IPL 2023: ഒറ്റ കളിയില്‍ ചെണ്ടയായ ബൗളര്‍മാര്‍ ഇവരാണ്, ഒന്നാം സ്ഥാനത്ത് ഈ മലയാളി താരം
ഐപിഎല്‍ ആദ്യ സീസണ്‍ തൊട്ട് ജനപ്രീതി ആകര്‍ഷിക്കുന്നതില്‍ വിജയിച്ചിരുന്നു. 2007 ലെ ടി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐയുടെ മനസിലുദിച്ച ഫുട്‌ബോളിന് സമാനമായ ലീഗ് എന്നതായിരുന്നു ഐപിഎല്ലിന്റെ തുടക്കം കുറിച്ചത്. 2008 ലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ബ്രണ്ടന്‍ മക്കല്ലം നേടിയ കിടിലന്‍ സെഞ്ച്വറിയോടെ തന്നെ ഐപിഎല്ലിന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു.
പരിമിത ഓവര്‍ ക്രിക്കറ്റ് പൊതുവെ ബാറ്റ്‌സ്മാന്‍മാരുടെ കൂറ്റനടികള്‍ക്ക് പേരുകേട്ടതാണെങ്കിലും ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കും നിരവധി തവണ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ബൗളര്‍മാര്‍ ലൈനും ലെഗ്തും നഷ്ടപ്പെട്ട് പന്തെറിഞ്ഞപ്പോള്‍ നന്നായി അടി വാങ്ങിയിട്ടുമുണ്ട്. അത്തരത്തില്‍ ഐപിഎല്ലിന്റെ ഇതുവരെയുള്ള സീസണുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയവരുടെ ലിസ്റ്റ് ഒന്ന് പരിശോധിക്കാം.

ഉമേഷ് യാദവ് ആണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ പ്രധാന ബൗളറായി മാറാന്‍ ഉമേഷ് യാദവിന് സാധിച്ചെങ്കിലും തുടക്കകാലത്ത് മികച്ച പ്രകടനം നടത്താന്‍ ഉമേഷിന് സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഐപിഎല്ലിലെ തന്റെ ആദ്യ സീസണുകളില്‍ ഉമേഷ് യാദവ് നന്നായി റണ്‍സ് വഴങ്ങിയിരുന്നു. 2010 ല്‍ ആണ് ഉമേഷ് യാദവ് ഐപിഎല്‍ കളിക്കുന്നത്.
2013 ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പ്രതിനിധീകരിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ പന്തെറിഞ്ഞ ഉമേഷ് യാദവ് നാലോവറില്‍ വഴങ്ങിയത് 65 റണ്‍സ് ആണ്. വിക്കറ്റൊന്നും നേടാനും ആയില്ല. വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ല്‍ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയ്ക്കെതിരെയായിരുന്നു ഉമേഷിന്റെ ഈ പ്രകടനം. ആ മത്സരത്തില്‍ വിരാട് കോഹ്ലി 58 പന്തില്‍ 99 റണ്‍സ് നേടിയിരുന്നു.
ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ മുജീബ് ഉര്‍ റഹ്‌മാന്‍ ആണ് പട്ടികയിലെ നാലാമത്തെ താരം. 2019 ലെ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി പന്തെറിഞ്ഞ മുജീബ് നാലോവറില്‍ വഴങ്ങിയത് 66 റണ്‍സ് ആണ്. പവര്‍പ്ലേയില്‍ എറിഞ്ഞ രണ്ട് ഓവറില്‍ തന്നെ 28 റണ്‍സ് വഴങ്ങിയ മുജീബിന്റെ കരിയറിലെ തന്നെ മോശം പ്രകടനങ്ങളില്‍ ഒന്നായിരുന്നു അത്.
Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ഇഷാന്ത് ശര്‍മ്മക്കും ഐപിഎല്ലില്‍ ഒരു മോശം റെക്കോഡുണ്ട്. ഐപിഎല്ലില്‍ 93 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. 2013 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് എതിരായ മത്സരത്തില്‍ വെറും മൂന്നോവര്‍ മാത്രം പന്തെറിഞ്ഞ ഇഷാന്ത് ശര്‍മ്മ വഴങ്ങിയത് 66 റണ്‍സാണ്. സുരേഷ് റെയ്‌ന ഇഷാന്തിന്റെ ഒരോവറില്‍ നേടിയത് 25 റണ്‍സ് ആയിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സിന്റെ താരം യഷ് ദയാല്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ നാലോവറില്‍ 69 റണ്‍സ് ആണ് യഷ് ദയാല്‍ വഴങ്ങിയത്. മൂന്നോവറില്‍ 38 റണ്‍സ് വഴങ്ങിയ യഷ് ദയാല്‍ അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് പന്തില്‍ 29 റണ്‍സായിരുന്നു. അവസാന ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയ യഷ് ദയാല്‍ കൊല്‍ക്കത്തക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് മലയാളി താരം ബേസില്‍ തമ്പിയാണ്. 2017 ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ ബേസില്‍ തമ്പി 2018 ല്‍ ആര്‍സിബിക്കെതിരെയാണ് മോശം പ്രകടനം പുറത്തെടുത്തത്. നാലോവറില്‍ 70 റണ്‍സ് ആണ് ബേസില്‍ തമ്പി വഴങ്ങിയത്. ആദ്യ ഓവറില്‍ തന്നെ 19 റണ്‍സ് വഴങ്ങിയ ബേസിലിന് പിന്നീട് തിരിച്ച് വരാനായില്ല. അങ്ങനെ ഐപിഎല്‍ ചരിത്രത്തില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരം എന്ന മോശം റെക്കോഡ് ബേസിലിന്റെ പേരിലായി.












Click it and Unblock the Notifications