Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ പണി വേണ്ട കേട്ടോ'; ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്

വിദേശ ക്രിക്കറ്റ് ബോര്‍ഡുകളുമായി സഹകരിക്കുന്ന സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി സി സി ഐയുടെ മുന്നറിയിപ്പ്. പരിശീലന ക്യാമ്പുകളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിന് സംസ്ഥാന അസോസിയേഷനുകള്‍ വിദേശ ബോര്‍ഡുകളുമായി ബന്ധപ്പെടാന്‍ പാടില്ല എന്ന് ബി സി സി ഐ നിര്‍ദേശിച്ചു. മാര്‍ച്ച് 18 ന് നടക്കുന്ന ഉന്നതാധികാര യോഗത്തില്‍ ഭരണസമിതി ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളും.

ഡല്‍ഹിയിലെയും പുതുച്ചേരിയിലെയും ക്രിക്കറ്റ് അസോസിയേഷനുകളും മറ്റ് സംസ്ഥാനങ്ങളും വിദേശ ബോര്‍ഡുകളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ഭരണസമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. എക്സ്പോഷര്‍ ട്രിപ്പുകള്‍ക്കായി ചിലര്‍ ഐസിസി അസോസിയേറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തി എന്നാണ് വിവരം. നേപ്പാള്‍ ബോര്‍ഡില്‍ നിന്ന് ഡല്‍ഹി സ്റ്റേറ്റ് ബോര്‍ഡിന് നിര്‍ദ്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

BCCI

സംസ്ഥാന ബോര്‍ഡുകള്‍ വിദേശ ബോര്‍ഡുകളുമായി ചര്‍ച്ച നടത്തുന്നതിനോട് ബിസിസിഐ പൂര്‍ണമായും എതിരല്ല. എന്നാല്‍ മാതൃ സ്ഥാപനമായതിനാല്‍ എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് കീഴില്‍ പ്രോസസ്സ് ചെയ്യണമെന്നും തീരുമാനമെടുക്കുണം എന്നുമാണ് ബി സി സി ഐ നിലപാട് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ ബോര്‍ഡുകളുമായി സംസ്ഥാന യൂണിറ്റുകള്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബി സി സി ഐ അനുമതി വാങ്ങണം.

'സംസ്ഥാന യൂണിറ്റുകള്‍ക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തീര്‍ച്ചയായും വിദേശ ബോര്‍ഡുകളുമായി പങ്കാളികളാകാന്‍ കഴിയും. എന്നാല്‍ ആ കരാറുകള്‍ ബി സി സി ഐ എന്ന മാതൃ സ്ഥാപനം വഴിയാണ് പോകേണ്ടത്,' വിവരങ്ങളെ കുറിച്ച് അറിവുള്ള ബി സി സി ഐ വൃത്തങ്ങള്‍ പറഞ്ഞു. വിഷയം ഉന്നതാധികാര യോഗത്തില്‍ ബി സി സി ഐയുടെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട് ഭരണസമിതി കര്‍ശന നടപടികള്‍ എടുക്കാന്‍ സാധ്യതയുണ്ട്. അതേസമയം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നേപ്പാള്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ പര്യടനം നടത്തുമെന്നും അറിയുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനുമായി ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബിസിസിഐ നേപ്പാളിനെ ക്ഷണിച്ചതിന് പുറമെ, ജപ്പാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി ശ്രീലങ്ക ക്രിക്കറ്റ് ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു. ബിസിസിഐ അസോസിയേറ്റ് രാജ്യങ്ങളെ സഹായിക്കുന്നതിന് പുറമെ, ശ്രീലങ്ക ക്രിക്കറ്റും ഇതിന് തയ്യാറെടുക്കുകയാണ്. ലങ്ക ജപ്പാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ശ്രീലങ്ക ക്രിക്കറ്റ് അവരുടെ കളിക്കാരെയും ടീമുകളെയും പരിശീലകരെയും ക്യൂറേറ്റര്‍മാരെയും ജപ്പാനിലേക്ക് അയയ്ക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസിസിഐ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സഹായിക്കുന്നുണ്ട്. പരിശീലനത്തിനും മത്സരത്തിനുമായി ഡെറാഡൂണിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സൗകര്യങ്ങള്‍ ഉപയോഗിക്കാനായി ഹഷ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള സംഘം കൊവിഡിന് മുമ്പ് ഇന്ത്യയില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+