രോഹിത്, ബുംറ, സൂര്യകുമാര്‍ മുംബൈയെ കൈവിടുന്നു? ടീമിന് പുറത്തേക്ക്; സത്യാവസ്ഥ പറഞ്ഞ് ടീം
ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചതില്‍ മുംബൈ ഇന്ത്യന്‍സിലെ പല താരങ്ങള്‍ക്കും എതിര്‍പ്പുകളുണ്ടായിരുന്നു. ഇത് വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിന് പുറത്തുപോകുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.
ഈ മൂന്ന് താരങ്ങളും മുംബൈ വിട്ടുപോകുമെന്ന വാര്‍ത്തകള്‍ വ്യാജമാണ്. ആരും ടീം വിട്ട് പോകുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ആരാധകരാകെ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വലിയ രോഷത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ ലക്ഷകണക്കിന് ഫോളോവേഴ്‌സിനെയും ടീമിന് നഷ്ടമായിരുന്നു.

അതേസമയം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം നേരത്തെ തന്നെ രോഹിത്തിനെ അറിയിച്ചിരുന്നുവെന്നാണ് മുംബൈ പറയുന്നത്. ഹര്‍ദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിക്കുന്ന കാര്യവും രോഹിത്തിനെ അറിയിച്ചിരുന്നു. രോഹിത് തന്നെയാണ് മാറ്റവുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയത്.
ഹര്‍ദിക്കിന് കീഴില്‍ കളിക്കുന്നതില്‍ യാതൊരു പ്രശ്‌നങ്ങളുമല്ലെന്ന് രോഹിത് അറിയിച്ചത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പക്ഷേ രോഹിത്തോ മുംബൈയോ പ്രതികരിച്ചിട്ടില്ല. ഒരു താരത്തെയും നിലവില്‍ മറ്റൊരു ഫ്രാഞ്ചൈസിക്ക് കൈമാറുന്നില്ലെന്ന് മുംബൈ പറയുന്നു. ഈ സീസണില്‍ ടീം മികച്ച പ്രകടനം നടത്തിയിട്ടില്ലെങ്കില്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യത ഏറെയാണ്.നേരത്തെ രോഹിത്തിനെ സംബന്ധിച്ചുള്ള നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
രോഹിത്തിനെ ഡല്‍ഹിയില്‍ എത്തിക്കാനായി ശ്രമിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത് ശര്‍മയെ അവരുടെ ക്യാപ്റ്റനാക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് സൂചന. മുംബൈയെ ഇതിനായി സമീപിച്ചെങ്കിലും താരത്തെ കൈമാറാനില്ലെന്ന് അവരെ അറിയിച്ചുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം രോഹിത് മുംബൈ വിടാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുംബൈ താരത്തെ റിലീസ് ചെയ്തിട്ടില്ലെങ്കില്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കേണ്ടെന്ന തീരുമാനം എടുക്കാനായിരുന്നു രോഹിത് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ലോകകപ്പ് സമയത്ത് തന്നെ രോഹിത്തിനെ മുംബൈ ടീം മാനേജ്‌മെന്റ് ക്യാപ്റ്റനെ മാറ്റുന്ന കാര്യം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ തീരുമാനത്തില്‍ ആശയക്കുഴപ്പമേ ഇല്ലെന്നാണ് മുംബൈ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഹര്‍ദിക്കിനെ ടീമിലെത്തിക്കുന്നതിനായി കാമറൂണ്‍ ഗ്രീനിനെ മുംബൈ കൈമാറുകയും ചെയ്തു. എന്നാല്‍ രോഹിത്തിന് ശേഷം സൂര്യകുമാറും ജസ്പ്രീത് ബുംറയും മുംബൈ ടീമിന്റെ ക്യാപ്റ്റന്‍സി സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഇത് ഹര്‍ദിക് വന്നതോടെ തകരുകയാണ് ചെയ്തത്. ഇരുവരും ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ നിരാശ പ്രകടിപ്പിച്ചവരാണ്. എന്നാല്‍ ഇത് പരോക്ഷമായിട്ടാണ് പ്രകടിപ്പിച്ചത്.












Click it and Unblock the Notifications