സഞ്ജുവിന് കുറച്ചുകൂടി പരിഗണന ഇന്ത്യന്‍ സെലക്ടർമാർ നൽകണം; ടീമിൽ ഉൾപ്പെടുത്താത്തത് എന്താണെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെയും സഞ്ജുവിന്റെയും സ്ഥിരതയാര്‍ന്ന പ്രകടനം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ജുവിന് കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് പ്രകടനം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.
Recommended Video

ഐപിഎല്‍ - 14 ല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം ചോദിക്കുന്നു. മന്ത്രി ശിവന്‍കുട്ടിയുടെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ( 39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി.

ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ നടത്തിയത്.
ഐപിഎല്‍ - 14 ല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം?- മന്ത്രി വി ശിവന്‍കുട്ടി ചോദിക്കുന്നു.

അതേസമയം, സഞ്ജുവിനെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ വരുന്നുണ്ട്. സഞ്ജുവിന്റെ സ്ഥിരതയാണ് പ്രശ്‌നമമെന്ന് ചിലര്‍ പറയുന്നുണ്ട്. ടീം തലപ്പത്ത് അഴിച്ചുപണികള്‍ നടന്ന സ്ഥിതിക്ക് വരും സീരീസുകളില്‍ അവസരങ്ങള്‍ ഉണ്ടാകും എന്ന് തന്നെ വിശ്വസിക്കാം.
അതിനോടൊപ്പം, തന്റെ ശൈലി മാറ്റില്ലെന്ന പിടിവാശി സഞ്ജുവും മാറ്റണം. സാഹചര്യങ്ങള്‍ക്കൊപ്പം സ്വയം മാറാനുള്ള കഴിവും ഒരു ക്രിക്കറ്റര്‍ക്ക് അത്യാവശ്യമാണ്. അത് മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ അത് കഴിവുകേടായി മാത്രമേ കാണാന്‍ സാധിക്കു എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

പരിഗണന കിട്ടിയപ്പോള്‍ കുറച്ചു കൂടി ഉത്തരവാദിത്വം കാട്ടിയിരുന്നങ്കില്‍ ഇതു പറയണ്ടി വരില്ലായിരുന്നു , ഈ ടൂര്‍ണമെന്റിലെ പ്രകടനങ്ങളുടെ വെളിച്ചത്തില്‍ ഇനി ടീമില്‍ ഇടം ലഭിക്കുമ്പോള്‍ അത് മികച്ച നിലയില്‍ മുതലാക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ടോപ്പ് ഓര്‍ഡറില്‍ ഇറക്കാന്‍ ദ്രാവിഡ് തയ്യാറാകും എന്നും പ്രതീക്ഷിക്കുന്നു , കാരണം കിട്ടിയ അവസങ്ങളില്‍ കൂടുതലും അവസാനഓവറുകളില്‍ വലിച്ചിടക്കണ്ട നേരത്താണ് ഇറങ്ങണ്ടി വന്നിട്ടുള്ളത്- മറ്റൊരാള്‍ കമന്റില്‍ കുറിച്ചു.

കാര്യം സഞ്ജു കഴിവുള്ള കളിക്കാരന്‍ തന്നെയാണ്. എന്നാല്‍ സ്ഥിരത ആണ് പ്രശ്‌നം. പ്രത്യേകിച്ചും ഇന്റനാഷണല്‍ മാച്ചുകളില്‍. മുഷ്താഖ് ടൂര്‍ണമെന്റ് ഒന്നും നമുക്ക് ഇന്റനാഷണല്‍ മാച്ച് കളുമായി താരതമ്യം ചെയ്യാന്‍ പറ്റുകയില്ല- എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട മറ്റ് കമന്റുകള്‍.












Click it and Unblock the Notifications