Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിക്കരഞ്ഞ് ലയണല്‍ മെസ്സി, ഗ്രൗണ്ടില്‍ വീണു; കോപ്പ അമേരിക്ക ഫൈനലില്‍ നാടകീയ രംഗങ്ങള്‍

മയാമി: കോപ്പ അമേരിക്ക ഫൈനലില്‍ നാടകീയ രംഗങ്ങള്‍. ഇതിഹാസ താരം ലയണ്‍ മെസ്സി ഗ്രൗണ്ടില്‍ ഇരുന്ന് പൊട്ടിക്കരയുന്ന കാഴ്ച്ചയാണ് എല്ലാവരെയും ഞെട്ടിച്ചത്. ഫൈനല്‍ മുഴുവനായും കളിക്കാനാവാതെ മെസ്സി മടങ്ങുകയായിരുന്നു. താരത്തിന്റെ കോപ്പ അമേരിക്കയിലെ വിടവാങ്ങള്‍ മത്സരം കൂടിയാണിതെന്ന് അഭ്യൂഹങ്ങളുണ്ട്.

ഇതിനിടെയാണ് താരത്തിന് മടങ്ങേണ്ടി വന്നത്. മത്സരത്തിന്റെ കാണികളുടെ ഭാഗത്ത് നിന്നടക്കം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഏറെ വിവാദമായ ഫൈനലായി അര്‍ജന്റീന-കൊളംബിയ മത്സരം മാറിയിരുന്നു. മയാമിയില്‍ നടന്ന ഫൈനലില്‍ ഏകപക്ഷയീമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.

lionel-messi

അതേസമയം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലായിരുന്നു അര്‍ജന്റീന വിജയിച്ചത്. മത്സരത്തില്‍ പരുക്കേറ്റ മെസ്സി ഗ്രൗണ്ടില്‍ വീഴുന്നതും പിന്നീട് കണ്ണീരോടെ മടങ്ങുന്നതുമായിരുന്നു ദൃശ്യങ്ങള്‍. പരുക്കേറ്റതോടെ ടീം മെസ്സിയെ പിന്‍വലിക്കുകയും പകരം മറ്റൊരാളെ കളത്തിലിറക്കുകയുമായിരുന്നു. പന്തിന് പിറകേ ഓടുമ്പോള്‍ മുടന്തി വീഴുകയായിരുന്നു മെസ്സി.

കടുത്ത വേദനയും താരത്തിനുണ്ടായിരുന്നു. മത്സരം പൂര്‍ത്തിയാക്കാനാനാവില്ലെന്ന് ആ നിമിഷം മെസ്സിക്ക് മനസ്സിലായിരുന്നു. നേരത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പന്ത് കിക്ക് ചെയ്യാന്‍ നോക്കുമ്പോള്‍ മെസ്സിക്ക് കാലിന് പരുക്കേറ്റിരുന്നു. വലത് കാലിനായിരുന്നു പരുക്കേറ്റത്. ഫൈനലില്‍ കൊളംബിയയുടെ സാന്റിയാഗോ അരിയാസുമായി ഇടിക്കുകയും ചെയ്തിരുന്നു മെസ്സി.

വേദന കൊണ്ട് കളത്തില്‍ പുളയുന്ന മെസ്സിയെയാണ് കാണാന്‍ കഴിഞ്ഞത്. പകരക്കാരനായി നിക്കോളസ് ഗോണ്‍സാലസാണ് കളത്തില്‍ ഇറങ്ങിയത്. മത്സരത്തില്‍ പലതവണ മെസ്സി വേദന കാരണം ഇരുന്ന് പോയിരുന്നു. ട്രെയിനര്‍മാര്‍ ഗ്രൗണ്ടിലേക്ക് ഓടിവരുന്നതും, നേരെ നില്‍ക്കാന്‍ അദ്ദേഹം സഹായിക്കുകയുമെല്ലാം ചെയ്തിരുന്നു. സൈഡ്‌ലൈനിലേക്ക് നടന്നുപോയ മെസ്സി തിരിച്ചുവരില്ലെന്ന് കരുതിയെങ്കിലും, എല്ലാവരെയും അമ്പരപ്പിച്ച് ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തി.

കാലിനേറ്റ പരുക്ക് ടൂര്‍ണമെന്റിലാകെ മെസ്സിയെ തളര്‍ത്തിയിരുന്നു. കളിക്കാന്‍ അദ്ദേഹം നന്നായി ബുദ്ധിമുട്ടിയിരുന്നു. അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും മെസ്സിക്ക് നഷ്ടമായിരുന്നു. ഫൈനലില്‍ ആകെ ഒരു ഷോട്ട് മാത്രമാണ് മെസ്സിയില്‍ നിന്നുണ്ടായത്. ഒടുവില്‍ പരുക്ക് വഷളായതോടെ തിരിച്ചുവരാനാവാതെ മെസ്സി മടങ്ങുകയായിരുന്നു.

അതേസമയം ഫൈനല്‍ ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. ടിക്കറ്റില്ലാതെ ആയിരക്കണക്കിന് ആളുകള്‍ സ്‌റ്റേഡിയത്തിലേക്ക് തള്ളിക്കയറാന്‍ നോക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ആരാധകരുമായി സുരക്ഷാ ജീവനക്കാര്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്‌ളോറിഡയില്‍ മയാമി ഗാര്‍ഡന്‍സിലുള്ള ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തകര്‍ത്ത് ഉള്ളില്‍ കയറായിരുന്നു ഇവരുടെ ശ്രമം.

പോലീസ് ഗേറ്റുകള്‍ അടയ്ക്കുകയും, പൂര്‍ണമായും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ടിക്കറ്റുള്ളവര്‍ക്കും അകത്ത് കയറാനായില്ല. സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ ഇരുടീമുകളും സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങുകയായിരുന്നു. പലരെയുംഗ്രൗണ്ട് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+