ലോകകപ്പ് ജയിച്ചാലും തോറ്റാലും ദ്രാവിഡ് പുറത്തേക്ക്..? ആരായിരിക്കും പുതിയ പരിശീലകന്?
12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യ ഒരു ഏകദിന ലോകകപ്പ് ഫൈനലിന് ഒരുങ്ങുകയാണ്. 2003 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കാന്‍ പോകുന്നത്. അന്ന് ഇന്ത്യയെ തോല്പിച്ച് തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടമാണ് ഓസ്ട്രേലിയ നേടിയത്. ആ ടീമില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച രാഹുല്‍ ദ്രാവിഡ് ആണ് ഇന്ന് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.
20 വര്‍ഷം മുന്‍പ് തനിക്ക് നേടാന്‍ കഴിയാതിരുന്ന ലോകകപ്പ് ഇത്തവണ പരിശീലക കുപ്പായത്തില്‍ ഏറ്റുവാങ്ങാനാണ് ദ്രാവിഡ് ലക്ഷ്യമിടുന്നത്. എന്നാല്‍ ലോകകപ്പ് ഫൈനലിലെ വിധി എന്ത് തന്നെയായാലും ദ്രാവിഡിന്റെ പരിശീലക സ്ഥാനത്തെ ഭാവിയാണ് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നത്. രാഹുല്‍ ദ്രാവിഡിന്റെയും അദ്ദേഹത്തിനൊപ്പമുള്ള കോച്ചിംഗ് സ്റ്റാഫിന്റേയും കരാര്‍ നവംബര്‍ 19 ന് അവസാനിക്കും.

ലോകകപ്പിന് ശേഷം ആസ്ട്രേലിയ്ക്കെതിരെ ടി20 പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങും. ഈ പരമ്പരയില്‍ മുന്‍താരം വിവിഎസ് ലക്ഷ്മണാണ് ഇടക്കാല മുഖ്യ പരിശീലകനാകുന്നത്. ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെയും സംഘത്തിന്റേയും കരാര്‍. ലോകകപ്പിന് ശേഷം ദ്രാവിഡ് പരിശീലകസ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമായിട്ടില്ല. എന്നാല്‍ ഫൈനലിലെ ഫലം എന്ത് തന്നെയായാലും സ്ഥാനമൊഴിയാനാണ് ദ്രാവിഡിന് താല്പര്യം എന്നാണ് റിപ്പോര്‍ട്ട്.
രാഹുല്‍ ദ്രാവിഡിനും ടീമിനും അല്പകാലം കൂടി കരാര്‍ നീട്ടി നല്‍കണം എന്നാണ് ബി സി സി ഐയുടെ ആഗ്രഹം. ഏഷ്യാ കപ്പ് 2022, ടി20 ലോകകപ്പ് 2022, ഡബ്ല്യുടിസി ഫൈനല്‍ 2023 എന്നിവ പരാജയപ്പെട്ടപ്പോള്‍ ബി സി സി ഐയ്ക്ക് ദ്രാവിഡിന്റെ പരിശീലകത്വം ബോധിച്ചിരുന്നില്ല. എന്നാല്‍ 2023 ലെ ഏഷ്യാ കപ്പിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യയുടെ മിന്നും പ്രകടനത്തോടെ ആ ധാരണ മാറി.
എന്നാല്‍ കരാര്‍ നീട്ടുന്നതിനെക്കുറിച്ചോ പുതുക്കുന്നതിനെക്കുറിച്ചോ രാഹുലുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നാണ് ബി സി സി ഐ വൃത്തങ്ങള്‍ പറയുന്നത്. 'ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ അതിന് മുന്‍പ് ഞങ്ങള്‍ രാഹുലുമായി ചര്‍ച്ച നടത്തുകയും കാര്യങ്ങളില്‍ ധാരണയുണ്ടാക്കുകയും ചെയ്യും. അദ്ദേഹം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല, ''ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന് ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.
അതേസമയം ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവര്‍ക്ക് കരാര്‍ നീട്ടി നല്‍കും എന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എങ്കിലും ഇവര്‍ക്ക് വീണ്ടും ഇതിനായി അപേക്ഷ സമര്‍പ്പിക്കേണ്ടി വരും. ടി 20 ലോകകപ്പിന് ആറുമാസം ബാക്കിനില്‍ക്കെ പരിശീലക സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വം നീക്കേണ്ടതുണ്ട്.
ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ ടി20 പ്രകടനം മികച്ചതായിരുന്നില്ലെങ്കിലും ഡ്രസ്സിംഗ് റൂമിന്റെ വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഏകദിന ലോകകപ്പിനപ്പുറം താന്‍ തുടരില്ലെന്ന് ദ്രാവിഡ് തന്റെ അടുത്ത സഹായികളോട് സൂചന നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ബിസിസിഐ രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച നടത്തും. നവംബര്‍ അവസാനത്തോടെ തീരുമാനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications