Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌റ്റോക്‌സും ജഡ്ഡുവുമല്ല, അവന്‍ സിഎസ്‌കെയെ നയിച്ചാല്‍ പിടിച്ചാല്‍ കിട്ടില്ല; ധോണിക്ക് പകരക്കാരന്‍?

ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരം ഇന്ന് നടക്കുകയാണ്. ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ് നേരിടുന്നത്. ഗുജറാത്ത് നിരയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കില്ലെന്ന് ഒരു അഭ്യൂഹമുണ്ട്.

ഇതോടെ ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. രവീന്ദ്ര ജഡേജയുടെയും ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെയും പേരുകളാണ് സജീവ ചര്‍ച്ചയിലുള്ളത്. എന്നാല്‍ ഇവരെയെല്ലാം വെല്ലാന്‍ പറ്റുന്ന ഒരു താരം സിഎസ്‌കെ നിരയില്‍ തന്നെയുണ്ട്. എന്തുകൊണ്ടും മികച്ചത് ആ താരമാണ്.

MS DHONI

ധോണിക്ക് കാലിന് പ്രശ്‌നങ്ങള്‍

മഹേന്ദ്ര സിംഗ് ധോണി ആദ്യ മത്സരത്തില്‍ കളിക്കാനുള്ള പ്രശ്‌നങ്ങള്‍ വളരെ കുറവാണ്. ഇടതുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് കളിക്കാനാവാത്ത അവസ്ഥയിലാണ് ധോണി. ചെറിയൊരു പരിക്ക് കളിച്ചാല്‍ വഷളാവും എന്ന് ധോണി കരുതുന്നു എന്നാണ് സൂചന. കാരണം ടൂര്‍ണമെന്റ് തുടങ്ങിയിട്ടേയുള്ളൂ. സിഎസ്‌കെയ്ക്ക് വിക്കറ്റ് കീപ്പിംഗില്‍ അധികം ഓപ്ഷനുകളുമില്ല. അതുകൊണ്ട് ധോണിയെ പരിക്കിനെ തുടര്‍ന്ന് കളിപ്പിച്ചാല്‍ ടീമിന് തിരിച്ചടിയാവും. ഇന്നലെ നെറ്റ്‌സിലും ധോണി പരിശീലിച്ചിരുന്നില്ല. എന്നാല്‍ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറയുന്നത് ധോണി കളിക്കുമെന്നാണ്.

സ്‌റ്റോക്‌സും ജഡ്ഡുവുമല്ല

ധോണി മാറി നിന്നാല്‍ സിഎസ്‌കെയ്ക്ക് ആദ്യ മത്സരത്തില്‍ തന്നെ ക്യാപ്റ്റന്‍സി മാറ്റി പരീക്ഷിക്കാന്‍ അവസരമൊരുങ്ങും. എന്നാല്‍ രവീന്ദ്ര ജഡേജയോ, ബെന്‍ സ്‌റ്റോക്‌സോ അല്ല ക്യാപ്റ്റനാവേണ്ടത്. അതിന് ബെസ്റ്റ് സിഎസ്‌കെയുടെ ഓപ്പണര്‍ റിതുരാജ് ഗെയ്ക്‌വാദാണ്. മൂന്ന് കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. ഭാവിയിലെ ക്യാപ്റ്റനായി ഗെയ്ക്‌വാദിനെ വളര്‍ത്തിയെടുക്കാനുള്ള ആദ്യ അവസരമായി ഇതിനെ കാണാം. 26 വയസ്സ് മാത്രമാണ് താരത്തിനുള്ളത്. ചെറുപ്പമായത് കൊണ്ട് അതിന് സാധിക്കും. മറ്റ് രണ്ട് താരങ്ങളേക്കാള്‍ മികവ് റിതുരാജിനുണ്ട്.

DHONI GAIKWAD

റിസ്‌കാണ് വിദേശതാരത്തിന്റെ ക്യാപ്റ്റന്‍സി

ഒരു വിദേശ താരത്തെ ക്യാപ്റ്റനായി നിയമിക്കുക വലിയ റിസ്‌കാണ്. ഓയിന്‍ മോര്‍ഗനെ പോലുള്ള മികച്ച ക്യാപ്റ്റന്‍മാര്‍ ഐപിഎല്ലില്‍ ഫ്‌ളോപ്പായവരാണ്. മുമ്പ് ഷെയ്ന്‍ വോണും, ആദ ഗില്‍ക്രിസ്റ്റും ഇന്ത്യയില്‍ ഐപിഎല്‍ കിരീടം നേടിയവരാണ്. പക്ഷേ സ്റ്റോക്‌സിന്റെ കാര്യത്തില്‍ ആ സംശയമുണ്ട്. ഇന്നേ വരെ ഐപിഎല്ലില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം ബെന്‍ സ്റ്റോക്‌സില്‍ നിന്നുണ്ടായിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ സ്‌റ്റോക്‌സ് വിശ്വസിക്കാവുന്ന ഓള്‍റൗണ്ടറായി കാണാനാവില്ല. വിശ്വസിച്ച് അദ്ദേഹത്തെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാനും സിഎസ്‌കെയ്ക്ക് സാധിക്കില്ല.

പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍

എന്തുകൊണ്ട് റിതുരാജ്

ജഡേജയ്ക്ക് സമ്മര്‍ദം താങ്ങാനാവില്ലെന്ന് നേരത്തെ തെളിഞ്ഞതാണ്. ഗെയ്ക്‌വാദ് പക്ഷേ 2021ലെ ഗംഭീര പ്രകടനത്തിലൂടെ തന്റെ മികവ് തെളിയിച്ചതാണ്. 16 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സാണ് താരം നേടിയത്. ഡുപ്ലെസിക്കൊപ്പം ചേര്‍ന്ന് റിതുരാജ് ഉണ്ടാക്കിയ കൂട്ടുകെട്ടുകളാണ് സിഎസ്‌കെയെ ആ വര്‍ഷം കിരീടത്തിലേക്ക് നയിച്ചത്. ഇവിടെ സ്റ്റോക്‌സ് വിദേശ താരമാണ്. അങ്ങനൊരു താരം മോശം ഫോമിലേക്ക് വീണാല്‍ മാറ്റാന്‍ പ്രയാസമാണ്. പ്രത്യേകിച്ച് ക്യാപ്റ്റനാവുമ്പോള്‍. മോര്‍ഗനും, വില്യംസണും ക്യാപ്റ്റന്‍മാരായത് കൊണ്ട് അവരുടെ ടീമുകള്‍ മാറ്റിനിര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്നു. സ്റ്റോക്‌സിന്റെ കാര്യത്തില്‍ സിഎസ്‌കെ അത്തരമൊരു അബദ്ധം കാണിക്കാന്‍ ഇടയില്ല.

ക്യാപ്റ്റന്‍സി വേറെ ലെവലാകും

ധോണിയും റിതുരാജും സമാന സ്വഭാവ സവിശേഷതകള്‍ ഉള്ളതാണ്. ഇരുവരും വളരെ സൈലന്റാണ്. സമ്മര്‍ദങ്ങളില്‍ വീഴാറുമില്ല. ക്യാപ്റ്റന്‍സി സ്ഥാനം കിട്ടിയാല്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും താരത്തിന് സാധിക്കും. ഒരു മത്സരത്തില്‍ മാത്രമായി സ്റ്റോക്‌സിനെ കൊണ്ടുവരേണ്ടതുമില്ല. ഒരു മത്സരത്തിലൂടെ മാത്രം കാര്യമായ ഒരു നേട്ടം സ്‌റ്റോക്‌സിനോ ടീമിനോ ഉണ്ടാവില്ല. പകരം റിതുരാജിനെ പരീക്ഷിച്ചാല്‍, താരത്തിന്റെ ക്യാപ്റ്റന്‍സി മികവ് അറിയാം. അതിലൂടെ ധോണിക്ക് പകരക്കാരനായി റിതുരാജിനെ വളര്‍ത്തിയെടുക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കും. അത് ടീമിന്റെ മൊത്തം മികവിനെ തന്നെ ഉയര്‍ത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+