Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രീനും ബൗളര്‍മാരും സഹായിച്ചു, മുംബൈക്ക് ഹൈദരാബാദിനെതിരെ 14 റണ്‍സ് ജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 14 റണ്‍സ് വിജയം. 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് 19.5 ഓവറില്‍ 178 റണ്‍സിന് പുറത്താവുകയായിരുന്നു. ചേസിംഗിന് ഇറങ്ങിയ ഹൈദരാബാദിന്റെ തുടക്കം മോശമായിരുന്നു. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ ഹാരി ബ്രൂക്കിനെ വേഗം നഷ്ടമായി. 7 പന്തില്‍ 9 റണ്‍സായിരുന്നു ബ്രൂക്ക് എടുത്തത്.

അധികം വൈകാതെ രാഹുല്‍ ത്രിപാഠി(7)യെയും നഷ്ടമായി. പിന്നീട് മാക്രം(22) മായങ്ക് അഗര്‍വാള്‍(48) എന്നിവര്‍ ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. 17 പന്തില്‍ ഒരു സിക്‌സും ഫോറും അടങ്ങുന്നതാണ് മാക്രത്തിന്റെ ഇന്നിംഗ്‌സ്. അഗര്‍വാളിന്റെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു.

TILAK ROHIT

അഭിഷേക് ശര്‍മ(1) ഇത്തവണ നിരാശപ്പെടുത്തി 16 പന്തില്‍ 36 റണ്‍സടിച്ച ഹെന്റിക് ക്ലാസന്‍ മത്സരത്തില്‍ ഹൈദരാബാദിനെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മാര്‍ക്കോ യാന്‍സന്‍(13), വാഷിംഗ്ടണ്‍ സുന്ദര്‍(10) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മുംബൈ നിരയില്‍ ബെഹറന്‍ഡോര്‍ഫ്, മെറിഡിത്ത്, പിയൂഷ് ചൗള എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് കാമറൂണ്‍ ഗ്രീനിനാണ്.

നേരത്തെ കാമറൂണ്‍ ഗ്രീനിന്റെ ഗംഭീര ഇന്നിംഗ്‌സാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ഹൈരാബാദ് നേരത്തെ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് മുംബൈക്ക് ലഭിച്ചത്. 4.4 ഓവറില്‍ 41 റണ്‍സാണ് പിറന്നത്. രോഹിത് ശര്‍മ(28), ഇഷാന്‍ കിഷന്‍(38) എന്നിര്‍ ചേര്‍ന്നായിരുന്നു സ്‌കോര്‍ മുന്നോട്ട് നയിച്ചത്.

ഒരു വെറൈറ്റി പിടിച്ചാലോ? കങ്കാരു കറി കൂട്ടിയിട്ടുണ്ടോ? ഈ ഓസ്‌ട്രേലിയന്‍ ഫുഡുകള്‍ നമ്മളെ കൊതിയന്മാരാക്കും!!

ഇരുവരും തകര്‍ത്തടിക്കുകയായിരുന്നു. രോഹിത് 18 പന്തില്‍ 28 റണ്‍സടിച്ചാണ് പുറത്തായത്. ആറ് ബൗണ്ടറി ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. കിഷന്‍ 31 പന്തിലാണ് 38 റണ്‍സടിച്ചത്. ഇഷാന്‍ കിഷന്റെ ഇന്നിംഗ്‌സില്‍ 2 സിക്‌സറും മൂന്ന് ബൗണ്ടറിയുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്ന കാമറൂണ്‍ ഗ്രീനാണ് മുംബൈയെ വന്‍ സ്‌കോറിലേക്ക് നയിച്ചത്. 40 പന്ത് നേരിട്ട ഗ്രീന്‍ 64 റണ്‍സുമായി പുറത്താവാതെ നിന്നു. 6 ബൗണ്ടറിയും രണ്ട് സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

അതേസമയം മത്സരത്തില്‍ ഉടനീളം മികച്ച ഫീല്‍ഡീംഗാണ് എസ്ആര്‍എച്ച് പുറത്തെടുത്തത്. ടീം ക്യാപ്റ്റന്‍ മാക്രം മാത്രം മൂന്ന് ഗംഭീര ക്യാച്ചുകളാണ് എടുത്തത്. തിലക് വര്‍മ 17 പന്തില്‍ 37 റണ്‍സടിച്ച് ടീം ടോട്ടലിലേക്ക് മികച്ച സംഭാവന നല്‍കി. 4 സിക്‌സറുകളും രണ്ട് ബൗണ്ടറിയും താരമടിച്ചു. ടിം ഡേവിഡ് 11 പന്തില്‍ 16 റണ്‍സടിച്ചു. വമ്പനടിക്ക് ശ്രമിച്ച് സൂര്യകുമാര്‍ യാദവ് വേഗം പുറത്തായി. 7 റണ്‍സാണ് താരമെടുത്തത്. ഹൈദരാബാദ് ബൗളര്‍മാരെല്ലാം നന്നായി റണ്‍സ് വഴങ്ങി. യാന്‍സന്‍ രണ്ട് വിക്കറ്റെടുത്തു. ഭൂവനേശ്വറിനും നടരാജനുംഓരോ വിക്കറ്റ് ലഭിച്ചു. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ടൂര്‍ണമെന്റിലെ ആദ്യ വിക്കറ്റും വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+