റിങ്കുവിന്റെ ആ വിന്നിംഗ് സിക്‌സ് വെറുതെയായി, കണക്കില്‍പ്പെടില്ല..! കാരണം ഇത്
ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ടി20 യില്‍ ആവേശകരമായ ജയം സ്വന്തമാക്കിയ ഇന്ത്യ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടിയിരിക്കുകയാണ്. അവസാന പന്ത് വരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. ഐ പി എല്ലിലെ തന്റെ ചേസിംഗ് മികവ് ആവര്‍ത്തച്ച റിങ്കു സിംഗിന്റെ തകര്‍പ്പന്‍ പ്രകടനാണ് ഇന്ത്യയ്ക്ക് പരമ്പരയില്‍ വിജയ തുടക്കം സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ജോഷ് ഇംഗ്ലിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടേയും (110) സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ച്വറിയുടേയും (53) മികവില്‍ നിശ്ചിത ഓവറില്‍ രണ്ടിന് 208 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായെങ്കിലും പിന്നാലെ എത്തിയ ഇഷന്‍ കിഷനും സൂര്യകുമാര്‍ യാദവും കളി തിരികെ പിടിച്ചു.

ഇഷന്‍ കിഷന്‍ (58) ഉം സൂര്യകുമാര്‍ യാദവ് (80) ഉം റണ്‍സെടുത്തു. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ പതറി. 17.4 ഓവറില്‍ സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ ഇന്ത്യ 194 അഞ്ച് എന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ആ ഓവറിലെ അടുത്തടുത്ത പന്തില്‍ അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി.
ഇതോടെ അവസാന പന്തില്‍ ഒരു റണ്‍സ് എന്ന നിലയിലായി. അവസാന പന്ത് നേരിട്ട റിങ്കു സിംഗ് സിക്‌സ് പായിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ ആ നോ ബോള്‍ ആയതിനാല്‍ റിങ്കുവിന്റെ സിക്‌സ് കണക്കാക്കിയില്ല. ഇന്ത്യ ജയിക്കാന്‍ ഒരു റണ്‍സ് മാത്രമായിരുന്നു ആവശ്യം എന്നതിനാല്‍ നോ ബോളിലെ എക്‌സ്ട്രാസ് ഇന്ത്യയുടെ വിജയ റണ്‍ ആയി കണക്കാക്കുകയായിരുന്നു.
അങ്ങനെയാണ് ഇന്ത്യ 19.5 ഓവറില്‍ 209/8 എന്ന നിലയില്‍ അവസാനിച്ചത്. ഇന്നലത്തെ വിജയത്തോടെ അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍ എത്തി. നവംബര്‍ 26 ഞായറാഴ്ചയാണ് രണ്ടാം ടി 20. രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ അടക്കം ലോകകപ്പ് ടീമില്‍ കളിച്ച ഭൂരിഭാഗം പേരേയും ഒഴിവാക്കിയാണ് ഇന്ത്യ ടി 20 നെ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications