്റലിജന്‍സും അജിത്കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി.
മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെ സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു. ഷാജ് കിരണ്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സ്വപ്‌ന രംഗത്തുവന്നത്. രഹസ്യ മൊഴി പിന്‍വലിച്ച് സോഷ്യല്‍ മീഡിയയില്‍ പറയണമെന്ന് പറഞ്ഞാതായും ഇവര്‍ പറഞ്ഞിരുന്നു. ഷാജ് വിലപേശിക്കൊണ്ടിരിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ ഷാജിനെ വാട്‌സ്ആപ്പിലേക്ക് വിളിച്ചതെന്നും സ്വപ്‌ന ആരോപിച്ചു.












Click it and Unblock the Notifications