IPL 2023: തലയുടെ തന്ത്രം പാണ്ഡ്യക്ക് മുന്നില്‍ പൊളിയുമോ? മഴ വില്ലനായില്ലെങ്കില്‍ തീപാറും പോരാട്ടം..
കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ 2023 ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹോം, എവേ മത്സരങ്ങള്‍ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. ഇന്ന് അഹമ്മദാബാദില്‍ വെച്ചാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഈ സാഹചര്യത്തില്‍ ഇന്നത്തെ മത്സരത്തിലെ സാധ്യതകള്‍ പരിശോധിക്കാം.
കഴിഞ്ഞ സീസണില്‍ ആദ്യമായി ഐപിഎല്ലിലേക്ക് എത്തിയ രണ്ട് ടീമുകളില്‍ ഒന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ആശിഷ് നെഹ്‌റ പരിശീലകനും ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനുമായെത്തിയ ടൈറ്റന്‍സ് അവിസ്മരീണയ പ്രകടനത്തിലൂടെ ആണ് കിരീട ജേതാക്കളായത്. കളിച്ച 16 മത്സരങ്ങളില്‍ 12 ലും ജയിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഒന്നാമന്‍മാരായാണ് ടൈറ്റന്‍സ് കിരീടം നേടിയത്.

2022 ല്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ചെന്നൈയ്‌ക്കെതിരെ ജയിക്കാന്‍ ടൈറ്റന്‍സിന് സാധിച്ചിരുന്നു. ഇത്തവണ പരിചയ സമ്പന്നനായ കെയ്ന്‍ വില്യംസണിന്റെ സേവനും ഗുജറാത്ത് ടൈറ്റന്‍സിന് ഉണ്ട്. ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം ഡേവിഡ് മില്ലര്‍ ആദ്യ മത്സരങ്ങള്‍ക്ക് ശേഷമാണ് ടീമിനൊപ്പം ചേരുക. അതിനാല്‍ തന്നെ പാണ്ഡ്യയ്ക്കും വില്യംസണിനും ആയിരിക്കും മധ്യനിരയിലെ ജോലി കൂടുതല്‍.
ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം ശുഭ്മാന്‍ ഗില്ലാണ് ഇന്നിംഗ്‌സ ഓപ്പണ്‍ ചെയ്യുക. വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറുടെ റോളില്‍ ഉണ്ടാകും. ബാറ്റിംഗില്‍ മാത്യു വെയ്ഡും അവസാന ഇലവനില്‍ എത്തിയേക്കും. ബൗളിംഗില്‍ മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ് കുന്തമുനകള്‍. ഇവര്‍ക്കൊപ്പം രാഹുല്‍ തെവാട്ടിയ, അല്‍സാരി ജോസഫ് എന്നിവരും ചേരുമ്പോള്‍ ടീം സന്തുലിതമാണ്.
എംഎസ് ധോണിയെന്ന നായകന് കീഴിലാണ് ചെന്നൈ ഇറങ്ങുന്നത്. 2008 മുതല്‍ ചെന്നൈ ടീമില്‍ കളിക്കുന്ന ധോണിയുടെ തന്ത്രങ്ങള്‍ തന്നെയാകും ടീമിന് മുതല്‍ക്കൂട്ടാകുന്നത്. ഐപിഎല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീം ആണ് ചെന്നൈ. ഇതുവരെ കഴിഞ്ഞ 15 സീസണില്‍ ഒമ്പത് തവണയും ഫൈനലില്‍ എത്താന്‍ ചെന്നൈയ്ക്കായിരുന്നു. നാല് തവണ കിരീടവും നേടിയിട്ടുണ്ട് സിഎസ്‌കെ.
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം
ധോണിയുടെ തന്ത്രങ്ങള്‍ക്കൊപ്പം ഒരുപറ്റം പ്രതിഭാശാലിയായ താരങ്ങളും ചെന്നൈയ്ക്ക് കരുത്താകും. ബെന്‍ സ്റ്റോക്‌സ്. അമ്പാട്ടി റായ്ഡു, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാവാദ്, മൊയിന്‍ അലി, ശിവം ദുംബെ, മിച്ചന്‍ സാന്റ്‌നര്‍, ദീപക് ചഹാര്‍ തുടങ്ങി വന്‍ താരനിരയാണ് ചെന്നൈ നിരയില്‍ ഉള്ളത്. കഴിഞ്ഞ സീസണിലെ തിരിച്ചടിക്ക് പകരം വീട്ടാനാണ് മഞ്ഞപ്പട കളത്തിലിറങ്ങുന്നത്.
ഹോം ഗ്രൗണ്ട് എന്ന പിന്‍ബലവും നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന ഖ്യാതിയും ഗുജറാത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും. എന്നാല്‍ ധോണി എന്ന കപ്പിത്താന്റെ തന്ത്രങ്ങളിലാണ് ചെെൈന്നയുടെ പ്രതീക്ഷ മുഴുവന്‍. അതിനാല്‍ തന്നെ തീ പാറുന്ന പോരാട്ടമായിരിക്കും ഇന്ന് നടക്കാന്‍ പോകുന്നത് എന്നുറപ്പാണ്. അതേസമയം അഹമ്മദാബാദില്‍ മഴ രസംകൊല്ലിയായേക്കും എന്ന് റിപ്പോര്‍ട്ട്. കാലവസ്ഥ അനുകൂലമായാല്‍ അപ്രവചനീയമായ മത്സരത്തോടെ തന്നെ ഈ സീസണ്‍ ആരംഭിക്കും.












Click it and Unblock the Notifications