അമ്മ സുഖമില്ലാതെ ആശുപത്രിയില്‍, രോഹിത് ശര്‍മ ചെയ്ത് തന്നത് ഈ സഹായങ്ങള്‍; വെളിപ്പെടുത്തി അശ്വിന്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമാണ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്. അടുത്തിടെ താരം ടെസ്റ്റ് ക്രിക്കറ്റില്‍ 500 റണ്‍സ് എന്ന നേട്ടം പിന്നിട്ടത്. എന്നാല്‍ രാജ്കോട്ടില്‍ നടന്ന അതേ ടെസ്റ്റില്‍ തന്നെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയും അശ്വിനെ തേടിയെത്തിരുന്നു. അശ്വിന്റെ അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇപ്പോഴിതാ തന്റെ 500ാം വിക്കറ്റിനെ കുറിച്ചും, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ പ്രതിസന്ധി ഘട്ടത്തില്‍ തന്നെ എങ്ങനെ രക്ഷിച്ചുവെന്നും പറയുകയാണ് അശ്വിന്. 500ാം വിക്കറ്റ് നേടിയതില്‍ വലിയ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ അതൊരു ഗംഭീര പന്ത് ഒന്നുമായിരുന്നില്ലെന്ന് അശ്വിന് പറഞ്ഞു.

അതേസമയം ആ നേട്ടം പക്ഷേ അധികം ആഘോഷിക്കാന്‍ പറ്റിയില്ല. കാരണം അമ്മയുടെ അസുഖവാര്ത്തയാണ് ഞാന്‍ അറിഞ്ഞത്. അമ്മയെ ആശുപത്രിയിലേക്ക് മാറ്റിയതായും അറിഞ്ഞു. ആ നിമിഷം ഞാനാകെ നിശ്ചലനായി പോയി. എങ്ങനെ പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സമയം മത്സരം ഇന്ത്യക്ക് അനുകൂലമായിരുന്നില്ല.
ടീമിനൊപ്പം തുടരണോ അതോ അമ്മയെ കാണാന്‍ പോകണോ എന്ന കാര്യമാണ് എന്നെ വല്ലാതെ വിഷമിപ്പിച്ചത്. എന്നാല്‍ ഇവിടെ രോഹിത്തിന് എന്നോട് തോന്നിയ ഒരു സ്നേഹവും അടുപ്പവും, ദയയുമാണ് അമ്മയുടെ അടുക്കലേക്ക് പോകാന്‍ എന്നെ സഹായിച്ചത്. രോഹിത് നല്കിയ പിന്തുണ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര വലുതായിരുന്നുവെന്ന് അശ്വിന് പറഞ്ഞു.
രോഹിത്തില്‍ ഞാന്‍ വളരെ ഗംഭീരമായൊരു ക്യാപ്റ്റനെയാണ് കാണുന്നത്. രോഹിത്തിന് എന്നോട് കാണിച്ച ദയ മറക്കാനാവില്ല. എനിക്ക് വേഗം അമ്മയുടെ അടുത്തെത്താനായി ചാര്‍ട്ടര്‍ വിമാനമാണ് അദ്ദേഹം ഒരുക്കി തന്നത്. അത് മാത്രമല്ല ടീം ഫിസിയോയെ എനിക്കൊപ്പം അയക്കുകയും ചെയ്തു. സ്വന്തം ടീമംഗങ്ങളെ കുറിച്ച് എത്രത്തോളം അദ്ദേഹം ചിന്തിക്കുന്നുവെന്ന് അതില്‍ നിന്ന് വ്യക്തമാക്കി.
എന്റെ അമ്മയുടെ വാക്കുകളായിരുന്നു എപ്പോഴും മനസ്സിലുണ്ടായിരുന്നത്. കളിയേക്കാള്‍ ഉപരി കുടുംബത്തിന് പ്രാധാന്യം നല്‍കണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. ത്ന്റെ തലമുറയിലെ മാതാപിതാക്കള്‍ അവരുടെ മക്കള്‍ വളര്‍ന്ന് വലിയവരാകാന്‍ ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ടെന്നും അശ്വിന് പറഞ്ഞു.
രാത്രി ഒന്‍പതരയ്ക്കാണ് അമ്മയ്ക്ക് സുഖമില്ലെന്ന് അറിയുന്നത്. ഞാനാണ് ക്യാപ്റ്റനെങ്കിലും ഞെട്ടിപ്പോകുമായിരുന്നു. ആ സമയം ഏത് കളിക്കാരനോടാണെങ്കില് അമ്മയ്ക്കൊപ്പം പോകണമെന്നേ ഞാനും പറയൂ. പക്ഷേ ഇവിടെ രോഹിത് ചെയ്തത് അത് മാത്രമല്ല. കാര്യങ്ങല്‍ എല്ലാം ചോദിച്ചറിഞ്ഞു. എനിക്കൊപ്പം ആരെങ്കിലും വരണോ എന്ന് ചോദിച്ചു. ഇത് തീര്‍ത്തും അവിശ്വസനീയമായിരുന്നു. പറഞ്ഞറിയിക്കാന്‍ പോലും പറ്റുന്നില്ല.
ഒരുപാട് ക്യാപ്റ്റന്മാര്ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. രോഹിത്തിന് പക്ഷേ എന്തോ പ്രത്യേകതയുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസ്സാണ് അഞ്ച് ഐപിഎല്‍ കിരീടം നേടാന്‍ സഹായിച്ചത്. ദൈവം ഇങ്ങനെയുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ നല്‍കില്ല. രോഹിത്തിനോടുള്ള എന്റെ ബഹുമാനം വര്‍ധിച്ചിരിക്കുകയാണ്. ധോണി സ്വന്തം കളിക്കാരെ എന്ത് വന്നാലും കൈവിടില്ല. രോഹിത് അക്കാര്യത്തില്‍ ധോണിയേക്കാള്‍ പത്ത് അടി മുന്നിലാണെന്നും അശ്വിന് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications