ദക്ഷിണാഫ്രിക്ക എങ്ങനെ എറിഞ്ഞാലും പറപ്പിക്കും, കോലി ഒരുങ്ങി വരുന്നു; ബുംറയുടെ പ്ലാന്‍ ഇങ്ങനെ
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റത് ഇന്ത്യന്‍ ടീമിനും മാനേജ്‌മെന്റിനും അടക്കം നാണക്കേടായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ജയിച്ചേ തീരൂ എന്ന വാശിയിലാണ് ഇന്ത്യ. അതിനായുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശീലനത്തില്‍ വ്യക്തമായിരുന്നു.
ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നഷ്ടപ്പെടില്ലെന്നും ഉറപ്പായിരുന്നു. നന്ദ്രേ ബര്‍ഗര്‍ വലിയ വെല്ലുവിളി മത്സരത്തില്‍ ഇന്ത്യക്ക് ഉയര്‍ത്തിയിരുന്നു. ഇടങ്കൈയ്യന്‍ ബാൗളര്‍മാരെ നേരിടുന്നതില്‍ ഇന്ത്യക്കുള്ള വീക്കനെസ്സാണ് ആദ്യ മത്സരത്തില്‍ പ്രകടമായത്.

കോലി ബര്‍ഗര്‍ക്കെതിരെ എട്ട് ബൗണ്ടറികള്‍ അടിച്ചിരുന്നു. പക്ഷേ ഇന്ത്യന്‍ ടീം മൊത്തത്തില്‍ പ്രോട്ടീസ് പേസര്‍ക്ക് മുന്നില്‍ തകര്‍ന്നു പോവുകയായിരുന്നു. വിരാട് കോലി ബര്‍ഗറെ നന്നായി നേരിടുന്നതിലാണ് നെറ്റ്‌സില്‍ ഫോക്കസ് ചെയ്തത്. നാളെയാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം നടക്കുന്നത്. കോലി കഠിനമായ പരിശീലനമാണ് ബാറ്റിംഗ് സെഷനില്‍ നടത്തിയത്.
ഒരു മണിക്കൂറോളമായിരുന്നു പരിശീലനം. അതിന് ശേഷം 20 മുതല്‍ 25 മിനുട്ട് വരെ ത്രോ ഡൗണ്‍ പരിശീലനവുമുണ്ടായിരുന്നു. ഇന്ത്യ ആദ്യ ടെസ്റ്റില്‍ ക്യാച്ചുകളും കൈവിട്ടിരുന്നു. അതുകൊണ്ട് ഫീല്‍ഡിംഗ് പരിശീലനം ഏറെ പ്രധാനപ്പെട്ടതായിരുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ഒരു ഇടങ്കൈയ്യന്‍ ബൗളറെ തന്നെയാണ് കോലി നേരിട്ടത്.
ഇതിന് പുറമേ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍, ആവേശ് ഖാന്‍ എന്നിവരെയും കോലി നേരിട്ടു. കോലിയില്‍ നിന്ന് മികച്ച ഇന്നിംഗ്‌സ് ഉണ്ടാവുമെന്ന സൂചനയാണിത്. അതേസമയം ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കോലിയുടെ ബാറ്റിംഗ് മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച് നിന്നത്.
അതേസമയം ക്രിക്കറ്റ് സൗത്താഫ്രിക്ക ലഭ്യമാക്കിയ ഇടങ്കൈയ്യന്‍ യുവ ബൗളര്‍ ബര്‍ഗറുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ലായിരുന്നു. വളരെ വേഗം കുറഞ്ഞ പന്തുകളാണ് താരം എറിഞ്ഞത്. പരിശീലനത്തില്‍ ക്രീസിന് പുറത്തേക്ക് ചാടിയിറങ്ങിയാണ് ഷോട്ടുകള്‍ കളിച്ചത്.
അതേസമയം ശ്രേയസ്സ് അയ്യര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്നതിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. ആദ്യ ടെസ്റ്റില്‍ വലിയ പരാജയമായിരുന്നു ശ്രേയസ്. ശ്രീലങ്കന്‍ താരമായ നുവാന്‍ സേനവിരത്‌നയൊണ് ശ്രേയസ്സിന് പന്തെറിഞ്ഞ് നല്‍കിയത്. എന്നാല്‍ താരം ഈ ബൗളര്‍ക്കെതിരെ നന്നായി ബുദ്ധിമുട്ടുന്നതാണ് കണ്ടത്. പന്ത് വയറ്റില്‍ ഇടിക്കുകയും ചെയ്തു.
പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. താരത്തിന് ആത്മവിശ്വാസം തീരെയില്ലായിരുന്നു. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളെ നേരിടുമ്പോള്‍ ശ്രേയസിന് മികച്ച ഷോട്ടുകള്‍ കളിക്കാനായില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മികച്ച രീതിയില്‍ പന്തെറിഞ്ഞു. അഞ്ച് ഒവറുകളാണ് ഇവര്‍ എറിഞ്ഞത്. സെന്റര്‍-വിക്കറ്റ് പ്രാക്ടീസില്‍ ആറിനും എട്ട് മീറ്ററിനും ഇടയിലുള്ള ലെങ്തിലാണ് ഇവര്‍ എറിഞ്ഞത്.












Click it and Unblock the Notifications