Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാബറിനെ മഹാനാക്കുന്നവര്‍ യഥാര്‍ത്ഥ മഹാന്‍മാരെ കാണാത്തവര്‍'; വിമര്‍ശിച്ച് മുന്‍ പാക് താരം

ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. മുന്‍ താരങ്ങളില്‍ നിന്നെല്ലാം രൂക്ഷമായ വിമര്‍ശനമാണ് ബാബര്‍ അസം ഏറ്റുവാങ്ങുന്നത്. നായകനെന്ന നിലയില്‍ ബാബര്‍ അസം പരാജയപ്പെടുകയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിക്കാനായെങ്കിലും പിന്നീട് തുടരെ മൂന്ന് തോല്‍വികളാണ് മുന്‍ ലോകചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയിരിക്കുന്നത്.

നിലവില്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പാകിസ്ഥാന്‍. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമെ സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്ഥാന് സാധിക്കൂ. ഇന്ന് ദക്ഷിണാഫ്രിക്കയോടാണ് പാകിസ്ഥാന്‍ മത്സരം. ഇന്നും പരാജയപ്പെട്ടാല്‍ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. ഇതിനിടെ മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹസീഫ് പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. കരുതുന്നു.

ICC World Cup 2023

ബാബര്‍ അസം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയില്‍ നിന്ന് പഠിക്കണമെന്നും ആക്രമണ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങണമെന്നുമാണ് മുഹമ്മദ് ഹഫീസ് അഭിപ്രായപ്പെട്ടത്. പിടിവി സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഈ ലോകകപ്പില്‍ ബാബര്‍ അസം പാകിസ്ഥാന്റെ ക്യാപ്റ്റന്‍ ആണ്, ജനങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം. ബാബറും മുന്നേറേണ്ടതുണ്ട്,' ഹസീഫ് പറഞ്ഞു.

മികച്ച പ്രകടനവും ആക്രമണോത്സുകതയും കാണിക്കേണ്ടതുണ്ട് എന്നും അക്കാര്യത്തില്‍ രോഹിത് ശര്‍മ്മ വിജയിച്ചു എന്നും ഹസീഫ് പറഞ്ഞു. രോഹിത് മുന്നില്‍ നിന്ന് നയിക്കുന്നു. ബാബറിനും ഇത് ആവശ്യമാണ്. അതുതന്നെ ചെയ്യുക എന്നാണ് ഹസീഫിന്റെ ഉപദേശം. ബാബര്‍ അസമിനെ ക്രിക്കറ്റിലെ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഹഫീസ് ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

അദ്ദേഹത്തിന് ഇനിയും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്ന് ഹസീഫ് അവകാശപ്പെട്ടു. ഒരു കളിക്കാരനെന്ന നിലയില്‍ ബാബര്‍ അസം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 'ആളുകള്‍ അവനില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നതും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതും ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം വളരെ മികച്ച കളിക്കാരനാണ്. നിലവില്‍ പാകിസ്ഥാനിലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം,' ഹസീഫ് പറഞ്ഞു.

എന്നാലും, മഹാന്മാരുമായി താരതമ്യപ്പെടുത്തുന്നത് ബാബറിനോട് കാണിക്കുന്ന അനീതിയാണ്. ബാബറിനെ മഹാനെന്ന് വിളിക്കുന്ന ആളുകള്‍ ക്രിക്കറ്റിലെ യഥാര്‍ത്ഥ മഹാന്മാരെ കണ്ടിട്ടില്ല എന്നും ബാബര്‍ ഇതുവരെ ആ ഗണത്തിലെത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റനെന്ന നിലയില്‍ ബാബര്‍ അസം ഒരു വളര്‍ച്ചയും കാണിച്ചിട്ടില്ല എന്നും മുഹമ്മദ് ഹഫീസ് കുറ്റപ്പെടുത്തി.

ക്യാപ്റ്റന്‍സിയുടെ അധിക സമ്മര്‍ദത്തിന് കീഴില്‍ തനിക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുമോ എന്ന് ബാബര്‍ തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ ഭാവിയെക്കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബാബറുമായി ചര്‍ച്ച നടത്തണമെന്ന് ഹഫീസ് വിശദീകരിച്ചു. ഏറ്റവും ഒടുവില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനോട് എട്ട് വിക്കറ്റിന് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+