കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയുടേത് വയസ്സന്‍ പട... ചെന്നൈക്ക് പ്രശ്‌നം ഇക്കാര്യം, തുറന്ന് പറഞ്ഞ് സഞ്ജയ് ബാംഗര്‍!!

Google Oneindia Malayalam News

ദുബായ്: ഒരിക്കല്‍ കൂടി ഐപിഎല്‍ കിരീടം നേടാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ആഗ്രഹത്തിന് തടസ്സങ്ങളുണ്ടാവുമെന്ന് സഞ്ജയ് ബാംഗര്‍. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ഫീല്‍ഡിംഗിന്റെ കാര്യത്തിലാണ്. വയസ്സന്‍ പടയാണ് ധോണിക്കൊപ്പമുള്ളത്. കുറച്ച് സീനിയര്‍ താരങ്ങള്‍ ആ ടീമിലുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് അതിവേഗത്തില്‍ ഫീല്‍ഡിംഗ് ചെന്നൈയിക്ക് സാധിക്കാതെ വരും. അവരുടെ ബൗളിംഗും ബാറ്റിംഗും ഒന്നിനൊന്ന് മെച്ചമാണ്. പക്ഷേ ഫീല്‍ഡിംഗ് ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും ബാംഗര്‍ പറഞ്ഞു.

1

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡാഡീസ് ആര്‍മിയെന്നാണ് ഈ വര്‍ഷത്തെ ഐപിഎല്ലില്‍ അറിയപ്പെടുന്നത്. ടീമിലെ ഭൂരിഭാഗം താരങ്ങളും സീനിയേഴ്‌സ് ആയത് കൊണ്ടുള്ള വിളിപ്പേരാണിത്. ശരാശരി 31 വയസ്സ് എന്ന തോതിലാണ് ടീമിലെ ഓരോരുത്തരുടെയും പ്രായം. പ്രമുഖ താരം സുരേഷ് റെയ്‌നയുടെ അഭാവം ചെന്നൈയെ ബാധിക്കും. മികച്ച ഫീല്‍ഡറും കൂടിയാണ് റെയ്‌ന. പരിചയസമ്പത്തുള്ള ടീമാണ് ചെന്നൈക്കുള്ളത്. അതുകൊണ്ട് ടീമിനെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ ധോണിക്ക് ആശങ്കകളില്ല. എന്നാല്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും അത്‌ലറ്റിക്‌സ് സ്‌കില്ലുകള്‍ വേണം. അതാണ് ടി20 ടൂര്‍ണമെന്റുകള്‍ക്ക് ആവശ്യമെന്നും ബാംഗര്‍ വ്യക്തമാക്കി.

ചെന്നൈ ടീമിന് ഈ അത്‌ലറ്റിക്‌സ് സ്‌കില്‍ കുറവാണ്. അത് ഐപിഎല്ലില്‍ പ്രതിസന്ധിയുണ്ടാക്കും. ക്യാപ്റ്റനെന്ന നിലയില്‍ ധോണിക്ക് ഒരുപാട് പരിചയസമ്പത്തുണ്ട്. പരിചയസമ്പന്നരായ കളിക്കാരും ധോണിക്കൊപ്പമുണ്ട്. എന്നാല്‍ ഇവരെ ഗ്രൗണ്ടില്‍ എങ്ങനെ മാനേജ് ചെയ്യുമെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത് കാണാനായി ഞാന്‍ കാത്തിരിക്കുകയാണെന്ന് ബാംഗര്‍ പറഞ്ഞു. ഈ സീനിയര്‍ താരങ്ങളെ എങ്ങനെ ഫീല്‍ഡിംഗിനായി ഉപയോഗപ്പെടുത്തുമെന്നത് ധോണിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ബാറ്റിംഗോ ബൗളിംഗോ ചെന്നൈക്ക് പ്രശ്‌നങ്ങളില്ലാത്തതാണെന്നും ബാംഗര്‍ പറഞ്ഞു.

Recommended Video

cmsvideo
IPL 2020: MI vs CSK ഇരു ടീമിലെയും കൊമ്പന്മാര്‍ ആരൊക്കെ | Oneindia Malayalam

ചെന്നൈ ഫീല്‍ഡിംഗില്‍ ശക്തരായ ടീമല്ലെന്ന് നേരത്തെ തന്നെ ധോണി പറഞ്ഞ കാര്യമാണ്. എന്നാല്‍ മറ്റ് വിഭാഗങ്ങളിലെ മികവ് കൊണ്ട് ഈ പോരായ്മ പരിഹരിക്കാനാണ് ചെന്നൈ ശ്രമിക്കുന്നതെന്നും ധോണി വെളിപ്പെടുത്തി. ഒരിക്കല്‍ പോലും മികച്ച ഫീല്‍ഡിംഗ് ടീമല്ല. എന്നാല്‍ സേഫ് ഫീല്‍ഡിംഗ് ടീമാണ്. മോശം ഫീല്‍ഡിംഗ് കാരണം റണ്‍സുകള്‍ നഷ്ടമായേക്കാം. എന്നാല്‍ ഞങ്ങളുടെ പരിചയസമ്പത്ത് എത്ര പരിചയസമ്പത്ത് നന്നായി ഉപയോഗിക്കുന്ന കാലത്തോളം ബാറ്റിംഗിലൂടെയും ബൗളിംഗിലെയും ആ പോരായ്മകള്‍ നികത്താന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് ധോണി പറഞ്ഞിരുന്നു.

English summary
ms dhoni facing big challenge in fielding department says sanjay bangar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X