ചെസ് ലോകകപ്പ്: പ്രഗ്നാനന്ദയ്ക്ക് തോല്‍വി, ടൈബ്രേക്കറില്‍ കിരീടം നേടി കാള്‍സന്‍
ബകു: ചെസ് ലോകകപ്പിലെ ടൈബ്രേക്കറില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി മാഗ്നസ് കാള്‍സന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 1-0നായിരുന്നു കാള്‍സന്റെ ജയം. ടൈബ്രേക്കറിലെ ആദ്യ മത്സരത്തിലാണ് കാള്‍സന്‍ വിജയം നേടിയത്. രണ്ടാം ഗെയിം സമനിലയില്‍ കലാശിക്കുകയായിരുന്നു. മത്സരത്തില്‍ നീക്കങ്ങള്‍ക്കായി കൂടുതല്‍ സമയമെടുത്തത് പ്രഗ്നാനന്ദയ്ക്ക് തിരിച്ചടിയായി.
നേരത്തെ ചെസ് ലോകകപ്പ് ഫൈനലിന്റെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങിയത്. ആദ്യ മത്സരത്തില്‍ വെള്ള കരുക്കളുമായി കളിച്ചത് പ്രഗ്നാനന്തയായിരുന്നു. എന്നാല്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച്ചവെച്ചത്. ഇതോടെ ആദ്യ ഗെയിം സമനിലയില്‍ കലാശിക്കുകയായിരുന്നു.

രണ്ടാം ഗെയിമില്‍ കാള്‍സന് വെള്ള കരുക്കള്‍ വെച്ച് കളിക്കുന്നതിന്റെ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ ഈ മത്സരവും സമനിലയില്‍ കലാശിക്കുകയായിരുന്നു. സമാനമായ പ്രകടനം തന്നെയാണ് ഇരുവരും ടൈബ്രേക്കറിലും കാഴ്ച്ച വെച്ചത്. ജേതാവിനെ കണ്ടെത്താന്‍ നീണ്ട പ്രക്രിയ തന്നെ ടൈബ്രേക്കറിലുണ്ട്.
നേരത്തെ ലോക മൂന്നാം നമ്പറിനെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ഫൈനലിലേക്ക് പ്രവേശിച്ചത്. അതിനൊത്ത മികവ് തന്നെ താരം കളിയില്‍ പുറത്തെടുക്കുകയും ചെയ്തു. ഫൈനലിന്റെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിലായിരുന്നു. ഇരു താരങ്ങളും ആദ്യ 35 നീക്കങ്ങളിലും വിജയം നേടാത്തതിനെ തുടര്‍ന്ന് സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ടൈബ്രേക്കറിലേക്ക് മത്സരം നീണ്ടത്.
ടൈബ്രേക്കറില്‍ പ്രഗ്നാനന്ദ ഇതുവരെ കാണിക്കാത്തൊരു പിഴവ് കാണിച്ചതാണ് പരാജയത്തിന് കാരണം. നീക്കങ്ങള്‍ക്കായി കൂടുതല്‍ സമയമെടുത്തതോടെ ഇന്ത്യന്‍ താരം സമ്മര്‍ദത്തിലാവുകയായിരുന്നു. അതാണ് തോല്‍വിക്ക് വഴിവെച്ചത്. അതേസമയം കാള്‍സന്റെ കരിയറിലെ ആദ്യ ലോകകപ്പ് വിജയം കൂടിയാണിത്. നേരത്തെ സെമിയില്‍ ഫാബിയാനോ കരുവാനയെയാണ് പ്രഗാനന്ദ പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ ഹികാരു നക്കാമുറയെയാണ് പ്രഗ്നാനന്ദ അട്ടിമറിച്ചത്.
വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ. ലോകകപ്പില്‍ രണ്ട് തവണ ആനന്ദ് ചാമ്പ്യനായിട്ടുണ്ട്. 2005ല്‍ ലോകകപ്പ് ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലാണ്. അതിന് ശേഷം ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ. ആദ്യ ഗെയിമില്‍ വെള്ളക്കരുക്കളുമായി കളിച്ചത് കാള്‍സനാണ്. വളരെ ആത്മവിശ്വാസത്തോടെയായിരുന്നു തുടക്കം. ആദ്യത്തെ പത്ത് നീക്കങ്ങള്‍ കൊണ്ട് തന്നെ മത്സരത്തില്‍ മുന്‍തൂക്കം നിലനിര്‍ത്താന്‍ കാള്‍സന് സാധിച്ചിരുന്നു. ആദ്യ ഗെയിം കാള്‍സന്‍ വിജയിച്ചതോടെ പ്രഗ്നാനന്ദയ്ക്ക് തിരിച്ചുവരവ് അസാധ്യമായിരുന്നു.












Click it and Unblock the Notifications