കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: പ്രമുഖര്‍, എന്നാല്‍ വാങ്ങാനാളില്ല, ലേലത്തില്‍ 'അണ്‍സോള്‍ഡായ' സൂപ്പര്‍ താരങ്ങള്‍ ഇവര്‍

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തില്‍ എട്ട് ഫ്രാഞ്ചൈസികളും തങ്ങള്‍ക്കാവശ്യമുള്ള താരങ്ങളെ സ്വന്തമാക്കിക്കഴിഞ്ഞു. ക്രിസ് മോറിസ് ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16.25 കോടിക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ് വെല്‍,കെയ്ല്‍ മാമിസന്‍,ജൈ റിച്ചാര്‍ഡ്‌സന്‍,കൃഷ്ണപ്പ ഗൗതം തുടങ്ങിയവരെല്ലാം ലേലത്തില്‍ നേട്ടമുണ്ടാക്കി. ഇത്തവണത്തെ ലേലം സമാപിക്കുമ്പോള്‍ അണ്‍സോള്‍ഡായി മാറിയ പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജേസന്‍ റോയിക്കും അലെക്‌സ് ഹെയ്ല്‍സിനുമായി ലേലത്തില്‍ വാശിയേറിയ പോരാട്ടം നടക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇരുവരും അണ്‍സോള്‍ഡായി. റോയിക്ക് 2 കോടിയും ഹെയ്ല്‍സിനും 1.5 കോടിയുമാണ് അടിസ്ഥാന തുക നിശ്ചയിച്ചിരുന്നത്. കെകെആര്‍,ആര്‍സിബി ടീമുകള്‍ക്ക് മികച്ച ഓപ്പണറെ ആവിശ്യമായിരുന്നെങ്കിലും ഇരുവരെയും പരിഗണിച്ചില്ല. ബിബിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചിരുന്നത്.

jasonroy


മറ്റൊരു സൂപ്പര്‍ താരം ഓസ്‌ട്രേലിയന്‍ പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ്. 1 കോടി രൂപ അടിസ്ഥാന വിലയിട്ടിരുന്ന ഫിഞ്ചിനെ അവസാന സീസണോടെ ആര്‍സിബി ഒഴിവാക്കിയതാണ്. ഓപ്പണറെന്ന നിലയില്‍ ശ്രദ്ധേയനായ താരത്തിന്റെ അവസാന സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ത്തന്നെ ഫിഞ്ചിനായി ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല.

വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എവിന്‍ ലെവിസിന്റെയും അടിസ്ഥാന വില 1 കോടിയായിരുന്നു. എന്നാല്‍ വാങ്ങാന്‍ ആളുണ്ടായില്ല. ആദ്യമായി ഐപിഎല്‍ ലേലത്തിനെത്തിയ ഓസീസ് താരം മാര്‍നസ് ലാബുഷെയ്‌നെ സ്വന്തമാക്കാനും ആരും ശ്രമിച്ചില്ല. അവസാന സീസണില്‍ പഞ്ചാബിനൊപ്പം തല്ലുവാങ്ങിക്കൂട്ടിയ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡോന്‍ കോട്രലും അണ്‍സോള്‍ഡായി.

ഐഎസ്എല്‍ 2020-21, ചിത്രങ്ങള്‍ കാണാം

ഓസീസ് പേസര്‍ ജേസന്‍ ബെഫറന്‍ഡോര്‍ഫ്,വിക്കറ്റ് കീപ്പര്‍ മാത്യു വേഡ്,ശ്രീലങ്കന്‍ പേസര്‍ ഉസിരു ഉദാന,ഇഷ് സോദി എന്നിവര്‍ക്കൊന്നും ആവിശ്യക്കാരില്ലായിരുന്നു. കിവീസ് വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന് 50 ലക്ഷം മാത്രമായിരുന്നു അടിസ്ഥാന വില. എന്നിട്ടും ആരും വാങ്ങിയില്ല. വരുണ്‍ ആരോണ്‍,മിച്ചല്‍ മഗ്ലനാഗന്‍,ഒഷെയ്ന്‍ തോമസ്,നേപ്പാളി സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ എന്നിവരെല്ലാം അണ്‍സോള്‍ഡായി.

യുവപേസര്‍ തുഷാര്‍ ദെശപാണ്ഡെ,ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ പേസര്‍ വെയ്ന്‍ പാര്‍ണല്‍,സീന്‍ അബോട്ട്,ശ്രീലങ്കയുടെ പേസ് ഓള്‍റൗണ്ടര്‍ തിസാര പെരേര,വെടിക്കെട്ട് ഓപ്പണര്‍ കുശാല്‍ പെരേര എന്നിവരെല്ലാം ഇത്തവണ പുറത്തിരുന്ന് കളി കാണണം. ആരും തന്നെ ഇവര്‍ക്കായി താല്‍പര്യം പ്രകടിപ്പിച്ചില്ല.

ക്യൂട്ട് ലുക്കിൽ മാസൂം ശങ്കർ- ചിത്രങ്ങൾ കാണാം

English summary
ipl 2021 player auction: Jason Roy and other famous unsold players list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X