Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂം ബൂം സിറാജ്, പഞ്ചാബിനെ എറിഞ്ഞോടിച്ച് ആര്‍സിബി, 24 റണ്‍സ് വിജയം

മൊഹാലി: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്‌സിന് തോല്‍വി. 24 റണ്‍സിനാണ് പഞ്ചാബ് തോറ്റത്. വിക്കറ്റുകള്‍ അനാവശ്യമായി നഷ്ടപ്പെടുത്തിയാണ് ടീം തോല്‍വി ചോദിച്ച് വാങ്ങിയത്. 175 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

അഥര്‍വ തായ്ഡയെ നാല് റണ്‍സിന് പുറത്താക്കി മുഹമ്മദ് സിറാജാണ് ആര്‍സിബിക്ക് മുന്‍തൂക്കം നല്‍കിയത്. അനാവശ്യ ഷോട്ട് കളിച്ച് മാത്യു ഷോര്‍ട്ട്(8), ലിയാം ലിവിംഗ്‌സ്റ്റണ്‍(2) എന്നിവരും പുറത്തായതോടെ ടീം സമ്മര്‍ദത്തിലായി. നാലിന് 43 എന്ന നിലയിലായിരുന്നു പഞ്ചാബ്. പ്രഭ്‌സിമ്രാന്‍ സിംഗ്(46), ജിതേഷ് ശര്‍മ(41) എന്നിവരുടെ ഇന്നിംഗ്‌സാണ് അവര്‍ക്ക് പൊരുതാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

kohli duplessis

ഹര്‍പ്രീത് സിംഗ്(13) സാം കറന്‍(10) ഷാരൂഖ് ഖാന്‍(7) എന്നിവരെല്ലാം മത്സരത്തില്‍ നിരാശപ്പെടുത്തി. അതേസമയം എടുത്ത് പറയേണ്ടത് ബാംഗ്ലൂരിന്റെ ബൗളിംഗും ഫീല്‍ഡിംഗുമായിരുന്നു. കോലിയുടെ മികച്ച രണ്ട് റിവ്യൂകളും ആര്‍സിബിക്ക് ഗുണകരമായി. തായ്‌ഡെയുടെയും, ലിവിംഗ്‌സ്റ്റണിന്റെയും പുറത്താവലുകള്‍ കോലിയുടെ റിവ്യൂവില്‍ പിറന്നതാണ്.

അതേസമയം ഹര്‍പ്രീത് സിംഗിനെയും, സാം കറനെയും മികച്ച ഫീല്‍ഡിംഗിലൂടെയാണ് ആര്‍സിബി പുറത്താക്കിയത്. മുഹമ്മദ് സിറാജിന്റെ ദിനമായിരുന്നു ഇന്ന് എന്ന് പറയുന്നതാണ് ശരി. സിറാജ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ടീമിന് ജയം സമ്മാനിച്ചത്. അതോടൊപ്പം മികച്ചൊരു റണ്ണൗട്ടും സിറാജിന്റെ സംഭാവനയായിരുന്നു. ഹസരങ്കയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ വിരാട് കോലി(59) ഫാഫ് ഡുപ്ലെസി(84) എന്നിവരുടെ ഇന്നിംഗ്‌സാണ് ആര്‍സിബിയുടെ ഇന്നിംഗ്‌സിന് കരുത്തായത്. നേരത്തെ ടോസ് നേടിയ പഞ്ചാബ് ആര്‍സിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ബാംഗ്ലൂര്‍ പുറത്തെടുത്തത്. പക്ഷേ ഇരുവരുടെയും ഇന്നിംഗ്‌സിന് വേഗം കുറവായിരുന്നു. 16.1 ഓവര്‍ വരെ കളിച്ച ഈ കൂട്ടുകെട്ട് 137 റണ്‍സാണ് എടുത്തത്. കോലിയുടെ ഇന്നിംഗ്‌സില്‍ അഞ്ച് ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു.

പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ

കോലി 47 പന്തുകളാണ് നേരിട്ടത്. അതുകൊണ്ട് ഇന്നിംഗ്‌സിന് വേഗം പോരെന്ന് തന്നെ പറയണം. ഡുപ്ലെസിയുടെ ഇന്നിംഗ്‌സ് കുറച്ച് കൂടി വേഗതയുണ്ടായിരുന്നു. 56 പന്തില്‍ അഞ്ച് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നീട് വന്നവര്‍ക്കൊന്നും അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. ചെന്നൈക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇത്തവണ നേരിട്ട ആദ്യ പന്തില്‍ പുറത്തായി.

കോലി പുറത്തായ ശേഷമായിരുന്നു മാക്‌സ്‌വെല്‍ എത്തിയത്. ദിനേഷ് കാര്‍ത്തിക് അഞ്ച് പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങി. മഹിപാല്‍ ലോംറോര്‍(9), ഷഹബാസ് അഹമ്മദ്(5) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം നത്താനുള്ള അവസരം ലഭിച്ചില്ല. പഞ്ചാബ് നിരയില്‍ ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു. എല്ലിസിനും, അര്‍ഷ്ദീപിനും ഓരോ വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+