Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ പതറുമെങ്കില്‍ അവരോട് മാത്രം... കണക്കുകളില്‍ മേല്‍ക്കെ, പേസര്‍മാരെ പറപ്പിക്കും

ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ ഉച്ചക്കാണ് ഫൈനല്‍. ആറാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയയും മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുമാണ് കലാശപ്പോരിന് ഇറങ്ങുന്നത്. ഇതിന് മുന്‍പ് 2003 ലാണ് ഇരുവരും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

അന്ന് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ പരാജയപ്പെടുത്തുകയായിരുന്നു. അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ന് പരിശീലകനായി ടീമിനൊപ്പമുണ്ട്. 20 വര്‍ഷം മുന്‍പത്തെ കണക്ക് വീട്ടാനാണ് നാളെ രോഹിതും സംഘവും ഇറങ്ങുന്നത്. അതേസമയം 2015 ന് ശേഷം വീണ്ടുമൊരു ലോകകപ്പ് സ്വപ്നം കാണുകയാണ് ഓസ്ട്രേലിയ.

ICC World Cup 2023

ഈ ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയയാകട്ടെ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷം പിന്നീടുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഫൈനലില്‍ എത്തിയത്. ലോകകപ്പിലെ ഫോം നോക്കുമ്പോള്‍ ഇന്ത്യയാണ് കപ്പ് ഫേവറീറ്റുകള്‍. എന്നാല്‍ എതിര്‍വശത്ത് മൈറ്റി ഓസ്‌ട്രേലിയ ആണ് എന്നതിനാല്‍ തന്നെ പ്രവചനങ്ങള്‍ക്കൊന്നും സാധുതയില്ല.

ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ആധികാരികമായി തന്നെയാണ് ഇന്ത്യ ജയിച്ചത്. അതിനാല്‍ തന്നെ ദൗര്‍ബല്യങ്ങളെ കുറിച്ച് ആരും പരിശോധിച്ചിട്ടില്ല. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായാണ് ടീം കളിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍ ഫൈനലിലേക്കെത്തുമ്പോള്‍ ചെറിയ പോരായ്മ പോലും കിരീടനേട്ടത്തെ ബാധിച്ചേക്കാം എന്നതിനാല്‍ സൂക്ഷ്മമായ വിലയിരുത്തലും ആവശ്യമാണ്.

അവസാന നാല് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് 300-ലധികം റണ്‍സ് ഇന്ത്യ സ്‌കോര്‍ ചെയ്തിട്ടുണ്ട്. എന്നാലും ഈ ലോകകപ്പില്‍ യഥാക്രമം സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും എതിരായ ഇന്ത്യയുടെ ബാറ്റിംഗ് ഒന്ന് വിശകലനം ചെയ്ത് നോക്കാം. ഒരു കാലത്ത് സ്പിന്നര്‍മാര്‍ക്കെതിരെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുള്ള ടീം എന്നായിരുന്നു ഇന്ത്യ അറിയപ്പെട്ടിരുന്നത്. നിലവിലെ ടീമിനെ അത്തരത്തില്‍ കണ്ണടച്ച് വിശേഷിപ്പിക്കാനാവില്ല.

എങ്കിലും ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ആശാവഹമായ പ്രകടനമാണ് ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ച വെച്ചത് എന്നത് വസ്തുതയാണ്. ഈ ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ 1112 റണ്‍സ് നേടിയിട്ടുണ്ട്. ഇത് ഈ ലോകകപ്പിലെ എല്ലാ ടീമുകളിലും ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെതാണ്. 77 ഫോറും 32 സിക്‌സും സ്പിന്നര്‍മാര്‍ക്കെതിരെ പറത്തിയിട്ടുണ്ട്.

പത്ത് തവണയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സ്പിന്നര്‍മാര്‍ പുറത്താക്കിയത്. മറുവശത്ത് പേസര്‍മാരോട് ആധികാരികമാണ് ഇന്ത്യയുടെ പ്രകടനം. ഈ ലോകകപ്പില്‍ പേസര്‍മാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇന്ത്യയാണ്. 38 തവണ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പേസര്‍മാരോട് പുറത്തായിട്ടുണ്ടെങ്കിലും 188 ഫോറിന്റേയും 57 സിക്‌സിന്റേയും അകമ്പടിയില്‍ 1698 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+