സഞ്ജുവോ കോലിയോ.. രണ്ടിലൊരാള്‍ക്ക് ഇന്ന് ദുരന്തരാത്രി; മുന്‍കാലചരിത്രത്തില്‍ പോലും ആശ്വസിക്കാനില്ല.!
ഐപിഎല്‍ പ്ലേ ഓഫില്‍ ഇന്ന് മരണക്കളിയാണ്. എലിമിനേര് ഒന്നില്‍ മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുട്ടും. ഇന്ന് തോല്‍ക്കുന്ന ടീം കലാശപ്പോരിലേക്കുള്ള പോരാട്ടത്തില്‍ നിന്ന് പുറത്താകും. ജയിക്കുന്നവര്‍ക്ക് ഒന്നാം ക്വാളിഫയറില്‍ തോറ്റ സണ്‍റൈസേഴ്സുമായി കൂടി മത്സരമുണ്ടായിരിക്കും.
ഈ സീസണില്‍ തങ്ങളുടെ പ്രകടനം കൊണ്ട് അമ്പരപ്പിച്ച രണ്ട് ടീമുകളാണ് രാജസ്ഥാനും ബാംഗ്ലൂരും. ആദ്യത്തെ ഒമ്പത് മത്സരങ്ങളില്‍ എട്ടെണ്ണവും വിജയിച്ച് പോയന്റ് പട്ടികയില്‍ മുമ്പെ പറന്നവരാണ് രാജസ്ഥാന്. എന്നാല്‍ അവസാനം കളിച്ച അഞ്ചെണ്ണത്തില്‍ നാലിലും തോല്‍ക്കുകയും അവസാനം കളിച്ച മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ ബാക്ക്ഫൂട്ടിലാണ് രാജസ്ഥാന്.

മറുവശത്ത് ആര്‍സിബിയാകട്ടെ ആദ്യത്തെ എട്ട് കളികളില്‍ ഏഴും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. എന്നാല്‍ പിന്നീടുള്ള എല്ലാ മത്സരങ്ങളും ജയിച്ച് അവിശ്വസനീയമായാണ് അവസാന നാലിലേക്ക് ആര് സി ബി ടിക്കറ്റുറപ്പിച്ചത്. വിരാട് കോലിയുടെ ബാറ്റിംഗ് കരുത്ത് തന്നെയാണ് ആര്‍സിബിയുടെ കുതിപ്പിന് ഊര്‍ജം. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ 708 റണ്‍സുമായി കോലി ബഹുദൂരം മുന്നിലാണ്.
ക്യാപ്റ്റന്‍ ഡുപ്ലെസി, ദിനേഷ് കാര്‍ത്തിക്ക്, സിറാജ് എന്നിവരും മികച്ച ഫോമിലാണ്. ഗ്ലെന്‍ മാക്സ്വെല് കൂടി ഫോം കണ്ടെത്തിയാല്‍ ആര്‍സിബിയെ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് പ്രയാസമാകും. മറുവശത്ത് തുടര്‍ തോല്‍വികള്‍ക്കിടയിലും സഞ്ജു സാംസണ് തന്നെയാണ് ടീമിന്റെ കരുത്ത്. ബട്ലറില്ലാത്തത് തിരിച്ചടിയാണെങ്കിലും ജയ്സ്വാള്‍, ഹീറ്റ്മെയര്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ വരെ നീളുന്നതാണ് രാജസ്ഥാന് ബാറ്റിംഗ് കരുത്ത്.
അതേസമയം ഭൂരിഭാഗം മലയാളി ഐപിഎല്‍ ആരാധകരെ സംബന്ധിച്ചിടത്തോളവും ഇന്നത്തെ മത്സരഫലം ഒരേ സമയം ആവേശവും നിരാശയും നല്‍കും. സൂപ്പര്‍താരം വിരാട് കോലിക്ക് ഒരു ഐപിഎല്‍ കിരീടം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. പലപ്പോഴും ടീമിനെ ഒറ്റക്ക് മുന്നില്‍ നിന്ന് നയിക്കുന്ന വിരാട് കോലി 2008 മുതല്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുന്ന താരമാണ്.
കോലി കരിയറിന്റെ അവസാനഘട്ടത്തിലായതിനാല്‍ തന്നെ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ഐപിഎല്‍ കിരീടമെങ്കിലും നേടാനാകണം എന്നാണ് പലരുടേയും ആഗ്രഹം. മറുവശത്ത് സഞ്ജു സാംസണ് എന്ന മലയാളി താരമാണ് എന്നതാണ് മറ്റൊരു കാര്യം. സഞ്ജു കിരീടം നേടുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ അഭിമാനകരമായിരിക്കും. ഏതായാലും കോലിയോ സഞ്ജുവോ ഇന്ന് പുറത്താകും എന്ന കാര്യം ഉറപ്പാണ്.
ഇതിന് മുന്‍പ് രണ്ട് തവണയാണ് രാജസ്ഥാനും ബാംഗ്ലൂരും പ്ലേ ഓഫില്‍ ഏറ്റുമുട്ടിയത്, 2015 ലും 2022 ലും. ആദ്യ തവണ ആര്‍സിബിക്കൊപ്പമായിരുന്നു ജയമെങ്കില്‍ രണ്ടാം തവണ രാജസ്ഥാന് വിജയം തട്ടിയെടുത്തു. 2015 ല്‍ 71 റണ്‍സിനാണ് രാജസ്ഥാനെ ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര് സി ബി എബി ഡിവില്ലിയേഴ്സിന്റെ 66 റണ്‍സിന്റെയും മന്ദീപ് സിങ്ങിന്റെ 54 റണ്‍സിന്റെയും പിന്‍ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു.
രാജസ്ഥാന് 19 ഓവറില്‍ 109 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 2022 ല്‍ ഏഴ് വിക്കറ്റിന് ആര്‍സിബിയെ തകര്‍ത്താണ് രാജസ്ഥാന് ഇതിന് പകരം വീട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നേടിയ 157 റണ്‍സ് 60 പന്തില്‍ 10 ബൗണ്ടറികളും 6 സിക്സറുകളും സഹിതം പുറത്താകാതെ 106 റണ്‍സെടുത്ത ബട്ലറിന്റെ മികവില്‍ രാജസ്ഥാന് മറികടക്കുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications